തിരുവനന്തപുരം: ഫീസ് വർധനവിനെത്തുടർന്ന് വിദ്യാർഥികൾ പഠനം ഉപേക്ഷിക്കുന്ന സംഭവത്തിൽ ഇടപെടലുമായി കേരള കാർഷിക സർവകലാശാല. പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയില്‍ താഴെ കുടുംബ വരുമാനമുള്ളതുമായ വിദ്യാർത്ഥികൾക്കായി വൈസ് ചാൻസലറുടെ മേരിറ്റ്-കം-മീൻസ് സ്കോളർഷിപ്പ് (VCMMP) ഏര്‍പ്പെടുത്തി.
ഈ വർഷം മുതലാണ് സ്കോളർഷിപ്പ് ആരംഭിച്ചത്. അർഹരായ ഒരു വിദ്യാർത്ഥിക്കും സാമ്പത്തിക കാരണങ്ങളാൽ പഠനം നിർത്തേണ്ടി വരില്ലെന്ന് ഉറപ്പാക്കുമെന്ന് കേരള കാർഷിക സർവകലാശാല വ്യക്തമാക്കി.
സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള എല്ലാ വിധ സഹായങ്ങളും സർവകലാശാല നല്‍കുന്നുണ്ട്.
ഇത് കൂടാതെ ഫീസ് കൺസഷൻ ലഭിക്കാത്തതും, പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയില്‍ താഴെ കുടുംബ വരുമാനമുള്ളതുമായ വിദ്യാർത്ഥികൾക്കായി ആണ് വൈസ് ചാൻസലറുടെ മേരിറ്റ്-കം-മീൻസ് സ്കോളർഷിപ്പ് (VCMMP) ഏര്‍പ്പെടുത്തിയിരിക്കുന്നത്. 75 കുട്ടികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ ബാച്ചിന്റെ ക്ലാസ് തുടങ്ങാനിരിക്കെ കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥി ടി സി വാങ്ങിപോയ സംഭവം വലിയ ചർച്ച ആയി മാറിയിരുന്നു. ബി എസ് സി(ഹോൻസ് ) അഗ്രിക്കൾച്ചർ കോഴ്സിന് മുൻ വർഷങ്ങളിൽ ഒരു സെമസ്റ്റർ ഫീസായി 24,050 രൂപ ആയിരുന്നു.
എന്നാൽ ഇത്തവണ ഫീസ് 72,000 ആയി വർധിച്ചു. മൂന്നിരട്ടി ഫീസ് വർധനവ് താങ്ങാൻ കഴിയാത്ത കൊണ്ടാണ് ടി സി വാങ്ങി മടങ്ങിയത് എന്ന് വിദ്യാർത്ഥി സമകാലിക മലയാളത്തോട് പറഞ്ഞു. അതിന് പിന്നാലെയാണ് സർവകലാശാല അധികൃതർ സ്കോളർഷിപ്പുമായി രംഗത്ത് എത്തിയത്.
ടി സി വാങ്ങി മടങ്ങിയ വിദ്യാർത്ഥിയുടെ സാമ്പത്തിക ആശങ്കകൾ പരിഹരിക്കുന്നതിനായി കാർഷിക ഫാക്കൽറ്റി ഡീൻ വിദ്യാർത്ഥിയുമായി നേരിട്ട് സംസാരിച്ചു. അർഹമായ എല്ലാ സാമ്പത്തിക സഹായ പദ്ധതികളെക്കുറിച്ചു വിവരിക്കുകയും സാമ്പത്തിക സഹായം ഉറപ്പു നൽകുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.
"സാമ്പത്തിക ക്ലേശം കാരണം ഒരു വിദ്യാർത്ഥിയ്ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത് എന്നതാണ് സർവകലാശാലയുടെ ഉറച്ച നിലപാട്. സർക്കാർ പദ്ധതികൾ, സർവകലാശാലയുടെ സ്കോളർഷിപ്പ് എന്നിവയ്ക്ക് പുറമെ പൂർവ്വ വിദ്യാർത്ഥികളുടെയും പി.ടി.എയുടെയും സാമ്പത്തിക പിന്തുണയും ലഭ്യമാണ്.
ആശങ്കകളുള്ള വിദ്യാർത്ഥികൾ അതാത്കോളേജ് ഡീന്‍മാരുമായും, വിദ്യാർത്ഥി ക്ഷേമ വിഭാഗവുമായി ബന്ധപ്പെടണം എന്നും യൂണിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates