

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്)-ന് രജിസ്ട്രേഷൻ നാളെ മുതൽ അപേക്ഷിക്കാം.
എൽ ബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി മുഖേന ഒക്ടോബർ 29 മുതൽ നവംബർ 28 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത.
ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി എഡ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
എൽ ടി ടി സി ( LTTC),ഡി എൽ ഇഡി ( DLED) തുടങ്ങിയ ട്രെയിനിങ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും.
എസ് സി / എസ് ടി വിഭാഗത്തിൽപ്പെടുന്നവർക്കും പിഡബ്ല്യുഡി വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാർക്ക് ഇളവുണ്ട്.
അടിസ്ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് ഇനി കൊടുത്തിരിക്കുന്ന നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.
1. പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം മാത്രം നേടിയവർ ബി എഡ് കോഴ്സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം.
2. അവസാന വർഷ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സ് പഠിക്കുന്നവർക്ക് ബി എഡ് ബിരുദം ഉണ്ടായിരിക്കണം.
3. മേൽ പറഞ്ഞ നിബന്ധനകൾ (1, 2) പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി ജി / ബി എഡ് പരീക്ഷയുടെ നിശ്ചിത യോഗ്യത, സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല.
ജനറൽ / ഒ ബിസി വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1300 രൂപയും, എസ് സി / എസ് ടി / പിഡബ്ല്യുഡി എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 750 രൂപയും ഓൺലൈനായി ഒടുക്കണം.
പി ഡബ്ല്യു ഡി വിഭാഗത്തിൽപ്പെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ് സി / എസ് ടി വിഭാഗങ്ങളിപ്പെടുന്നവർ നോൺക്രീമിലെയർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒ ബി സി നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2024 ഒക്ടോബർ 30 നും 2025 നവംബർ 28 നും ഇടയിൽ ലഭിച്ചതായിരിക്കണം) എന്നിവ സെറ്റ് പാസാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.
ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 29 ന് ആരംഭിക്കും. നവംബർ 28 വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി പൂർത്തിയാക്കണം.
സെറ്റ് ജനുവരി 2026ന്റെ പ്രോസ്പെക്ടസും സിലബസും എൽ.ബി.എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
വിശദവിവരങ്ങൾക്ക് : www.lbscentre.kerala.gov
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
