കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (KSCSTE) പേറ്റന്റ് ഇൻഫർമേഷൻ സെന്ററിൽ പ്രൊജക്ട് സയന്റിസ്റ്റ്, എറണാകുളം ജനറൽ ആശുപത്രിയിയിൽ നഴ്സിങ് ഓഫീസർ,കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഫിസിക്കല്‍ എജ്യൂക്കേഷനിൽ ഗസ്റ്റ് ഫാക്കല്‍റ്റി,.സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ എഡിഷനിലേക്ക് എഡിറ്റോറിൽ അസിസ്റ്റന്റ്,സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഷയത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റി (വനിത) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത.ഫിസിക്കല്‍ എജ്യൂക്കേഷനില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, യുജിസി - സിഎസ്ഐആര്‍ നെറ്റ് അല്ലെങ്കില്‍ യുജിസി മാനദണ്ഡപ്രകാരമുള്ള പിഎച്ച്ഡി എന്നിവയാണ് .
താൽപ്പര്യമുള്ളവര്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദിഷ്ട മാതൃകയില്‍ ബയോഡാറ്റ ഉള്‍പ്പെടെ est.teach@cukerala.ac.in എന്ന ഇമെയിലിലേക്ക് ഒക്ടോബര്‍ 24ന് മുന്‍പായി അപേക്ഷിക്കേണ്ടതാണ്.
ഇന്റര്‍വ്യൂ തീയതി പിന്നീട് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cukerala.ac.in സന്ദര്‍ശിക്കുക.
കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ എഡിഷനിലേക്ക് എഡിറ്റോറിൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത: മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് വിഷയത്തിൽ ഫസ്റ്റ് ക്ലാസ് / സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം, രണ്ടുവർഷം എഡിറ്റോറിയൽ/അക്കാദമിക്/റിസർച്ച് മേഖലയിൽ പ്രവൃത്തിപരിചയം, ഓൺലൈൻ / പ്രിന്റ് മേഖലയിൽ പ്രസിദ്ധീകരണം എന്നിവ അഭികാമ്യം. മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കും, ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും വിവർത്തനം ചെയ്യാനുള്ള നൈപുണ്യം.
പ്രായപരിധി 21-36 വയസ്. ഒരു ഒഴിവാണ് ഉള്ളത്
എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
വിശദമായ ബയോഡാറ്റ സഹിതം അപേക്ഷിക്കണം.
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപെഡിക് പബ്ലിക്കേഷൻ, ജവഹർ സഹകരണ ഭവൻ, പത്താം നില, ഡിപിഐ ജംഗ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014 വിലാസത്തിൽ തപാൽ ആയോ directors.siep@kerala.gov.in ൽ ഇ-മെയിലായോ അയയ്ക്കണം.
അവസാന തീയതി ഒക്ടോബർ 30.
എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഒക്ടോബർ 28 രാവിലെ 10.30 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.
യോഗ്യത. പ്ലസ് ടു/ പ്രീഡിഗ്രി (സയൻസ്) പാസായിരിക്കണം അല്ലെങ്കിൽ സയൻസ് വിഷയങ്ങളുള്ള വി എച്ച്എസ് ഇ/ ഡൊമസ്റ്റിക് നഴ്‌സിങ്ങിൽ വി എച്ച്എസ് ഇ പാസായിരിക്കണം. അംഗീകൃത സർവകലാശാലയിൽ നിന്ന് ബി എസ് സി നഴ്‌സിങ് അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് മൂന്ന് വർഷം ദൈർഘ്യമുള്ള ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സ് പാസായിരിക്കണം.
വനിതാ ഉദ്യോഗാർഥികൾക്ക് കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിലിൽ നിന്നും നഴ്‌സ് ആയും മിഡ്‌വൈഫ് ആയും പുരുഷ ഉദ്യോഗാർഥികൾക്ക് നഴ്‌സായും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 – 2386000.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (KSCSTE) പേറ്റന്റ് ഇൻഫർമേഷൻ സെന്റർ-കേരളയിൽ (ഇന്ത്യാ ഗവൺമെന്റ് പദ്ധതി) പ്രൊജക്ട് സയന്റിസ്റ്റ്-II തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഇന്റർവ്യൂ നവംബർ അഞ്ചിന് തിരുവനന്തപുരം പട്ടം ശാസ്ത്ര ഭവനിൽ വച്ച് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in, ഫോൺ: 0471 2548316.
സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ അപേക്ഷിക്കാം.
ഒക്ടോബർ 21 മുതൽ നവംബർ അഞ്ച് വൈകിട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates