

വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയർപോർട്ട്സ് ഇക്കണോമിക് റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയിൽ ( ഏറ- എ ഇ ആർ എ) മെമ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം.
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിൽ വരുന്ന വിമാനത്താവളങ്ങളിൽ ഏറോനോട്ടിക്കൽ സർവീസുകൾക്ക് താരിഫ് കൂടാതെ മറ്റ് ചാർജുകളുടെ നിയന്ത്രാണിധികാര സ്ഥാപനമാണ് എയർപോർട്ട്സ് ഇക്കണോമിക് റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ അഥവാ ഏറ ( എ ഇ ആർ എ). ഇതിൽ മെമ്പർ ആകാൻ യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഏവിയേഷൻ, ഇക്കണോമിക്സ്, നിയമം, കൊമേഴ്സ്, ഉപഭോക്തൃ വിഷയങ്ങൾ എന്നിവയിൽ പ്രൊഫഷണൽ പ്രവൃത്തി പരിചയം ഉണ്ടാകണം.
നിലവിൽ സർക്കാർ ഉദ്യോഗസ്ഥരായിരിക്കുന്നവർക്ക് അപേക്ഷിക്കാൻ ചില മാനദണ്ഡങ്ങളുണ്ട്. സർക്കാർ സർവീസിൽ നിന്ന് അപേക്ഷിക്കുന്നവർ കുറഞ്ഞത്, സെക്രട്ടറി അല്ലെങ്കിൽ അഡീഷണൽ സെക്രട്ടറി തസ്തികകളിൽ കേന്ദ്ര സർക്കാരിലോ സംസ്ഥാന സർക്കാരുകളിലോ മൂന്ന് വർഷത്തിൽ കുറയാത്ത സേവന പരിചയം ഉള്ളവരായിരിക്കണം.
പൊതുമേഖലാ സ്ഥാപനങ്ങളിലോ സ്റ്റാറ്റ്യൂട്ടറി സംവിധാനങ്ങളിലോ ജോലി ചെയ്യുന്നവരോ വിരമിച്ചവരോ ആയവർക്ക് അപേക്ഷിക്കാം.
എന്നാൽ, അപേക്ഷിക്കുന്നവർ ഈ സ്ഥാപനങ്ങളിൽ എക്സിക്യൂട്ടീവ് ഡയറ്കടർ തസ്തികയിൽ ജോലി ചെയ്യുന്നവരോ അതേ തസ്തികയിൽ നിന്ന് വിരമിച്ചവരോ ആകണം. അല്ലെങ്കിൽ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലെ ഷെഡ്യൂൾ എ പട്ടികയിൽ വരുന്നതോ സ്റ്റാറ്റ്യൂട്ടറി സംവിധാനത്തിലെ അതേ റാങ്കിൽ വരുന്നതോ ആയ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്കും വിരമിച്ചവർക്കും അപേക്ഷിക്കാം.
ഇതിന് പുറമെ ഉള്ള അപേക്ഷകർക്ക് നിർദ്ദിഷ്ട മേഖലയിൽ 25 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
മെമ്പറുടെ കാലാവധി അഞ്ച് വർഷമോ അല്ലെങ്കിൽ 62 വയസ്സുതികയുന്നതുവരെയോ ഏതാണോ ആദ്യം അതായിരിക്കും.
ശമ്പള സ്കെയിൽ - ഹയർ അഡ്മിനിസ്ട്രേറ്റീവ് ഗ്രേഡിൽ 67,000- 79,000 ആയിരിക്കും മൂന്ന് ശതമാനം വാർഷിക ഇൻക്രിമെന്റ് ലഭിക്കും
താൽപ്പര്യമുള്ളവർ ഒക്ടോബർ 28 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. പ്രായപരിധി, യോഗ്യത പരിചയമ്പത്ത് എന്നിവയുടെ വിശദവിവരങ്ങളും നിർദ്ദിഷ്ട അപേക്ഷാ ഫോമിനൊപ്പം പൂരിപ്പിച്ച് നൽകണം.
പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ അടക്കം Ms.Rubina Ali, Joint Secretary, Ministry of Civil Aviation, ‘B’ Block, 3rd Floor, Rajiv Gandhi Bhawan, Safdarjung Airport, New Delhi – 110003 Tel. No.: 011 24628012 എന്ന വിലാസത്തിൽ അയക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷാ മാതൃകയ്ക്കും: chrome-extension://efaidnbmnnnibpcajpcglclefindmkaj/https://www.aera.gov.in/uploads/topics/17592371411406.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates