PSC KAS: കെഎഎസ് ഓഫീസർ തസ്തികയിലേക്കുള്ള അഭിമുഖത്തിന്റെ തീയതി പ്രഖ്യാപിച്ചു

ജൂനിയർ ടൈം സ്കെയിൽ,ട്രെയിനി,സ്ട്രീം ഒന്ന്, സ്ട്രീം രണ്ട് & സ്ട്രീം മൂന്ന് -കാറ്റഗറി നമ്പർ 01/2025, 02/2025 & 03/2025-നേരിട്ടും, തസ്തിക മാറ്റം മുഖേനയും ഉളള നിയമനത്തിനുമായുള്ള അഭിമുഖത്തിന്റെ തീയതി പ്രഖ്യാപിച്ചു.
KAS Officer
KAS Officer Interviews from January 2026 @manumavelil
Updated on
1 min read

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ കെ എ എസ് ഓഫീസർ തസ്തികകളിലേക്കുള്ള അഭിമുഖ നടപടികൾ പി എസ് സി ആരംഭിച്ചു. ജൂനിയർ ടൈം സ്കെയിൽ,ട്രെയിനി,സ്ട്രീം ഒന്ന്, സ്ട്രീം രണ്ട് & സ്ട്രീം മൂന്ന് -കാറ്റഗറി നമ്പർ 01/2025, 02/2025 & 03/2025-നേരിട്ടും, തസ്തിക മാറ്റം മുഖേനയും ഉളള നിയമനത്തിനുമായുള്ള അഭിമുഖം 2026 ജനുവരി 20 മുതൽ 24 വരെയുള്ള തീയതികളിൽ പി.എസ്.സി ആസ്ഥാനത്ത് വെച്ച് നടക്കും.

KAS Officer
KERALA PSC: ജൂനിയർ,സെയില്‍സ്,കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നേടാം

നിശ്ചിത ദിവസങ്ങളിൽ തന്നെ ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് ഹാജരാകണം. അഭിമുഖവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അപേക്ഷകർക്ക് അവരുടെ പ്രൊഫൈലിൽ ലഭ്യമായ അഭിമുഖ അറിയിപ്പുകളിൽ നിന്നു പരിശോധിക്കാം. സമയക്രമം, ആവശ്യമായ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിർദ്ദേശങ്ങൾ എന്നിവയും പി.എസ്.സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

KAS Officer
KERALA PSC: ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ ഹെൽപ്പർ തസ്തികയിൽ ജോലി നേടാം

കെ.എ.എസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി-സ്ട്രീം III - സംസ്ഥാനവ്യാപകം (കാറ്റഗറി നമ്പർ 003/2025, 002/2025) എന്നിവയുടെ ഫലവും പി എസ് സിയുടെ വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഫലം ഇപ്പോൾ പരിശോധിക്കാം.

Summary

PSC Alert: KAS Officer Interview Scheduled from January 20–24.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com