ഐഎച്ച്ആർഡിയിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്‌സ്, പ്ലസ് ടു ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

മെയ് നാല് വരെ ഓൺലൈനായും അഞ്ച് വരെ നേരിട്ടും അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.
IHRD Geriatric Care Diploma course admission notification for 2026 in Kerala
IHRD invites applications for Geriatric Care Diploma course in KeralaGemini AI representative purpose only
Updated on
2 min read

കേരളത്തിലും ഇന്ത്യയിലൊട്ടാകെയും വളരെയധികം തൊഴിലവസരങ്ങൾ ഉയർന്നുവരുന്ന ഒന്നാണ് ജെറിയാട്രിക് കെയർ മേഖല.

വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ പ്രായമായവരുടെ ജനസംഖ്യയിൽ വരുന്ന വർദ്ധനവ്, വിദേശ രാജ്യങ്ങളിലേക്കുള്ള തൊഴിൽ കുടിയേറ്റം തുടങ്ങി പലവിധ കാരണങ്ങളാൽ ഇന്ത്യയ്ക്ക് അകത്തും വിദേശത്തും ഏറെ തൊഴിലവസരങ്ങൾ തുറന്നുവരുന്ന മേഖലയാണ് ജെറിയാട്രിക് കെയർ.

IHRD Geriatric Care Diploma course admission notification for 2026 in Kerala
ബാങ്കിൽ നിന്നും വിരമിച്ചവർക്ക് ജോലി, എസ്ബിഐയിൽ 105 ഒഴിവുകൾ,50,000 രൂപവരെ ശമ്പളം; 63 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

നഴ്സിങ് ഹോമുകൾ, ഹോം ഹെൽത്ത് കെയർ സേവനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ഓൾഡ് ഏജ് ഹോമുകൾ എന്നിങ്ങനെ വിവിധ നിലകളിൽ തൊഴിൽ സാധ്യതകൾ ഉള്ള മേഖലയാണിത്.

വയോജനങ്ങൾക്ക് ശാരീരികവും മാനസികവും മെഡിക്കൽ മേഖലകളിൽ ആരോഗ്യസംരക്ഷണത്തിന് സഹായകരമായ രീതിയിൽ പ്രവർത്തിക്കുന്നവർക്ക് തൊഴിൽ സാധ്യതകൾ ഏറെയുള്ള മേഖലയാണ്.

നഴ്സിങ് ഹോമുകൾ, ഹോം ഹെൽത്ത് കെയർ സേവനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ഓൾഡ് ഏജ് ഹോമുകൾ എന്നിങ്ങനെ വിവിധ നിലകളിൽ തൊഴിൽ സാധ്യതകൾ ഉള്ള മേഖലയാണിത്.

IHRD Geriatric Care Diploma course admission notification for 2026 in Kerala
CUET UG 2026: വിഷയങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള അവസരം നാളെ രാത്രി അവസാനിക്കും

വയോജനങ്ങൾക്ക് ശാരീരികവും മാനസികവും മെഡിക്കൽ മേഖലകളിൽ ആരോഗ്യസംരക്ഷണത്തിന് സഹായകരമായ രീതിയിൽ പ്രവർത്തിക്കുന്നവർക്ക് തൊഴിൽ സാധ്യതകൾ ഏറെയുള്ള മേഖലയാണ്.

ജെറിയാട്രിക് കെയർ മേഖലയിൽ ഏറ്റവും അടിസ്ഥാന തൊഴിൽ സാധ്യത ലഭിക്കുന്നതിന് ആവശ്യമായ കോഴ്സുകളിലൊന്നാണ് ജെറിയാട്രിക് കെയർ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഇഗ്നോ, ഐ എച്ച് ആർഡി, അസാപ് കേരള, കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെ​ന്റ് എന്നിവർ ഈ കോഴ്സുകൾ നടത്തുന്നു.

IHRD Geriatric Care Diploma course admission notification for 2026 in Kerala
സിദ്ധ, യുനാനി എംഡി കോഴ്സുകളിൽ കേന്ദ്രസർക്കാർ സീറ്റുകളിലേക്ക് ഏപ്രിൽ 24 വരെ അപേക്ഷിക്കാം

ഐ എച്ച് ആർ ഡി ജെറിയാട്രിക് കെയർ ഡിപ്ലോമ

ഐ എച്ച് ആർ ഡി മെയ് 18ന് ആരംഭിക്കുന്ന ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്‌സിലേക്ക് പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായിട്ടുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടും, www.ihrdadmissions.org മുഖേനയും സമർപ്പിക്കാം. സംസ്ഥാനത്തൊട്ടാകെ 16 സ്ഥലങ്ങളിൽ ഐ എച്ച് ആർഡി നടത്തുന്ന ഈ കോഴ്സിൽ ചേർന്ന് പഠിക്കാൻ സാധിക്കും. ഓരോ സെന്ററിലും 40 സീറ്റുകൾ വീതം ഉണ്ട്.

രജിസ്‌ട്രേഷൻ ഫീസ് 150 രൂപയും 18% ജി എസ് ടി (പൊതുവിഭാഗത്തിനും), 100 രൂപയും 18% ജി എസ്ടി (സംവരണ വിഭാഗങ്ങൾക്കും) അടയ്‌ക്കണം. കോഴ്‌സിന്റെ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

കോഴ്സ് കാലാവധി ആറ് മാസമാണ്. ആറ് മാസം കഴിയുമ്പോൾ നടത്തുന്ന പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഐച്ച്ആർഡി സർട്ടിഫിക്കറ്റ് നൽകും. കോഴ്സ് ഫീസ് 29,500 രൂപയും 18 ശമാനം ജിഎസ്ടിയുമാണ്. ഫീസ് 17,000 രൂപ, 12,500 രൂപ എന്നിങ്ങനെ രണ്ട് ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്.

അപേക്ഷ ഓൺലൈനായി മെയ് നാലിന് വൈകുന്നേരം നാലു മണി വരെയും, കോഴ്‌സ് സെന്ററുകളിൽ നേരിട്ട് മെയ് അഞ്ചിന് വൈകുന്നേരം നാലു മണി വരെയും സമർപ്പിക്കാം.

കോൾ സെന്റർ നമ്പർ: 8547005000.

IHRD Geriatric Care Diploma course admission notification for 2026 in Kerala
ഡിജിറ്റൽ ഇന്ത്യ ഭാഷിണിയിൽ യങ് പ്രൊഫഷണൽ നിയമനം, 50,000 രൂപ ശമ്പളം; ഇപ്പോൾ അപേക്ഷിക്കാം

കോഴ്സ് സെന്ററുകളും ഫോൺ നമ്പരും

തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂൾ (ഫോൺ - 0471-2307733)

കൊല്ലം കുണ്ടറ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ - 0474 2580866)

ആലപ്പുഴ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ -0479-2304494, 8547005046)

കാർത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ -0479-2485370, 8547005018)

പത്തനംതിട്ട അടൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ -04734-224076, 8547005045)

കോന്നി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ -0468 2382280, 8547005074)

കോട്ടയം പുതുപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ -0481-2351631, 2351228, Mobile: 8547005040)

ഇടുക്കി പീരുമേട് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ -04869-232373, Mobile: 8547005041)

എറണാകുളം മോഡൽ ഫിനിഷിങ് സ്‌കൂൾ (ഫോൺ - 0484 2985252)

തൃശ്ശൂർ ചേർപ്പ് സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി ആൻഡ് സ്‌കിൽസ് (0487-2340234, 8547005089)

മലപ്പുറം സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി ആൻഡ് സ്‌കിൽസ് (ഫോൺ - 0483-2736211)

പാലക്കാട് അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ -04923-241766, Mobile: 8547005029)

കോഴിക്കോട് കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ - 0495-2765154, 8547005044)

കണ്ണൂർ പിണറായി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ -0490 2384480, Mobile: 8547005073)

വയനാട് മാനന്തവാടി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ -04935- 245484, Mobile: 8547005060)

കാസർകോട് മഞ്ചേശ്വരം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഫോൺ -04998-215615, Mobile: 8547005058)

പ്രോസ്പക്ടസ് ഇവിടെ കാണാം

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്

Summary

Education News: Institute of Human Resources Development (IHRD) invites applications for its Geriatric Care Diploma course. Eligible candidates can apply now. Check course details, eligibility, and application process.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com