ടെറിട്ടോറിയൽ ആർമി സതേൺ കമാൻഡ് വിവിധ തസ്തികകളിൽ നിയമനം നടത്താൻ റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നു. സോൾജിയർ (ജനറൽ ഡ്യൂട്ടി,ക്ലർക്ക്), ട്രേഡ്‌സ്‌മാൻ തുടങ്ങിയ തസ്തികകളിലാണ് നിയമനം നടത്തുന്നത്. 1422 ഒഴിവുകൾ ഉണ്ട്.
ഈ വർഷം നവംബർ 15 മുതൽ ഡിസംബർ 1 വരെയുള്ള തീയതികളിൽ വിവിധ ഇടങ്ങളിൽ ആയി റാലികൾ നടക്കും. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്.
തസ്തികകൾ
സോൾജിയർ വിഭാഗത്തിൽ ജനറൽ ഡ്യൂട്ടി,ക്ലാർക്ക്, ഷെഫ് കമ്മ്യൂണിറ്റി,മെസ് കുക്ക്, സ്റ്റ്യൂവാർഡ്, ആർട്ടിസാൻ വുഡ് വർക്ക്, ഷെഫ് എസ്‌പിഎൽ, ഇആർ, ആർട്ടിസാൻ മെറ്റലർജി,ഹെയർ ഡ്രെസ്സർ, ടെയ്‌ലർ, ഹൗസ് കീപ്പർ,വാഷർമാൻ എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്. സതേൺ കമാൻഡിലെ ഉൾപ്പെടുന്ന വിവിധ സ്ഥലങ്ങളിലാകും നിയമനം ലഭിക്കുക.
18 മുതൽ 45 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. ശാരീരികക്ഷമതാ പരിശോധന (PFT),ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റ് (PMT), ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന, എഴുത്തുപരീക്ഷ (CEE) എന്നീ ഘട്ടങ്ങളാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉള്ളത്. അപേക്ഷ സമർപ്പിക്കേണ്ട രീതി,റാലി നടക്കുന്ന സ്ഥലങ്ങൾ എന്നിവ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates