റെയിൽവേയിൽ പാരാമെഡിക്കൽ സ്റ്റാഫിന്റെ 434 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പുറത്തിറക്കി. 18 മുതൽ 40 വയസ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. നിയമാനുസൃതമായ ഇളവുകൾ വിവിധ വിഭാഗത്തിൽപ്പെട്ടവർക്ക് ഉണ്ടാകും.
നഴ്സിങ് സൂപ്രണ്ട്- 272, ഡയാലിസിസ് ടെക്നീഷ്യൻ- 04, ഹെൽത്ത് & മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് II- 33, ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്)- 105, റേഡിയോഗ്രാഫർ എക്സ്-റേ ടെക്നീഷ്യൻ-04, ഇസിജി ടെക്നീഷ്യൻ- 04, ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II- 12 എന്നിങ്ങനെയാണ് ഒഴിവ്.
ബി.എസ്.സി, ഡിപ്ലോമ, ജി.എൻ.എം, ഡി.ഫാം, ഡി.എം.എൽ.ടി എന്നീ കോഴ്സുകൾ അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്ന് പൂർത്തിയാക്കിയവർക്ക് അപേക്ഷ നൽകാം.
ജനറൽ വിഭാഗത്തിന് അപേക്ഷാഫീസ് 500 രൂപയും എസ്‌സി, എസ്ടി, വിമുക്തഭടൻ, പിഡബ്ല്യുബിഡി, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, ന്യൂനപക്ഷങ്ങൾ അല്ലെങ്കിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം (ഇബിസി) എന്നിവർക്ക് 250 രൂപയും നൽകി അപേക്ഷ സമർപ്പിക്കാം. സെപ്‌തംബർ 8ന് മുൻപ് അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://www.rrbcdg.gov.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
