

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ ജൂനിയർ കോ- ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്കയിലേക്കും കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
എക്സൈസ് വകുപ്പിലെ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ തസ്തകയിലെ ഒഴിവകുളുടെ എണ്ണം പ്രഖ്യാപിച്ചിട്ടില്ല. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് ഈ തസ്തികയിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 14 ജില്ലകളിലും പ്രതീക്ഷിത ഒഴിവുകളുണ്ട്.
ഖാദി ഗ്രാമ വ്യവസായ ബോർഡിൽ ജൂനിയർ കോ - ഓപ്പറേറ്റീവ് ഇൻസ്പെക്ടറുടെ രണ്ട് ഒഴിവുകളാണുള്ളത്.
ഉദ്യോഗാർത്ഥികൾ പി എസ് സിയിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഈ ജോലികൾക്ക് അപേക്ഷിക്കാവുന്നതാണ്.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ ജൂനിയർ കോ- ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യതകള്‍ :- ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കോ-ഓപ്പറേഷന്‍ പ്രത്യേക വിഷയമായി പഠിച്ചു നേടിയ ബി കോം ബിരുദം ഉണ്ടായിരിക്കണം.
അല്ലെങ്കില്‍ ഒരു അംഗീകൃത സര്‍വ്വകലാശാല ബിരുദവും കോ-ഓപ്പറേഷനില്‍ നേടിയ ഹയര്‍ ഡിപ്ലോമയും ഉണ്ടായിരിക്കണം.
അല്ലെങ്കില്‍ ഒരു അംഗീകൃത സര്‍വ്വകലാശാല ബിരുദവും സഹകരണ വകുപ്പു നടത്തുന്ന കോ-ഓപ്പറേഷനില്‍ നേടിയ ജൂനിയര്‍ ഡിപ്ലോമയും ഉണ്ടായിരിക്കണം
ശമ്പളം :39,300 - 83,000 രൂപ എന്ന സ്കെയിലിൽ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 19 (19.11.2025ഃ ബുധനാഴ്ച രാത്രി 12 മണി വരെ
ഒഴിവുകളുടെ എണ്ണം : 02 (രണ്ട് )
പ്രായ പരിധി : 18 -36 വയസ്സ് (നിയമാനുസൃതമായ ഇളവുകൾ ലഭിക്കും)
www.keralapsc.gov.in സൈറ്റിൽ ആണ് അപേക്ഷ സമർപ്പിക്കേണണ്ടത്.
വിശദ വിവരങ്ങൾക്ക് : https://www.keralapsc.gov.in/sites/default/files/2025-10/noti-379-25.pdf
കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളിലും ഭാവിയിൽ വരാവുന്ന ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പ്രതീക്ഷിത ഒഴിവുകളായതിനാൽ എണ്ണം പറഞ്ഞിട്ടില്ല.
ശമ്പളം : ₹ 26,500 – 60,700/- 4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ ( 14 ജില്ലകളിലെ ഒഴിവുകളും ഉൾപ്പെടും)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 19 (19.11.2025ഃ ബുധനാഴ്ച രാത്രി 12 മണി വരെ
പ്രായപരിധി : 21-39 (നിയമാനുസൃതമായ ഇളവുകൾ ലഭിക്കും)
യോഗ്യതകൾ :
*എസ് എസ് എൽ സി പരീക്ഷയോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം.
*ഹെവി ഗുഡ്സ് & ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിന് മൂന്ന് വർഷമായി നിലവിലുള്ള സാധുവായ ഡ്രൈവിങ് ലൈസൻസും ഡ്രൈവേഴ്സ് ബാഡ്ജും ഉണ്ടായിരിക്കണം.
കുറിപ്പ് : (I) ഡ്രൈവിങ് ലൈസൻസ്, തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും (അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, ഒ എം ആർ പരീക്ഷ, പ്രായോഗിക പരീക്ഷ, വെരിഫിക്കേഷൻ എന്നിങ്ങനെ) സാധുവായിരിക്കണം
(ii) ഹെവി ഗുഡ്സ് & ഹെവി പാസഞ്ചർ വാഹനങ്ങൾ ഓടിക്കാനുളള കഴിവ്. ഇത് പി എസ് സി നടത്തുന്ന പ്രായോഗിക പരീക്ഷയിലൂടെ (T ടെസ്റ്റ് + റോഡ് ടെസ്റ്റ്) പരിശോധിക്കുന്നതാണ്. T ടെസ്റ്റിൽ വിജയിക്കുന്നവരെ മാത്രമേ റോഡ് ടെസ്റ്റിൽ പങ്കെടുപ്പിക്കുകയുളളു.
ശാരീരിക യോഗ്യതകൾ: 165 സെ.മീറ്ററിൽ കുറയാത്ത ഉയരവും 83 സെ.മീറ്റർ കുറയാത്ത നെഞ്ചളവും കുറഞ്ഞപക്ഷം നാല് സെ.മീറ്റർ വികാസവും ഉണ്ടായിരിക്കണം
കുറിപ്പ്: പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 160 സെ.മീ ഉയരം മതിയാകുന്നതാണ്.
മെഡിക്കൽ ഫിറ്റ്നസ്സ്
(a) ചെവി: നല്ല കേൾവിശക്തി ഉണ്ടായിരിക്കണം
(b) കണ്ണ്: കണ്ണടയില്ലാതെ താഴെ പറയുന്ന വിധത്തിലുളള കാഴ്ചശക്തിയുള്ളത് സാക്ഷ്യപ്പെടുത്തണം.
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in വഴി വേണം അപേക്ഷ നൽകേണ്ടത്.
വിശദവിവരങ്ങൾക്ക്: https://www.keralapsc.gov.in/sites/default/files/2025-10/noti-386-25.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
