പട്ടികജാതി വിദ്യാർഥികൾക്കുള്ള പ്രത്യേക പ്രോത്സാഹന സമ്മാനം; അപേക്ഷ ക്ഷണിച്ചു

പൊതു പരീക്ഷകളിൽ ഗ്രേഡ് ആണെങ്കിൽ എ പ്ലസ് മുതൽ ബി ഗ്രേഡ് വരെയും മാർക്ക് ആണെങ്കിൽ 60 ശതമാനമോ അതിന് മുകളിലോ നേടിയവർക്ക് അപേക്ഷിക്കാം.
Scholarship
Kerala government invites applications for SC students’ incentive scheme FreePik,representative image
Updated on
1 min read

പട്ടികജാതി വിദ്യാർഥികൾക്ക് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ നൽകുന്ന പ്രത്യേക പ്രോത്സാഹന സമ്മാനം പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്.ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ടി.ടി.സി പോളിടെക്നിക്, ബിരുദതല കോഴ്സുകൾ, പ്രൊഫഷണൽ ബിരുദതല കോഴ്സുകൾ, ബിരുദാനന്തര ബിരുദം, അതിനുമുകളിലുള്ള കോഴ്സുകൾ തുടങ്ങിയ പൊതുപരീക്ഷകളിൽ ഫസ്റ്റ് ക്ലാസ്, ഡിസ്റ്റിങ്ഷൻ നേടി വിജയിച്ച പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

Scholarship
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളര്‍ഷിപ്പ്:  31 വരെ അപേക്ഷിക്കാം

പൊതു പരീക്ഷകളിൽ ഗ്രേഡ് ആണെങ്കിൽ എ പ്ലസ് മുതൽ ബി ഗ്രേഡ് വരെയും മാർക്ക് ആണെങ്കിൽ 60 ശതമാനമോ അതിന്  മുകളിലോ നേടിയവർക്ക് അപേക്ഷിക്കാം. ഇ-ഗ്രാൻ്റ്സ് 3.0 എന്ന വെബ്സൈറ്റിലൂടെ ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റ്, ആധാർ, ബാങ്ക് പാസ് ബുക്ക് സഹിതം ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം കോഴ്സ് പൂർത്തിയാക്കിയ അപേക്ഷകർ കൺസോളിഡേറ്റ് മാർക്ക് ലിസ്റ്റ് കൂടാതെ പ്രൊവിഷണൽ അല്ലെങ്കിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്.

Scholarship
എന്‍ജിനീയറിങ് പൂർത്തിയാക്കിയോ? ഇന്റലിജൻസ് ബ്യൂറോയിൽ ജോലി നേടാൻ ഇതാണ് സമയം

ഓൺലൈൻ സമർപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പിയും മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റ്, ആധാർ, ബാങ്ക് പാസ് ബുക്ക് എന്നിവയും ബന്ധപ്പെട്ട ബ്ലോക്ക് മുൻസിപ്പാലിറ്റി/ കോപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ നിർബന്ധമായും ഹാജരാക്കണം.

ഡിസംബർ 31 വരെ  അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ/ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക. ഫോൺ : 0487 2360381.

Summary

Education news: Kerala government invites applications for SC students’ incentive scheme.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com