

ജെഇഇ മെയിൻ 2026 സെഷൻ 2 ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി ഔദ്യോഗികമായി പ്രഖ്യാപിച്ചു.സ്കോർകാർഡുകൾ jeemain.nta.nic.in എന്ന JEE മെയിൻ സെഷൻ 2 ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
26 വിദ്യാർത്ഥികൾക്ക് 100 ശതമാനം സ്കോർ ജെ ഇഇ മെയിൻ രണ്ടാം പരീക്ഷയിൽ ലഭിച്ചിട്ടുണ്ട്. ജെ ഇഇ മെയിൻ ഒന്നിൽ പന്ത്രണ്ട് വിദ്യാർത്ഥികളാണ് 100 ശതമാനം നേടിയത്.
ഏപ്രിൽ രണ്ടിനും ഏപ്രിൽ എട്ടിനുംഇടയിൽ പരീക്ഷ എഴുതിയ ഏകദേശം 11 ലക്ഷം വിദ്യാർത്ഥികൾക്ക് അവരുടെ സ്കോർകാർഡുകൾ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും.
ഇന്ത്യയിലെ 304 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായി 566 പരീക്ഷാ കേന്ദ്രങ്ങളിലായാണ് ജെഇഇ പരീക്ഷ നടന്നത്.
ജെഇഇ മെയിനിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് മെയ് 17 ന് നടക്കാനിരിക്കുന്ന ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ അർഹതയുണ്ടായിരിക്കും. ഐഐടികൾ പോലുള്ള പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള മാനദണ്ഡമായിരിക്കും ഇത്.
ജെഇഇ മെയിൻ 2026 സ്കോറുകൾ ഉപയോഗിച്ച് ഇന്ത്യയിലുടനീളമുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ബിഇ/ബിടെക്, ബിആർക്, ബിപ്ലാനിങ് തുടങ്ങിയ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നേടാം. .
ജെഇഇ മെയിൻ രണ്ടിൽ 100 ശതമാനം സ്കോർ നേടിയ 26 പേരിൽ 24 പേരും ജനറൽ കാറ്റഗറിയിൽ ഉൾപ്പെടുന്നവരാണ്. ഒരാൾ ഇഡ്ബ്ല്യു എസ് വിഭാഗത്തിലും ഒരാൾ ഒബിസി വിഭാഗത്തിലും ഉൾപ്പെടുന്നു.
ജെഇഇ മെയിൻ കട്ട്-ഓഫ് എന്നത് ജെഇഇ അഡ്വാൻസ്ഡിന് യോഗ്യത നേടുന്നതിനും ജോസാ (JoSAA) കൗൺസിലിങ്ങിലും പങ്കെടുക്കുന്നതിന് ആവശ്യമായ സ്കോർ ആണ്.
വിവിധ എൻജിനീയറിങ് സ്ഥാപനങ്ങളിലേക്ക് സീറ്റുകൾ അനുവദിക്കുന്നതിനുള്ള കേന്ദ്രീകൃത കൗൺസിലിങ് പ്രക്രിയയായ ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA) നടപടികൾ ഉടൻ ആരംഭിക്കും. ഇതിനായി പരീക്ഷാർത്ഥികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വിദ്യാർത്ഥികൾ ഇഷ്ടപ്പെട്ട സ്ഥാപനങ്ങളും കോഴ്സുകളും പൂരിപ്പിച്ച് നൽകണം. വിദ്യാർത്ഥികളുടെ അഖിലേന്ത്യാ റാങ്ക് (AIR) അടിസ്ഥാനമാക്കിയായിരിക്കും സീറ്റ് അനുവദിക്കുക. റാങ്ക് അനുസരിച്ച് ഒന്നിലധികം റൗണ്ട് സീറ്റ് അലോക്കേഷനിൽ പങ്കെടുക്കേണ്ടി വരും. .
ജെഇഇ സ്കോർ എങ്ങനെ അറിയാം
NTA JEE മെയിൻ ഔദ്യോഗിക വെബ്സൈറ്റ് ആയ jeemain.nta.nic.in സന്ദർശിക്കുക:
JEE മെയിൻ സെഷൻ 2 ഫലം 2026 എന്നതിൽ ക്ലിക്ക് ചെയ്യുക
അപേക്ഷ നമ്പറും ജനനത്തീയതിയും നൽകുക
സ്കോർകാർഡ് ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates