ഓസ്‌ട്രേലിയയിലെ മക്വാറി യൂണിവേഴ്‌സിറ്റി ഇന്ത്യൻ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി വൈസ് ചാൻസലറുടെ ഇന്റർനാഷണൽ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു.
ആഗോള വിദ്യാഭ്യാസത്തിലെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനായി രണ്ട് പ്രധാന സ്കോളർഷിപ്പുകൾ സംയോജിപ്പിച്ച് 50,000 ഓസ്‌ട്രേലിയൻ ഡോളർ വരെ ( ഏകദേശം 29 ലക്ഷത്തോളം രൂപ) ലഭിക്കും.
സർവകലാശാലയിൽ പഠനം ആരംഭിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ് പ്രയോജനപ്പെടും, ഉയർന്ന വിജയം നേടുന്ന ഉദ്യോഗാർത്ഥികൾക്ക് 50,000 ഓസ്‌ട്രേലിയൻ ഡോളർ വരെ ട്യൂഷൻ ഫീസ് ഇളവുകൾ ഇത് വഴി ലഭിക്കാം.
ഈ സ്കോളർഷിപ്പിന് കീഴിൽ, വിദ്യാർത്ഥികൾക്ക് ഇന്ത്യ ഏർലി അക്‌സെപ്‌റ്റൻസ് സ്‌കോളർഷിപ്പ് വഴി 40,000 ഓസ്‌ട്രേലിയൻ ഡോളർ വരെ ലഭിക്കും, കൂടാതെ വൈസ്-ചാൻസലറുടെ ഇന്റർനാഷണൽ സ്‌കോളർഷിപ്പിൽ നിന്ന് 10,000 ഓസ്‌ട്രേലിയൻ ഡോളർ കൂടി ലഭിക്കും.
ഓസ്‌ട്രേലിയയിലെ മക്വാറി സർവകലാശാല ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ ലഭിക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യയുടെ ഏർലി ആക്‌സപ്റ്റൻസ് സ്‌കോളർഷിപ്പ് വഴി പ്രതിവർഷം 5.7 ലക്ഷം രൂപ (10,000 ഓസ്‌ട്രേലിയൻ ഡോളർ) സാമ്പത്തിക സഹായം ലഭിക്കും.
വൈസ് ചാൻസലറുടെ ഇന്റർനാഷണൽ സ്‌കോളർഷിപ്പിന് കീഴിൽ 5.7 ലക്ഷം രൂപയുടെ (10,000 ഓസ്‌ട്രേലിയൻ ഡോളർ) )ഒറ്റത്തവണ ഗ്രാന്റും ലഭ്യമാണ്.
നാല് വർഷത്തെ ബിരുദ അല്ലെങ്കിൽ ബിരുദാനന്തര പ്രോഗ്രാമിൽ ഈ രണ്ട് സ്‌കോളർഷിപ്പുകളും കണക്കിലെടുക്കുമ്പോൾ ആകെ തുക ഏകദേശം 28.5 ലക്ഷം രൂപയാണ്.
പ്രോഗ്രാം കാലയളവിലുടനീളം വാർഷിക സ്‌കോളർഷിപ്പ് സാധുവായി തുടരും, കൂടാതെ ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾക്കും ഇത് ലഭ്യമാണ്.
ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള യോഗ്യതാ മാനദണ്ഡം
മുഴുവൻ സമയ ബിരുദ അല്ലെങ്കിൽ ബിരുദാനന്തര കോഴ്‌സ് വർക്ക് ബിരുദങ്ങളിൽ (ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റുകൾ ഒഴികെ) ചേരുന്ന എല്ലാ ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഈ സ്കോളർഷിപ്പുകൾ ലഭ്യമാണ് എന്ന് സർവകലാശാല വ്യക്തമാക്കുന്നു.
അപേക്ഷകർ അവരുടെ ഓഫർ ലെറ്റർ സ്വീകരിക്കുകയും നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ പ്രാഥമിക ഫീസ് അടയ്ക്കുകയും വേണം.
എല്ലാ നിർബന്ധിത പഠന കാലയളവിലും വിദ്യാർത്ഥികൾ എൻറോൾ ചെയ്തിരിക്കണം, കൂടാതെ മക്വാറി യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് ടീം അംഗീകരിച്ചില്ലെങ്കിൽ, മുഴുവൻ ട്യൂഷൻ സർക്കാർ സ്പോൺസർഷിപ്പോ പുറത്തു നിന്നുള്ള മറ്റ് സ്കോളർഷിപ്പോ സ്വീകരിക്കാൻ പാടില്ല.
യോഗ്യത നേടുന്നതിന്, ബിരുദാനന്തര ബിരുദ അപേക്ഷകർക്ക് കുറഞ്ഞത് 65 വെയ്റ്റഡ് ആവറേജ് മാർക്ക് (WAM) ഉണ്ടായിരിക്കണം, അതേസമയം ബിരുദ വിദ്യാർത്ഥികൾക്ക് 85 ന് തുല്യമായ ഓസ്‌ട്രേലിയൻ ടെർഷ്യറി അഡ്മിഷൻ റാങ്ക് (ATAR) ഉണ്ടായിരിക്കണം.
വിദ്യാർത്ഥികൾ അവരുടെ സ്കോളർഷിപ്പ് ഓഫർ ലെറ്ററിൽ പരാമർശിച്ചിരിക്കുന്ന സെഷനിലും വർഷത്തിലും അവരുടെ കോഴ്‌സ് ആരംഭിക്കണം.
ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റിയുടെ 2025 ലെ റാങ്കിങ്ങിൽ 133 ഉം ടൈംസ് ഹയർ എഡ്യൂക്കേഷൻ (THE) 2025 വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ 178 ഉം ആയിരുന്നു ആഗോളതലത്തിൽ മക്വാറിയുടെ റാങ്ക്, ഇത്തവണ ഇത് കുറച്ച് കൂടി മെച്ചപ്പെട്ട നിലയിലായതായി ചില റാങ്കിങ് രേഖകൾ കാണിക്കുന്നു. 2023 ലെ കണക്കിൽ ഒരു ലക്ഷത്തിലേറെ ഇന്ത്യൻ വിദ്യാർത്ഥികൾ ഈ യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്നു.
താൽപ്പര്യമുള്ള വിദ്യാർത്ഥികൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും സ്‌കോളർഷിപ്പ് പ്രോഗ്രാമിനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. വിദ്യാർത്ഥികൾക്ക് വർഷത്തിൽ ഏത് സമയത്തും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates