1,40,000 രൂപ പ്രതിമാസ സ്കോളർഷിപ്പ്, 1000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജപ്പാനിൽ പഠിക്കാം

ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമാണ് ഈ സ്കോളർഷിപ്പ് ലഭിക്കുക
Japan Research Programme 2026 and LOTUS 2026 scholarships
Japan Research Programme 2026 , LOTUS 2026: Scholarships for PG Students and Researchers JST
Updated on
2 min read

ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി ഏജൻസി (JST) യുടെ ലോട്ടസ് (LOTUS) 2026 പ്രോഗ്രാമിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരം. ബിരുദാനന്തര ബിരുദം, പിഎച്ച്ഡി എന്നീ മേഖലകളിലായി ആയിരം വിദ്യാർത്ഥികൾക്കാണ് ജപ്പാനിൽ സ്കോളർഷിപ്പോടെ ഈ പദ്ധതയിൽ ചേരാനാകുന്നത്. ഇതിൽ ചേരുന്നവർക്ക് 25. 6 ലക്ഷം രൂപ വരെ സ്കോളർഷിപ്പായി ലഭിക്കും.

ജപ്പാൻ റിസർച്ച് പ്രോഗ്രാം 2026ൽ അപേക്ഷിക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ജപ്പാനിലെ ഏതെങ്കിലും സർവകലാശാലയിലോ ഗവേഷണ സ്ഥാപനത്തിലോ ഉള്ള പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ (PI) വഴി വേണം അപേക്ഷിക്കേണ്ടത്.

Japan Research Programme 2026 and LOTUS 2026 scholarships
ഒമാനിലെ സ്കൂളിൽ അധ്യാപകരാകാം,1.3 ലക്ഷം രൂപ വരെ ശമ്പളം; അവസാന തീയതി ഏപ്രിൽ 10

ഇന്ത്യൻ ഗവേഷകർക്കുള്ള ജപ്പാൻ പ്രോഗ്രാം 2026ന് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസ്സാണ്.രണ്ട് വിഭാഗങ്ങളായാണ് ഈ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

12 മാസം ( ഒരു വർഷം) ദൈർഘ്യമുള്ളതും. 36 മാസം ( മുന്ന് വർഷം) കാലയളവുള്ളതുമായ രണ്ട് പ്രോഗ്രാമുകളാണ് ഇവ. ഏഴ് ഗവേഷണ മേഖലകളിലാണ് ഈ പ്രോഗ്രാം നടത്തുന്നത്.

ലോട്ടസ് 2026 ബേസിക്, ആസ്പയർ എന്ന രണ്ട് വിഭാഗങ്ങളായണ് തരം തിരിച്ചിട്ടുള്ളത്. രണ്ടും ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ്. ഈ പദ്ധതികളുടെ ഭാഗമായി പരമാവധി പ്രതിവർഷം 25.6 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം വരെ ലഭിക്കും.

Japan Research Programme,  LOTUS 2026
Japan Research Programme LOTUS 2026JST

ലോട്ടസ് ബേസിക്, അസ്പയർ പ്രോഗ്രാമുകൾ കാലാവധി, ധനസഹായം

ലോട്ടസ് ബേസിക് പ്രോഗ്രാമിന് കീഴിൽ, തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 12 മാസം വരെയുള്ള താമസ സൗകര്യം ഉൾപ്പെടെ ജീവിതച്ചെലവുകൾക്കായി പ്രതിമാസം 1,40,000 രൂപ (2,40,000 യെൻ) ലഭിക്കും. ഇതിന് പുറമെ, ജപ്പാനിലെ യാത്ര, ഗവേഷണ വസ്തുക്കൾ, ഇന്ത്യയിൽ നിന്നുള്ള സൂപ്പർവൈസർക്കുള്ള താമസ സൗകര്യം എന്നിവയ്ക്ക് ഒരു വർഷത്തേക്ക് 2,90,000 രൂപ (5,00,000 യെൻ) ലഭിക്കും

ലോട്ടസ് ആസ്പയർ പ്രോഗ്രാമിന് കീഴിൽ, 36 മാസം വരെ താമസം ഉൾപ്പെടെയുള്ള ജീവിതച്ചെലവുകൾക്കായി വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,40,000 രൂപ (2,40,000 യെൻ) നൽകും. ഗവേഷണ മേൽനോട്ടത്തിനായി പ്രതിവർഷം 8,80,000 രൂപ (1.5 ദശലക്ഷം യെൻ) വരെ നൽകും, ഇതിന് പുറമെ ലോട്ടസ് ബേസിക് പ്രോഗ്രാമിന് അനുവദിക്കുന്ന ആനുകൂല്യങ്ങളും ലഭിക്കും.

എല്ലാം കൂടെ ചേർത്ത് പ്രതിവർഷം 25.6 ലക്ഷം രൂപവരെ ലോട്ടസ് അസ്പയർ പ്രോഗ്രാമിൽ സാമ്പത്തിക സഹായം ലഭിക്കും. ആസ്പയർ പ്രോഗ്രാം വിപുലമായ ധനസഹായത്തിനും വ്യക്തമായ ഗവേഷണ ഫലങ്ങൾ കൈവരിക്കുന്നതിനും കൂടുതൽ ഊന്നൽ നൽകുന്ന പ്രോഗ്രാമാണ്.

Japan Research Programme 2026 and LOTUS 2026 scholarships
പത്ത്,പ്ലസ്ടു കഴിഞ്ഞു, ഇനി എന്തു പഠിക്കണം? തീരുമാനമെടുക്കുന്നതിന് മുമ്പ് ഈ ആറ് കാര്യങ്ങൾ ശ്രദ്ധിക്കണം

അപേക്ഷകൾ സമർപ്പിക്കാനുള്ള രീതി, തീയതി എന്നിവ

താൽപ്പര്യമുള്ള വിദ്യാർ ർത്ഥികൾ ഏതെങ്കിലും ജപ്പാൻ സർവകലാശാലയിലോ ഗവേഷണ സ്ഥാപനത്തിലോ ഉള്ള പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ (PI) മുഖേന അപേക്ഷിക്കണം. ഇന്ത്യയിലെ വിദ്യാർത്ഥികൾ, ഗവേഷകർ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ നിന്നുള്ള നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കില്ല.

ബേസിക് പ്രോഗ്രാമിന് കീഴിൽ അപേക്ഷകർക്ക് ഒന്നിലധികം എൻട്രികൾ സമർപ്പിക്കാം, കൂടാതെ തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ആസ്പയർ സ്കീമിലേക്ക് മാറാം.

ഉയർന്ന പ്രായപരിധി 40 വയസ്സാണ്.

പ്രധാന തീയതികൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ ഒമ്പത്, 2026 (12:00 JST)

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

അപേക്ഷകളുടെ അവലോകനവും പ്രാഥമിക തെരഞ്ഞെടുപ്പും: ജൂൺ-ഓഗസ്റ്റ് മാസങ്ങളിലായി നടക്കും

അന്തിമ തെരഞ്ഞെടുപ്പും പട്ടിക പ്രസിദ്ധീകരിക്കലും: 2026 ഓഗസ്റ്റ് അവസാനം മുതൽ

സ്കോളർഷിപ്പ് : ഒക്ടോബർ മുതൽ ആരംഭിക്കും.

ഗവേഷണ മേഖലകൾ:

1. എഐ, ഇൻഫർമേഷൻ ആൻഡ് ഇന്റലിജന്റ് റോബോട്ടിക്സ്

2. ബയോടെക്നോളജി

3. എനർജി

4. മെറ്റീരിയൽസ്

5. ക്വാണ്ടം

6. സെമികണ്ടക്ടേഴ്സ്

7. നെറ്റ്‌വർക്ക് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ്

ലോട്ടസ് 2026 പ്രോഗ്രാം സംബന്ധിച്ച വിശദവിവരങ്ങൾ ഇവിടെ

Summary

Education News: Explore scholarship opportunities for postgraduate students and researchers through the Japan Research Programme 2026 , LOTUS 2026 Programme. Check eligibility and apply now

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com