

വിദേശത്തും സ്വദേശത്തും ലക്ഷങ്ങൾ ശമ്പളം വാങ്ങാൻ കഴിയുന്ന ഡിസൈനിങ് ജോലി ചെയ്യാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എന്നാൽ അതിന് വഴിയുണ്ട്. ഇന്ത്യയിലെ പ്രമുഖ ഡിസൈൻ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID) 2026-27 അക്കാദമിക് വർഷത്തേക്കുള്ള അഡ്മിഷൻ പ്രക്രിയ ആരംഭിച്ചു.
ഡിസൈൻ മേഖലയിൽ ഒരു കരിയർ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് വലിയ അവസരമാണ് നിഡ് ഒരുക്കിയിരിക്കുന്നത്. ഡിസൈനുമായി ബന്ധപ്പെട്ട 21 ൽ അതികം കോഴ്സുകൾ ലഭ്യമാണ്.
12-ാം ക്ലാസ് പാസായവർക്ക് B.Des (ബാച്ചിലർ ഓഫ് ഡിസൈൻ) കോഴ്‌സുകൾക്കും, ബിരുദമുള്ളവർക്ക് M.Des (മാസ്റ്റർ ഓഫ് ഡിസൈൻ) കോഴ്‌സുകൾക്കും അപേക്ഷിക്കാം.
B.Des (ബാച്ചിലർ ഓഫ് ഡിസൈൻ) കോഴ്‌സുകൾ
ബാച്ചിലർ കോഴ്‌സുകൾ മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് വിഭജിച്ചിരിക്കുന്നത്.
കമ്മ്യൂണിക്കേഷൻ ഡിസൈൻ: ആനിമേഷൻ ഫിലിം ഡിസൈൻ, ഗ്രാഫിക് ഡിസൈൻ, ഫിലിം ആൻഡ് വീഡിയോ കമ്മ്യൂണിക്കേഷൻ, എക്സിബിഷൻ ഡിസൈൻ
ഇൻഡസ്ട്രിയൽ ഡിസൈൻ: പ്രോഡക്റ്റ് ഡിസൈൻ, ഫർണിച്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ, സെറാമിക് ആൻഡ് ഗ്ലാസ് ഡിസൈൻ
ടെക്സ്റ്റൈൽ, അപ്പാരൽ ആൻഡ് ലൈഫ്‌സ്റ്റൈൽ ഡിസൈൻ: ടെക്സ്റ്റൈൽ ഡിസൈൻ, അപ്പാരൽ ആൻഡ് ലൈഫ്‌സ്റ്റൈൽ ആക്സസറി ഡിസൈൻ
M.Des (മാസ്റ്റർ ഓഫ് ഡിസൈൻ) കോഴ്‌സുകൾ:
പ്രോഡക്റ്റ് ഡിസൈൻ, ട്രാൻസ്പോർട്ടേഷൻ ആൻഡ് ഓട്ടോമൊബൈൽ ഡിസൈൻ, ടോയ് ആൻഡ് ഗെയിം ഡിസൈൻ, ഫോട്ടോഗ്രാഫി ഡിസൈൻ, ന്യൂ മീഡിയ ഡിസൈൻ, ഇന്ററാക്ഷൻ ഡിസൈൻ, യൂണിവേഴ്സൽ ഡിസൈൻ, സ്ട്രാറ്റജിക് ഡിസൈൻ മാനേജ്മെന്റ്, ഡിസൈൻ ഫോർ റീട്ടെയിൽ എക്സ്പീരിയൻസ്, ഡിജിറ്റൽ ഗെയിം ഡിസൈൻ, ഇൻഫർമേഷൻ ഡിസൈൻ എന്നീ വിഭാഗങ്ങളിലായി M.Des കോഴ്‌സുകൾ ലഭ്യമാണ്.
ക്യാമ്പസുകൾ:
അഹമ്മദാബാദ്, ഗന്ധിനഗർ, ബെംഗളൂരു , ആന്ധ്രപ്രദേശ് (അമരാവതി), മധ്യപ്രദേശ് (ഭോപ്പാൽ), ഹരിയാന (കുരുക്ഷേത്ര), അസം (ജോർഹട്ട്) എന്നിവിടങ്ങളിലാണ് ക്യാമ്പസുകൾ പ്രവർത്തിക്കുന്നത്.
പ്രവേശന പരീക്ഷ:
ഡിസൈൻ ആപ്റ്റിട്യൂഡ് ടെസ്റ്റ് (DAT) മുഖേനയാണ് പ്രവേശനം. ഇതിൽ പ്രിലിംസ്, മെയിൻസ് എന്നീ രണ്ടു ഘട്ടങ്ങളുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ഡിസംബർ 1.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates