

നാഷണൽ കോളേജിൽ സംഘടിപ്പിച്ചു ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിവിധ യു ജി/ പി ജി പ്രോഗ്രാമുകളിൽ ഈ അധ്യയന വർഷം പ്രവേശനം നേടിയ 2000 ത്തോളം പഠിതാക്കൾക്കുള്ള പ്രവേശനോത്സവം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി തിരുവനന്തപുരം പഠന കേന്ദ്രമായ നാഷണൽ കോളേജിൽ ഒക്ടോബർ 19 ന് നടന്നു. നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ എസ് എ ഷാജഹാൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പബ്ലിക് റിലേഷൻസ് ഓഫീസർ ശാലിനി കെ എസ് മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ വിജി വിജയൻ,ഡോ കൃഷ്ണപ്രീതി എ ആർ എന്നിവർ വിവിധ സെഷനുകൾ എടുത്തു. ഇത്തവണ പോസ്റ്റൽ വകുപ്പിന്റെ സഹായത്തോടെ പഠിതാക്കൾക്ക് പഠനസാമഗ്രികൾ നേരിട്ട് വീടുകളിൽ എത്തിക്കുകയാണ് യൂണിവേഴ്സിറ്റി ചെയ്യുന്നത്.
പരീക്ഷാ ഫലപ്രഖ്യാപനം സമയബന്ധിതമായി നടത്തുവാൻ ഓൺ സ്ക്രീൻ വാല്യൂവേഷൻ അടക്കം നൂതന സാങ്കേതിക വിദ്യകൾ യൂണിവേഴ്സിറ്റി നടപ്പിലാക്കുന്നുണ്ട്. എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അധ്യയനം സുഗമമാക്കുന്ന ഡിജി ഗുരു ഈ വർഷം മുതൽ പഠിതാക്കൾക്ക് ലഭിക്കും.ഇതുൾപ്പടെ യൂണിവേഴ്സിറ്റിയുടെ ബോധന രീതി, പരീക്ഷാ നടത്തിപ്പ്, പഠന ക്രമം എന്നിവ ഉൾപ്പടെ യൂണിവേഴ്സിറ്റിയെ പരിചയപ്പെടുത്തുന്ന എല്ലാ വിവരങ്ങളും ഇൻഡക്ഷൻ പ്രോഗ്രാമിൽ വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates