ജെഇഇ അഡ്വാൻസ്ഡ് റിസൾട്ട് പ്രഖ്യാപിച്ചു; 56,880 പേർക്ക് യോഗ്യത, എങ്ങനെ ഫലമറിയാം?

1,79,694 പേർ മെയ് 17ന് നടന്ന പേപ്പർ 1, പേപ്പർ 2 പരീക്ഷകളിൽ പങ്കെടുത്തത്.
JEE Advanced 2026
JEE Advanced 2026 Results Out Shubham Kumar Secures AIR 1 with 330 Markspexels
Edited By:
Updated on
1 min read

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഐഐടികളിലേക്കുള്ള (IIT) പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 (JEE Advanced 2026) ഫലം പ്രഖ്യാപിച്ചു. ഈ വർഷത്തെ പരീക്ഷയിലൂടെ ആകെ 56,880 വിദ്യാർഥികളാണ് ഐഐടി പ്രവേശനത്തിന് അർഹത നേടിയത്. ഐഐടി ഡൽഹി സോണിലെ ശുഭം കുമാറിനാണ് ഒന്നാം റാങ്ക് 330/360 മാർക്കാണ് ശുഭം കുമാറിന് ലഭിച്ചത്.

JEE Advanced 2026
ഐഐഎം മുംബൈ: മാനേജ്മെന്റ് ട്രെയിനിയാകാം,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 16

ഡൽഹി സോണിലെ തന്നെ കബീർ ചില്ലർ,ജതിൻ ചഹാർ എന്നിവർ രണ്ടും മൂന്നും റാങ്കുകൾ സ്വന്തമാക്കി. ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷയ്ക്കായി ഇത്തവണ 1,87,389 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 1,79,694 പേർ മെയ് 17ന് നടന്ന പേപ്പർ 1, പേപ്പർ 2 പരീക്ഷകളിൽ പങ്കെടുത്തത്.

JEE Advanced 2026
പ്ലസ് 2 പാസായോ?, കേരള പൊലീസിൽ ജോലി നേടാം; കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, വനിതകൾക്കും അവസരം

പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം

  • ആദ്യം ജെഇഇ അഡ്വാൻസ്ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ jeeadv.ac.in സന്ദർശിക്കുക

  • ഹോംപേജിൽ കാണുന്ന "JEE Advanced 2026 Result" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

  • രജിസ്‌ട്രേഷൻ നമ്പർ / റോൾ നമ്പർ,ജനന തീയതി, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകുക.

  • വിവരങ്ങൾ നൽകിയ ശേഷം 'Submit' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

  • നിങ്ങളുടെ സ്കോർകാർഡും റാങ്കും സ്ക്രീനിൽ തെളിയും. തുടർ പ്രവേശന നടപടികൾക്കായി ഇതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

Summary

JEE Advanced 2026 Results Out Shubham Kumar Secures AIR 1 with 330 Marks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com