മാസ്‌റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എംപിഎച്ച്) പ്രോഗ്രാം പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 20 വരെ ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കുമെന്ന് എൽബിഎസ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. പ്രവേശന പരീക്ഷ നവംബർ 29 ന് നടക്കും.
കോഴ്‌സിന്റെ കാലാവധി കോഴ്‌സിന്റെ കാലാവധി രണ്ട് വർഷമാണ്. കോഴ്‌സുകൾ പൂർത്തിയാക്കാൻ അനുവദനീയമായ പരമാവധി കാലയളവ് നാല് വർഷമായിരിക്കും.
ഫുൾ–ടൈം റഗുലർ ബിരുദക്കാരെ മാത്രമേ പരിഗണിക്കൂ. ഉയർന്ന പ്രായപരിധിയില്ല.
എംബിബിഎസ്, ബിഡിഎസ് അഥവാ ആയുർവേദം / ഹോമിയോപ്പതി / യുനാനി / സിദ്ധ / നഴ്സിങ് / ഫാർമസി / ഫിസിയോതെറപ്പി / മെഡിക്കൽ ലാബ് ടെക് / മെഡിക്കൽ റേഡിയളോജിക്കൽ ടെക്‌നോളജി ഇവയിലൊന്നിൽ 50% മാർക്കോടെ ബിരുദം വേണം.
കേരള ആരോഗ്യ സർവകലാശാലയിലെ ഏതെങ്കിലും കോഴ്സുകളിൽ , പൊതുജനാരോഗ്യം വിഷയമായ മറ്റ് ബിരുദ, ബിരുദാനന്തര ബിരുദധാരികളും, മുഴുവൻ സമയ റെഗുലർ പഠനത്തിലൂടെ കുറഞ്ഞത് 50% മാർക്ക് (കോഴ്സിന്റെ എല്ലാ വർഷങ്ങളിലെ യൂണിവേഴ്സിറ്റി പരീക്ഷകളുടെയും ആകെ മാർക്ക് ) നേടിയിരിക്കണം. പരീക്ഷാർത്ഥി അതത് സംസ്ഥാന കൗൺസിലിൽ സ്ഥിരം രജിസ്ട്രേഷൻ നേടിയിരിക്കണം.
ഓരോ വർഷവും 55% മാർക്കുള്ള വെറ്ററിനറി ബിരുദക്കാരെയും പരിഗണിക്കും. ബന്ധപ്പെട്ട കൗൺസിൽ റജിസ്ട്രേഷനും നേടിയിരിക്കണം.
എസ്‌സി/എസ്ടി, എസ്ഇബിസി വിഭാഗങ്ങളിൽപ്പെട്ട പരീക്ഷാർത്ഥികൾക്ക്, ആവശ്യമായ അക്കാദമിക് യോഗ്യതാ മാർക്കിൽ 5% ഇളവ് അനുവദിക്കും.
അപേക്ഷകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.
പ്രോസ്‌പെക്ടസ് എൽബിഎസ് വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിന് വിവിധ ഘട്ടങ്ങളുണ്ട്. നിശ്ചിത സമയക്രമം അനുസരിച്ച് അപേക്ഷകർ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കണം.
അപേക്ഷാ ഫീസ് ഓൺലൈനായി അല്ലെങ്കിൽ രജിസ്ട്രേഷൻ ശേഷം ലഭിച്ച അപേക്ഷാ നമ്പർ ഉപയോഗിച്ച് നവംബർ 19 (19.11.2025) വരെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖകളിൽ ചലാൻ (രജിസ്ട്രേഷൻ സമയത്ത് ഓൺലൈനായി സൃഷ്ടിച്ചത്) ഉപയോഗിച്ച് അടയ്ക്കാം.
അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുന്നവർക്ക്, അപേക്ഷാ സമർപ്പണത്തിന്റെ തുടർന്നുള്ള ഘട്ടത്തിലേക്ക് പോകാം. ചലാൻ വഴി അപേക്ഷാ ഫീസ് അടച്ചവർക്ക് 24 മണിക്കൂറിനുശേഷം വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഫീസ് അടയ്ക്കൽ വിശദാംശങ്ങൾ നൽകി അപേക്ഷാ നടപടിക്രമങ്ങൾ തുടരാം.
- എൽ ബി എസ് നവംബർ 29 ന് (29.11.2025 ) തിരുവനന്തപുരത്ത് വച്ച് പ്രവേശന പരീക്ഷ നടത്തും. പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ (ഹാൾ ടിക്കറ്റുകൾ) വിജ്ഞാപനം ചെയ്ത കാലയളവിൽ പരീക്ഷാർത്ഥികൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലെ അവരുടെ ഹോംപേജിൽ നിന്ന് ഡൗൺലോഡ് ചെയ്യേണ്ടതാണ്.
വിജ്ഞാപനം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വിശദ വിവരങ്ങൾക്കും സഹായത്തിനും : 0471-2560361,362.363,364 വരെയുള്ള നമ്പറുകളിൽ ബന്ധപ്പെടുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
