KEAM 2025
KEAM 2025, Revised AYUSH Rank List Outfile

കീം–2025: ആയുർവേദ,ഹോമിയോപ്പതി തുടങ്ങിയ കോഴ്സുകളുടെ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു

പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളെയും ഒഴിവുള്ള സീറ്റുകൾക്കായി പരിഗണനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Published on

തിരുവനന്തപുരം: 2025-ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി പുതുക്കിയ അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണർ (CEE) അറിയിച്ചു.

KEAM 2025
ഐടിഐ പാസായോ?, ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്സിൽ 405 ഒഴിവുകൾ, അവസാന തീയതി നവംബർ 15

ഈ ലിസ്റ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റ് www.cee.kerala.gov.in വഴി വിദ്യാർത്ഥികൾക്ക് പരിശോധിക്കാം. പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളെയും ഒഴിവുള്ള സീറ്റുകൾക്കായി പരിഗണനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

KEAM 2025
ഡിസൈനിങ് ഇഷ്ടമാണോ? ലക്ഷങ്ങൾ ശമ്പളം വാങ്ങാം; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ അഡ്മിഷന് ഇപ്പോള്‍ അപേക്ഷിക്കാം

ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഓൺലൈൻ അലോട്ട്മെന്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കമ്മീഷണർ അറിയിച്ചു. വിദ്യാർത്ഥികൾ അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് വിശദാംശങ്ങൾ പരിശോധിക്കുകയും, ആവശ്യമായ ഓപ്ഷൻ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും വേണം. അലോട്ട്മെന്റ് സംബന്ധിച്ച സംശയങ്ങൾക്കും ടെക്നിക്കൽ സഹായത്തിനുമായി വിദ്യാർത്ഥികൾക്ക് ഫോൺ: 0471-2525300 എന്ന നമ്പറിൽ ബന്ധപ്പെടാം.

Summary

Education news: KEAM 2025: Revised Final Rank and Category Lists Published for Ayurveda, Homeopathy, Siddha, and Unani Courses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com