

അവിവാഹിതരായ യുവതീയുവാക്കൾക്ക് ഇന്ത്യൻ നാവികസേനയിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ എക്സിക്യൂട്ടീവ് ആകാനായി അപേക്ഷിക്കാം. ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട എഞ്ചിനിയറിങ്, ബി എസ് സി, എം സി എ കോഴ്സുകളിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷർക്ക് എസ്എസ്എൽസി/തത്തുല്യയോഗ്യത ഹയർ സെക്കണ്ടറി/ തത്തുല്യയോഗ്യത പരീക്ഷയിൽ ഇംഗ്ലീഷിന് 60 ശതമാനം മാർക്ക് ലഭിച്ചിരിക്കണം.
കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്/ഐ ടി/സോഫ്റ്റ് വെയർ സിസ്റ്റംസ്/സൈബർ സെക്യൂരിറ്റി/സിസ്റ്റം അഡ്മിനിസ്ട്രേഷൻ ആൻഡ് നെറ്റ് വർക്കിങ്/ഡേറ്റ അനലിറ്റിക്സ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിലേതിലെങ്കിലും എംഎസ് സി/ബിടെക്/ബിഇ ബിരുദം 60 ശതമാനം മാർക്കോടെ പാസ്സായവർക്ക് അപേക്ഷിക്കാം. ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്)/ബിഎസ് സി ( ഇൻഫർമേഷൻ ടെക്നോളജി) ബിസിഎയോടൊപ്പം എംസിഎ തുടങ്ങിയ ബിരുദധാരികൾക്കും അപേക്ഷിക്കാം.
02-01-2001 നും 01-7-2006 നും ഇടയിൽ ജനിച്ച, അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ആണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
ഉദ്യോഗാർത്ഥിക്ക് യോഗ്യത പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയാറാക്കും. അതിനെ അടിസ്ഥാനമാക്കി അഭിമുഖം നടത്തും. എൻസിസി 'സി' സർട്ടിഫിക്കറ്റ് (നേവൽ/ആർമി/ എയർവിങ്) ഉള്ളവർക്ക് ചുരുക്കപ്പട്ടികയിൽ അർഹമായ ഇളവ് ലഭിക്കും. തെരഞ്ഞെടുക്കുന്നവരെ സബ് ലെഫ്റ്റ്നെന്റ് റാങ്കിൽ നിയോഗിക്കും. അടിസ്ഥാന ശമ്പളം 56,100 രൂപയായിരിക്കും. ശമ്പളത്തിന് പുറമെ മറ്റ് അലവൻസുകളും ലഭിക്കും .
ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലായിരിക്കും നിയമനം. ഇത് പ്രകാരം പരിശീലനത്തിനു ശേഷം പത്ത് വർഷത്തേക്കാണ് നിയമനം. പതിനാല് വർഷം വരെ തുടരാനാകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നേവൽ ഓറിയന്റേഷൻ കോഴ്സ് ഏഴിമല നാവിക അക്കാദമിയിൽ നടക്കും. 2026 ജനുവരിയിൽ ഈ കോഴ്സ് ആരംഭിക്കും. തുടർന്ന് വിദഗ്ധ പരിശീലനം ഉണ്ടാകും. അപേക്ഷ ഫീസ് ഇല്ല. ഓഗസ്റ്റ് 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്:https://www.joinindiannavy.gov.in/
ഇത് സംബന്ധിച്ച അറിയിപ്പ്: https://www.joinindiannavy.gov.in/files/Advertisement_SSC_IT_Jan_2026.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
