കെ-ടെറ്റ്: അധ്യാപകർക്ക് ഫെബ്രുവരി 26 മുതൽ മാർച്ച് ഏഴ് വരെ അപേക്ഷിക്കാം

സുപ്രീം കോടതി വിധി പ്രകാരം അര്‍ടിഇ ആക്ട് ബാധകമായ എല്ലാ സ്‌കൂളുകളിലെയും അധ്യാപകര്‍ സര്‍വീസില്‍ തുടരുന്നതിന് അധ്യാപക യോഗ്യതാ പരീക്ഷ പാസാകേണ്ടതുണ്ട്.
K-TET 2026 Notification Released,Apply Online from February 26 to March 7
K-TET 2026 Notification Released,Apply Online from February 26 to March 7AI Meta representative image
Updated on
1 min read

അധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov.in വെബ്‌പോർട്ടൽ വഴി ഫെബ്രുവരി 26 മുതൽ മാർച്ച് ഏഴ് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുളള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

K-TET 2026 Notification Released,Apply Online from February 26 to March 7
കെൽട്രോണിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ, ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം

അധ്യാപക നിയമനത്തില്‍ ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആണ് നടപടി. രണ്ട് വർഷത്തിനുള്ളിൽ അധ്യാപകർ കെ ടെറ്റ് എഴുതിയെടുത്താൽ മതിയെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വിശിവൻ കുട്ടി അറിയിച്ചിരുന്നു.

2025 ഓഗസ്റ്റ് 31-ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് സര്‍വീസിലുള്ള 1,46,301 അധ്യാപകരില്‍ 75,015 പേര്‍ക്ക് കെ-ടെറ്റ് യോഗ്യതയില്ലെന്നും ഈ വർഷം ജനുവരിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കിയിരുന്നു. അറിയിച്ചു.

2025 സെപ്തംബര്‍ 1ലെ സുപ്രീം കോടതി വിധി പ്രകാരം അര്‍ടിഇ ആക്ട് ബാധകമായ എല്ലാ സ്‌കൂളുകളിലെയും അധ്യാപകര്‍ സര്‍വീസില്‍ തുടരുന്നതിന് അധ്യാപക യോഗ്യതാ പരീക്ഷ പാസാകേണ്ടതുണ്ട്. ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകള്‍ ഒഴികെയുള്ളവയക്ക് ഈ വിധി ബാധകമാണ്.

K-TET 2026 Notification Released,Apply Online from February 26 to March 7
കണക്ട് ടു വർക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു, ആർക്കൊക്കെ അപേക്ഷിക്കാം, നൽകേണ്ട രേഖകൾ എന്തൊക്കെ? മാസം ആയിരം രൂപ ലഭിക്കുന്ന പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം

അധ്യാപകര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ യോഗ്യത നേടാന്‍ അവസരമൊരുക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചു. അതിനെ തുടർന്നാണ് ഫെബ്രുവരിയി വീണ്ടും കെ-ടെറ്റ് പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചത്. നേരത്തെ ഫെബ്രുവരിയിൽ പരീക്ഷ നടത്താനായിരുന്നു ആലോചിച്ചിരുന്നത്.

അഞ്ച് വര്‍ഷത്തില്‍ താഴെ മാത്രം സര്‍വീസ് ശേഷിക്കുന്ന അധ്യാപകര്‍ക്ക് കെ- ടെറ്റ് യോഗ്യതയില്ലാതെ തന്നെ വിരമിക്കല്‍ പ്രായം വരെ സര്‍വീസില്‍ തുടരാം. എന്നാല്‍ സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ ഇവരും കെ-ടെറ്റ് പാസാകേണ്ടതുണ്ട്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ബാക്കിയുള്ള അധ്യാപകര്‍ വിധി വന്ന തീയതി മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ കെ-ടെറ്റ് യോഗ്യത നേടിയിരിക്കണം.

Summary

Job Alert: The Kerala Teacher Eligibility Test (K-TET) 2026 notification has been released by Kerala Pareeksha Bhavan. candidates can apply online from February 26 to March 7.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com