ജെ‌ഇഇ മെയിൻ 2026 സെഷൻ 1 ഫലം പ്രസിദ്ധീകരിച്ചു, 100 ശതമാനം നേടിയ 12 പേർ

കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് നേടിയത് വൈഷ്ണവ് ഇ എൻ കെ എന്ന വിദ്യാർത്ഥിയാണ്.
EE Main 2026 Session 1 Results Declared; 12 Students Score 100 Percentile
JEE Main 2026 Session 1 Results Declared; 12 Students Score 100 PercentileDeclared; 12 Students Score 100 Percentile; NTA representative purpose only AI Gemini
Updated on
1 min read

ജെ‌ഇഇ മെയിൻ 2026 സെഷൻ 1 ഫലങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) പ്രസിദ്ധീകരിച്ചു. ഇത്തവണ പന്ത്രണ്ട് വിദ്യാർത്ഥികൾ 100 ശതമാനം നേടി. 12 പേരും ആൺകുട്ടികളാണ്.

എല്ലാ വിഭാഗങ്ങളിലുമായി ഈ വർഷം ആകെ 13,04,653 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.അവരിൽ 4,52,825 പേർ ജനറൽ വിഭാഗത്തിലും, 1,60,958 പേർ ജനറൽ-ഇഡബ്ല്യുഎസിലും, 5,17,336 പേർ ഒബിസി-എൻസിഎല്ലിലും, 1,29,902 പേർ എസ്‌സിയിലും, 43,632 പേർ എസ്ടി വിഭാഗത്തിലുമാണ്.4,49,568 പെൺകുട്ടികൾ പരീക്ഷ എഴുതിയിരുന്നു.

ജെഇഇ മെയിൻ 2026 സ്കോറുകൾ ഉപയോഗിച്ച് ഇന്ത്യയിലുടനീളമുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ബിഇ/ബിടെക്, ബിആർക്, ബിപ്ലാനിങ് തുടങ്ങിയ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നേടാം. .

പരീക്ഷാ ഫലം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഇവിടെ കാണാം.

പരീക്ഷാർത്ഥികൾ അവരുടെ ഫലമറിയാൻ മുകളിലുള്ള ലിങ്കിൽ കയറി ആപ്ലിക്കേഷൻ നമ്പരും ജെഇഇ രജിസ്റ്റർ ചെയ്ത പാസ്‌വേഡും കാപ്ചയും നൽകി ഫലം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ജെഇഇ ഫലം പിഡിഎഫ് ഇവിടെ

നൂറ് ശതമാനം മാർക്ക് നേടിയവരിൽ കൂടുതൽ കുട്ടികളും പരീക്ഷ എഴുതിയത് രാജസ്ഥാനിൽ നിന്നാണ്. രാജസ്ഥാനിൽ നിന്നുള്ള മൂന്ന് പേർക്കാണ് നൂറ് ശതമാനം മാർക്ക് സ്കോർ ചെയ്യാൻ സാധിച്ചത്.

നൂറ് ശതമാനം സ്കോർ നേടിയതിൽ 11 പേരും ജനറൽ വിഭാഗത്തിൽപ്പെട്ടവരാണ്. ആന്ധ്രപ്രദേശിൽ നിന്നുള്ള നരേന്ദ്രബാബു ഗാരി ആണ് ജനറൽ വിഭാഗത്തിന് പുറത്ത് നിന്നും നൂറ് ശതമാനം സ്കോർ നേടിയ ഏക വിദ്യാർത്ഥി. ഒബിസി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥിയാണ് അദ്ദേഹം.

കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ സ്കോർ നേടിയത് വൈഷ്ണവ് ഇ എൻ കെ എന്ന വിദ്യാർത്ഥിയാണ്. 99.9763781 ശതമാനമാണ് വൈഷ്ണവ് നേടിയത്.

EE Main 2026 Session 1 Results Declared; 12 Students Score 100 Percentile
JEE Main 2026 Session 2: രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നിന് ആരംഭിക്കും,ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

ആന്ധ്രാപ്രദേശിൽ നിന്നുള്ള ദേവ ശ്രീവേദ് 99.999227 ശതമാനം സ്കോർ നേടി എസ് സി വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തി. രാജസ്ഥാനിൽ നിന്നുള്ള ദക്ഷ് സെഹ്‌റ 99.9938620 ശതമാനം സ്കോർ നേടി എസ് ടി വിഭാഗത്തിൽ ഒന്നാമതെത്തി. മധ്യപ്രദേശിൽ നിന്നുള്ള അർഷ് ജെയിൻ 99.9100843 സ്കോർ നേടി ഭിന്നശേഷി വിഭാഗത്തിലും ഹരിയാനയിൽ നിന്നുള്ള ആഷി ഗ്രേവാൾ 99.9969766 ശതമാനം സ്കോർനേടി പെൺകുട്ടികളുടെ വിഭാഗത്തിലും ഒന്നാംസ്ഥാനത്തെത്തി.

68 വിദ്യാർത്ഥികളുടെ സ്കോർ എൻടിഎ പ്രഖ്യാപിച്ചിട്ടില്ല, തിരിച്ചറിയൽ പരിശോധനയിലെ പൊരുത്തക്കേടുകൾ ഉൾപ്പടെയുള്ള കാരണങ്ങളാലാണ് ഇത് പ്രസിദ്ധീകരിക്കാത്തെന്ന് എൻടിഎ അറിയിച്ചു.

Summary

Education News :JEE Main 2026 Session 1 results announced. 12 candidates scored a perfect 100 percentile. Check scorecard details and key highlights here.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com