വി എസ് എസ് സി മെഡിക്കൽ നിയമനം; തിരുവനന്തപുരത്തും,ഇടപ്പള്ളിയിലുമായി നിരവധി ഒഴിവുകൾ

എറണാകുളം എടപ്പള്ളിയിൽ മെഡിക്കൽ ഓഫീസർ തസ്തികയിലും തിരുവനന്തപുരം കരമന, തളിയൽ, ബാലരാമപുരം, പേരൂർക്കട, നാലാഞ്ചിറ എന്നി സ്ഥലങ്ങളിലേക്ക് ഡെന്റൽ സർജൻ മാരുടെയും ഒഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ISRO VSSC Jobs
ISRO VSSC Medical & Dental Jobs file
Updated on
1 min read

തിരുവനന്തപുരം: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന് (ISRO) കീഴിലുള്ള വിക്രം സാരാഭായി സ്പേസ് സെന്റർ (VSSC) കരാർ അടിസ്ഥാനത്തിലുള്ള മെഡിക്കൽ നിയമനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം അധികൃതർ പുറത്തിറക്കി. എറണാകുളം എടപ്പള്ളിയിൽ മെഡിക്കൽ ഓഫീസർ തസ്തികയിലും

തിരുവനന്തപുരം കരമന, തളിയൽ, ബാലരാമപുരം, പേരൂർക്കട, നാലാഞ്ചിറ എന്നി സ്ഥലങ്ങളിലേക്ക് ഡെന്റൽ സർജൻ മാരുടെയും ഒഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ISRO VSSC Jobs
കേന്ദ്ര സർക്കാർ സ്ഥാപനമായ ഇ സി ജി സിയിൽ അവസരം; ബിരുദമുള്ളവർക്ക് അപേക്ഷിക്കാം; തുടക്ക ശമ്പളം 83000 രൂപ

മെഡിക്കൽ ഓഫിസർ

എം ബി ബി സ് പൂർത്തിയാക്കിയിരിക്കണം. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. അപേക്ഷകർക്ക് എടപ്പള്ളിയിൽ ആവശ്യമായ സൗകര്യങ്ങളുള്ള ഒരു കൺസൾട്ടേഷൻ റൂം ഉണ്ടായിരിക്കണം. പ്രതിമാസ പ്രതിഫലം പദവിനനുസരിച്ച് വ്യത്യാസപ്പെടും. മെഡിക്കൽ ഓഫീസർക്ക് 12,000 മുതൽ 36,000 വരെ ലഭിക്കാം.

ISRO VSSC Jobs
ഫെലോഷിപ്പ് 60 ലക്ഷം രൂപ, കാലാവധി മൂന്ന് വർഷം,700 പേർക്ക് ലഭിക്കും; പ്രധാനമന്ത്രി കരിയർ റിസർച്ച് ഗ്രാന്റിന് അപേക്ഷിക്കാം

ഡെന്റൽ സർജൻ

ബി ഡി എസ് യോഗ്യതയും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. ദന്തചികിത്സകരുടെ പ്രതിഫലം സി എച്ച് എസ് എസ് മാനദണ്ഡങ്ങൾ പ്രകാരം ആയിരിക്കും. തിരുവനന്തപുരം ജില്ലയിലെ കരമന, തളിയൽ, ബാലരാമപുരം, പേരൂർക്കട, നാലാഞ്ചിറ എന്നി സ്ഥലങ്ങളിൽ ആവശ്യമായ സൗകര്യങ്ങളുള്ള ഒരു കൺസൾട്ടേഷൻ റൂം ഉണ്ടായിരിക്കണം.

ISRO VSSC Jobs
മിൽമയിൽ അവസരം; 338 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ ബി ടെക് വരെ യോഗ്യത, ശമ്പളം 83,000 രൂപ വരെ

തുടക്കത്തിൽ കരാർ കാലയളവ് ആറ് മാസം ആയിരിക്കും. തുടർന്ന് പരസ്പര സമ്മതമനുസരിച്ച് കാലാവധി നീട്ടാം. സർട്ടിഫിക്കറ്റ് പരിശോധന,അഭിമുഖം,ക്ലിനിക് പരിശോധന തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

ISRO VSSC Jobs
കെഎസ്ഇബിയിൽ 5000 ലേറെ ഒഴിവുകൾ; മസ്‌ദൂർ ആകാൻ സ്ത്രീകൾക്കും അവസരം, പത്താം ക്ലാസ് ജയിക്കണം

അപേക്ഷ chsshelp@vssc.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരെ മാത്രമേ അഭിമുഖത്തിനും ഇൻസ്പെക്ഷനും വിളിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് https://www.vssc.gov.in/ സന്ദർശിക്കുക.

Summary

Job alert: ISRO VSSC Invites Applications for Contract-Based Medical Officer and Dental Surgeon Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com