

കണ്ണൂർ സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2025 വർഷത്തെ പിഎച്ച്.ഡി പ്രവേശനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2025 ഒക്ടോബർ 27 മുതൽ 2025 നവംബർ 18 വരെ സർവകലാശാല വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും തിയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും. അതാത് വിഷയങ്ങളിലുള്ള ഒഴിവുകൾക്ക് വിധേയമായിട്ടായിരിക്കും പ്രവേശനം അനുവദിക്കുക .
NET യോഗ്യത ഇല്ലാത്തവരും 2023 വർഷം അല്ലെങ്കിൽ അതിന് മുൻപുള്ള വർഷങ്ങളിലെ സെഷനുകളിൽ NET യോഗ്യത നേടിയതോ ആയ അപേക്ഷകർ, അഭിമുഖത്തിന് യോഗ്യത നേടണമെങ്കിൽ എഴുത്ത് പരീക്ഷ വിജയിച്ചിരിക്കണം.
UGC/CSIR/GATE/CEED ഏജൻസികളുടെ ഫെല്ലോഷിപ്പ് അല്ലെങ്കിൽ സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകൃത ഫണ്ടിംഗ് ഏജൻസികളിൽ നിന്നുള്ള ഗവേഷണ ഫെല്ലോഷിപ്പ് (സാധുതയ്ക്ക് വിധേയമായി) നേടിയ അല്ലെങ്കിൽ 2024 ജൂൺ/ഡിസംബർ സെഷനിൽ UGC/CSIR NET യോഗ്യത നേടിയ അപേക്ഷകർ എന്നിവർ നേരിട്ട് അഭിമുഖത്തിന് യോഗ്യരായിരിക്കും . അതാത് വിഷയങ്ങളിലുള്ള ഒഴിവുകൾക്ക് വിധേയമായിട്ടായിരിക്കും പ്രവേശനം അനുവദിക്കുക .
2025 അഡ്മിഷൻ മുതൽ മറ്റ് സാമ്പത്തിക സഹായമൊന്നും (ഫെല്ലോഷിപ്പ്/സ്‌കോളർഷിപ്പ്) ലഭിക്കാത്ത സർവകലാശാല പഠന വകുപ്പുകളിലെ അധ്യാപകരുടെ കീഴിൽ ഗവേഷണം ചെയ്യുന്ന ഗവേഷകർക്ക് പ്രതിമാസം 20,000 രൂപയുടെയും മറ്റ് ഗവേഷകർക്ക് പ്രതിമാസം 10,000 രൂപയുടെയും കണ്ണൂർ യൂണിവേഴ്‌സിറ്റി ജൂനിയർ റിസേർച്ച് ഫെല്ലോഷിപ്പ് (UJRF), ഫണ്ടിന്റെ ലഭ്യതയ്ക്ക് വിധേയമായി, അർഹതയുടെ അടിസ്ഥാനത്തിൽ പരമാവധി മൂന്ന് വർഷത്തേക്ക് അനുവദിക്കുന്നതാണ്.
വിശദ വിവരങ്ങൾക്കായി സർവകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക (research.kannuruniversity.ac.in).
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
