സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ വിവിധ തൊഴിൽ നൈപുണ്യ പരിശീലന പരിപാടികളിലേക്കുള്ള അപേക്ഷാ തീയതി ഓഗസ്റ്റ് 25 വരെ നീട്ടി. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ATE) പരീക്ഷ എഴുതി വിജയിക്കുന്നവർക്കാണ് പ്രവേശനം ലഭിക്കുക. ഒരു വർഷം ദൈർഘ്യമുള്ളതും ആറ് മാസം ദൈർഘ്യമുള്ളതുമായ കോഴ്സുകളാണ് ഉള്ളത്.
ബിടെക് സിവിൽ/ ബി ആർക്ക് വിജയിച്ചവർക്ക് അപേഷിക്കാവുന്ന ഒരു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ- അഡ്വാൻസ്ഡ് കൺസ്ട്രക്ഷൻ മാനേജ്‌മന്റ്, ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്,റിയൽ എസ്റ്റേറ്റ് ആൻഡ് അർബൻ ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മന്റ് എന്നിവയാണ്.
ബി ടെക് സിവിൽ പാസായവർക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാം ഇൻ ഇന്റീരിയർ ഡിസൈൻ , പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാം ഇൻ റോഡ് കൺസ്ട്രക്ഷൻ മാനേജ്‌മന്റ് എന്നിവയ്ക്ക് അപേക്ഷിക്കാം
ബിടെക് മെക്കാനിക്കൽ/ഇലക്ട്രിക്കൽ വിജയിച്ചവർക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാം ഇൻ എം ഇ പി സിസ്റ്റംസ് ആൻഡ് മാനേജ്മെന്റ് , ഏതെങ്കിലും വിഷയങ്ങളിൽ ബിരുദമെടുത്തവർക്കുള്ള പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാം ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ് എന്നിവയാണ് ഒരു വർഷം ദൈർഘ്യമുള്ള മറ്റു പരിശീലനങ്ങൾ.
ആറു മാസം ദൈർഘ്യമുളള അഡ്വാൻസ്ഡ് ഡിപ്ലോമ പരിശീലനങ്ങളിൽ ബിടെക് സിവിൽ / ബി ആർക്ക് വിജയിച്ചവർക്കും ഡിപ്ലോമ സിവിൽ കഴിഞ്ഞു മൂന്ന് വർഷം പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാവുന്ന കോഴ്സുകൾ ഇവയാണ്:
ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ് ,ബിടെക് സിവിൽ പാസ്സായവർക്കും ഡിപ്ലോമ സിവിൽ കഴിഞ്ഞു മൂന്ന് വർഷം പ്രവർത്തി പരിചയം ഉള്ളവർക്കുള്ള ക്വാണ്ടിറ്റി സർവെയിങ് ആൻഡ് കോൺട്രാക്ട് മാനേജ്‌മെന്റ് ,ക്വാളിറ്റി അഷുറൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ മാനേജ്മെന്റ്.
ബിടെക് മെക്കാനിക്കൽ /ഇലക്ട്രിക്കൽ വിജയിച്ചവർക്കും ഡിപ്ലോമ മെക്കാനിക്കൽ /ഇലക്ട്രിക്കൽ മൂന്ന് വർഷം അനുഭവ പരിചയമുള്ളവർക്കും അപേഷിക്കാവുന്ന എം ഇ പി സിസ്റ്റംസ് ആൻഡ് ഫെസിലിറ്റി മാനേജ്മെന്റ്.
ബിടെക് സിവിൽ /ഡിപ്ലോമ സിവിൽ /സയൻസ് ബിരുദധാരികൾ /ബി എ ജോഗ്രഫി വിജയിച്ചവർക്ക് ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം, ബിടെക് സിവിൽ/ഇലക്ട്രിക്കൽ /മെക്കാനിക്കൽ വിജയിച്ചവർക്കും ഡിപ്ലോമ സിവിൽ ഇലക്ട്രിക്കൽ മെക്കാനിക്കൽ പാസ്സായി മൂന്ന് വർഷം പ്രവർത്തി പരിചയമുള്ളവർക്കും അപേഷിക്കാവുന്ന എൻവയോൺമെന്റ് ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജ്‌മന്റ്.
ഡിപ്ലോമ സിവിൽ കഴിഞ്ഞു മൂന്ന് വർഷത്തെ അനുഭവ പരിചയമുള്ളവർക്ക് അപേഷിക്കാവുന്ന ഇന്റീരിയർ ഡിസൈൻ, പ്ലസ് ടു കഴിഞ്ഞവർക്ക് അപേഷിക്കാവുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫുഡ് പ്രൊഡക്ഷൻ (കോമിസ് ഷെഫ് ) എന്നിവ ഉൾപ്പെടുന്നു
റെഗുലർ പരിശീലനങ്ങളിൽ പരിശീലന ഫീസ് വിദ്യാർത്ഥി വഹിക്കണം. പരിശീലനത്തിന് ശേഷം ട്രെയിനികൾക്കു അതത് മേഖലകളിൽ ജോലി ലഭിക്കുവാനുതകുന്ന രീതിയിൽ ഇന്ത്യയിലെ വൻകിട നിർമാണ കമ്പനികളുടെ അഭിമുഖങ്ങൾ സ്ഥാപനം ഒരുക്കും. അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുവാൻ www.iiic.ac.in സന്ദർശിക്കുക.അപേക്ഷഫീസ് 600 രൂപ. ഓൺലൈൻ ആയി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ഓഗസ്റ്റ് 25 .വിവരങ്ങൾക്ക് -8078980000
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates