ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളര്‍ഷിപ്പ്:  31 വരെ അപേക്ഷിക്കാം

അപേക്ഷകർ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി/ബി.ഇ/ബി.ടെക്) 55 ശതമാനം മാർക്ക് നേടിയിരിക്കണം. ഐഐടികളിലും, ഐഐഎമ്മുകളിലും, ഐ.ഐ.എസ്.സി കളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നാം രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
Scholarship
Scholarship for Minority Students in Higher Education Institutionsspecial arrangement
Updated on
1 min read

രാജ്യത്തെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IITs/IIMs/IIISc/IMSc കളിൽ അഡ്മിഷൻ ലഭിച്ച ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ സ്കോളര്‍ഷിപ്പിന്  ഒക്ടോബർ 31 വരെ അപേക്ഷിക്കാം.

 IITs/IIMs/IIISc/IMSc കോഴ്‌സുകളിൽ ഉപരി പഠനം (PG/Ph.D) നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ(എല്ലാവിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. അനുവദിക്കുന്ന കോഴ്‌സുകൾ സംബന്ധിച്ച വിശദ വിവരം www.minoritywelfare.kerala.gov.in ൽ ലഭ്യമാണ്.

Scholarship
അപേക്ഷ നൽകാൻ സമയമായി; റെയിൽവേയിൽ 5810 ഒഴിവുകള്‍

അപേക്ഷകർ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി/ബി.ഇ/ബി.ടെക്) 55 ശതമാനം മാർക്ക് നേടിയിരിക്കണം. ഐഐടികളിലും, ഐഐഎമ്മുകളിലും, ഐ.ഐ.എസ്.സി കളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നാം രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഒന്നാം/രണ്ടാം/മൂന്നാം/നാലാം/അഞ്ചാം വർഷ IMSc വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുണ്ട്.

Scholarship
പട്ടികവര്‍ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍ തസ്തികകളിൽ 1182 ഒഴിവുകൾ

ബി.പി.എൽ വിഭാഗത്തിൽപ്പെട്ട അപേക്ഷകരെ പരിഗണിച്ചതിനുശേഷം മാത്രമേ എ.പി.എൽ വിഭാഗത്തിൽപ്പെട്ട കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുളള വിദ്യാർത്ഥികളെ പരിഗണിക്കുകയുളളൂ.

കേരളത്തിലെ സ്ഥിരതാമസക്കാരായ/കേരളത്തിൽ ജനിച്ച ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. 50 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും സ്‌കോളർഷിപ്പിന് പരിഗണിക്കും.

Scholarship
ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടേയും മക്കൾക്ക് സ്കോളർഷിപ്പ്

ഒരേ കുടുംബ വാർഷിക വരുമാനം വരുന്ന വിദ്യാർത്ഥികളിൽ നിന്നും ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥിയ്ക്കായിരിക്കും സ്‌കോളർഷിപ്പിന് മുൻഗണന നൽകുക. തെരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിയ്ക്ക് കോഴ്‌സ് കാലാവധിക്കുളളിൽ 50,000 രൂപയാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. ഒറ്റ തവണ ലഭിക്കുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണിത്. മുൻ വർഷം വകുപ്പിൽ നിന്നും പ്രസ്തുത സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് വീണ്ടും അപേക്ഷിക്കാൻ കഴിയില്ല.

Scholarship
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിൽ ജോലി നേടാം, ഇനി 10 ദിവസം മാത്രം

കൂടാതെ മറ്റു വകുപ്പുകളിൽ / സ്ഥാപനങ്ങളിൽ നിന്നും IITs/IIMs/IIISc/IMSc എന്നീ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾ പ്രസ്തുത സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ടതില്ല. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ്‌ കൊമേഴ്‌സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

Scholarship
ന്യൂക്ലിയർ മെഡിസിനിൽ പി ജി പഠനം; കേരളത്തിൽ അവസരം

ഒക്ടോബർ 31 വൈകിട്ട് 5 നകം അപേക്ഷ സമര്‍പ്പിക്കണം. ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ തപാൽ മുഖേനയോ, വകുപ്പിൽ നേരിട്ടോ അപേക്ഷ ലഭ്യമാക്കണം. അപേക്ഷാ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090, 0471-2300523.

Summary

Career news: Scholarship for Minority Students in Higher Education Institutions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com