പട്ടികവര്‍ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍ തസ്തികകളിൽ 1182 ഒഴിവുകൾ

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ വിവിധ പദ്ധതികളിലേക്ക് ഡെമോൺസ്ട്രേറ്റർ (മ്യൂസിയം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
job Vacancies
1182 vacancies of Scheduled Tribe Promoter/Health Promoter chat gpt
Updated on
2 min read

ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിൽ ഗ്രാജ്വേറ്റ് ഇന്റേൺസിനെ (ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ വിവിധ പദ്ധതികളിലേക്ക് ഡെമോൺസ്ട്രേറ്റർ (മ്യൂസിയം) തസ്തികയിലും ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഒഴിവുള്ള റെഫ്രിജറേറ്റർ & എസി ടെക്‌നിഷ്യൻ (RACT) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലും ഒഴിവുണ്ട്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പട്ടികവര്‍ഗ വികസനവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ ടി ഡി പി ഓഫീസുകള്‍/ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസുകളുടെ കീഴില്‍ നിലവിലുളള പട്ടികവര്‍ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍മാരുടെ തസ്തികയിലേക്ക് അപേക്ഷിക്കാം.

job Vacancies
ആർമിയിൽ ജോലി നേടാം, 45 വയസ്സ് വരെയുള്ളവർക്ക് അവസരം; റിക്രൂട്ട്‌മെന്റ് റാലി നവംബർ 15 മുതൽ

ഡെമോൺസ്ട്രേറ്റർ

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ വിവിധ പദ്ധതികളിലേക്ക് ഡെമോൺസ്ട്രേറ്റർ (മ്യൂസിയം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ലൈഫ് സയൻസസ് ശാഖകളിലെ ബിരുദവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 56 വയസ്. അപേക്ഷകൾ ഒക്ടോബർ 31നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org.

ഗസ്റ്റ് ഇൻസ്ട്രക്ടർ

ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഒഴിവുള്ള റെഫ്രിജറേറ്റർ & എസി ടെക്‌നിഷ്യൻ (RACT) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനത്തിനായി അഭിമുഖം നടത്തുന്നു. എസ് സി വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്ക് ഒക്ടോബർ 23 രാവിലെ 10.15 ന് അഭിമുഖം നടത്തുന്നത്.

job Vacancies
പി എസ് സി ഒഴിവുകൾ, ജൂനിയ‍ർ കോ - ഓപ്പറേറ്റീവ് ഇൻസ്പെക്ട‍ർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ തസ്തികയിൽ ഇപ്പോൾ അപേക്ഷിക്കാം

ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനിയറിങ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ നിർദ്ദിഷ്ട ട്രേഡിലെ എൻടിസിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻഎസിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

താൽപ്പര്യമുള്ളവർ യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഐടിഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.

ഗ്രാജ്വേറ്റ് ഇന്റേൺസ്

ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ ഓഫീസിൽ ഗ്രാജ്വേറ്റ് ഇന്റേൺസിനെ (ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ 70 ശതമാനത്തിൽ കുറയാത്ത മാർക്ക് കരസ്ഥമാക്കിയവരും കേരളത്തിൽ സ്ഥിരതാമസമാക്കിയവരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം.

job Vacancies
ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടേയും മക്കൾക്ക് സ്കോളർഷിപ്പ്

ഒരു വർഷമാണ് ഇന്റേൺഷിപ്പ് കാലാവധി. പ്രതിമാസം 14,000 രൂപ സ്റ്റൈപൻഡ് ലഭിക്കും.

അപേക്ഷകൾ വെള്ളക്കടലാസിൽ തയ്യാറാക്കി പാസ്പോർട്ട് സൈസ് ഫോട്ടോയോടൊപ്പം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം.

ചീഫ് എൻജിനീയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ്ങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ. തിരുവനന്തപുരം – 695009 വിലാസത്തിൽ ഒക്ടോബർ 27 നകം ലഭ്യമാക്കണം. ഫോൺ: 0471 – 2459365 / 2459159.

job Vacancies
JEE Main 2026 : പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു, ഒക്ടോബറിൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും; എൻടിഎ അറിയിപ്പ്

എസ് ടി പ്രൊമോട്ടര്‍

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പട്ടികവര്‍ഗ വികസനവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ ടി ഡി പി ഓഫീസുകള്‍/ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസുകളുടെ കീഴില്‍ പട്ടികവര്‍ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍മാരെ നിയമിക്കുന്നു.

നിലവിലുള്ള 1182 ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗ വിഭാഗക്കാരില്‍ എത്തിക്കുക, സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുക, വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സ ഉറപ്പ് വരുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി സേവന സന്നദ്ധതയുളളവരും 10-ാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുളളവരുമായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം.

job Vacancies
എസ് എൻ യൂണിവേഴ്സിറ്റി : അഡ്മിഷൻ നേടിയ പഠിതാക്കളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു

പി വി റ്റി ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങള്‍ക്ക് 8-ാം ക്ലാസ്സ് യോഗ്യത മതിയാകും. പ്രായപരിധി 20 നും 40 നും മധ്യേ.

ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന നല്‍കും.

നിശ്ചിത മാതൃകയിലുളള അപേക്ഷ അതത് ജില്ലകളിലെ പ്രൊജക്ട് ഓഫീസ്/ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ് മുഖേന സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകരുടെ താമസ പരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തെരഞ്ഞെടുക്കേണ്ടതാണ്.

job Vacancies
പരീക്ഷാ തീയതിയും സമയം ഉദ്യോഗാർത്ഥിക്ക് തെരഞ്ഞെടുക്കാം, മാറ്റങ്ങളുമായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ;SSC CHSL 2025 പരീക്ഷാതീയതിയും മറ്റ് വിവരങ്ങളും അറിയാം

ഒരാള്‍ ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഒക്ടോബര്‍ 25 വൈകിട്ട നാല് മണി. നിയമന കാലാവധി ഒരു വര്‍ഷമായിരിക്കും.നേരിട്ടുളള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് പ്രൊജക്ട് ഓഫീസിലോ/ട്രൈബല്‍ ഡഡെവലപ്പ്‌മെന്റ് ഓഫീസിലോ/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ/പട്ടികവര്‍ഗ വികസന ഡയറക്ടര്‍ ഓഫീസിലോ ബന്ധപ്പെടാം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടി.എ ഉള്‍പ്പടെ 13,500/ രൂപ ഓണറേറിയത്തിന് അര്‍ഹതയുണ്ടായിരിക്കും. ഫോണ്‍ : 0471-2304594/1800 425 2312, 04864 224399

Summary

Job Alert: Applications can be made for 1182 vacancies of Scheduled Tribe Promoters/Health Promoters available under the ITDP Offices/Tribal Development Offices functioning under the Scheduled Tribe Development Department in various districts of the state.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com