

ഡിസൈനിങ് കോഴ്സുകൾ പഠിക്കാൻ താൽപ്പര്യമുള്ളവർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ (എൻഐഡി) പഠിക്കാൻ അവസരം. എൻഐഡി വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ബിരുദ, ബിരുനാന്തര ബിരുദ കോഴ്സുകളിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു.
ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡെസ്),മാസ്റ്റർ ഓഫ് ഡിസൈൻ (എംഡെസ്) കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു. ഡിസംബർ ഒന്ന് വരെ അപേക്ഷ സമർപ്പിക്കാം.
ഡിസംബർ ഒന്നിന് രാത്രി 11.59 വരെ അപേക്ഷ സ്വീകരിക്കും. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
ഡിസൈൻ അപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്ന പ്രവേശന പരീക്ഷ ഡിസംബർ 21 ന് ഞായറാഴ്ച നടക്കും.
അഹമ്മദാബാദ്, ഗാന്ധി നഗർ,ബെംഗളുരു, ആന്ധ്രപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, അസം എന്നിവിടങ്ങളിലെ എൻഐഡി സെന്ററുകളിലാണ് കേന്ദ്രങ്ങളിലാണ് കോഴ്സുകൾ നടത്തുന്നത്.
എൻ ഐഡിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആദ്യം സൈൻ അപ് ചെയ്യണം. അതിന് ശേഷം സ്ഥിരമായി ഉപയോഗിക്കുന്ന ഇ മെയിൽ, മൊബൈൽ നമ്പർ തുടങ്ങി അതിൽ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങൾ നൽകി വേണം ലോഗിൻ ചെയ്യേണ്ടത്.
അതിന് ശേഷം വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യസ യോഗ്യതകളും രേഖപ്പെടുത്തണം ( എംഡെസിന് അപേക്ഷിക്കുന്നവർ പ്രവൃത്തി പരിചയം ഉണ്ടെങ്കിൽ അത് രേഖപ്പെടുത്തണം)
തുടർന്ന് വിദ്യാർത്ഥിയുടെ ഫോട്ടോ,ഒപ്പ്, ജാതി,ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം പിന്നീട് ഓൺലൈനായി ഫീസ് അടച്ച് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കണം.
എൻഐഡി അഹമ്മദാബാദിലും ഗാന്ധിനഗറിലും ബെംഗളൂരുവിലുമാണ് മാസ്റ്റർ ഓഫ് ഡിസൈൻ (എം ഡെസ്) കോഴ്സുകൾ ഉള്ളത്.
എൻഐഡി അഹമ്മദാബാദ് ആന്ധ്രാപ്രദേശ് ഹരിയാന മധ്യപ്രദേശ് അസം എന്നിവിടങ്ങളിലാണ് ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡെസ്) കോഴ്സുകളുള്ളത്.
അഹമ്മദാബാദിലെ എൻ ഐ ഡി (NID) യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. https://admissions.nid.edu എന്ന വിലാസത്തിൽ ഓൺലൈനായി മാത്രമേ അപേക്ഷകൾ അയക്കേണ്ടത്.
വിശദവിവരങ്ങൾക്ക് : https://www.nid.edu/academics/academic-notifications/detail
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates