54 ഒഴിവുകളിലേക്ക് പി എസ് സി വിജ്ഞാപനം ഉടൻ; വിശദമായി അറിയാം

തൃശ്ശൂർ ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ ഇസിജി ടെക്നീഷ്യൻ, വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ്, കോട്ടയം ജില്ലയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെക്കാനിക് എന്നിങ്ങനെയാണ് ജില്ലാതലത്തിലെ ഒഴിവുകൾ.
Kerala psc,PSC
PSC to announce 54 vacancies at state and district levels soon.AI image
Updated on
1 min read

പൊതു വിഭാഗത്തിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അടക്കം 54 ഒഴിവുകളിലേക്ക് പി എസ് സി ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. സംസ്ഥാനതലത്തിൽ 22 ഒഴിവുകളും ജില്ലാതലത്തിൽ മൂന്ന് ഒഴിവുകളും എസ് സി എൻ സി വിഭാഗങ്ങളിലായി 29 ഒഴിവുകളും ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Kerala psc,PSC
Kerala PSC: അസിസ്റ്റന്റ് , ജൂനിയര്‍ ക്ലാര്‍ക്ക്,ഡ്രൈവർ നിയമനം; ഇനി 10 ദിവസം കൂടി, ഇപ്പോൾ തന്നെ അപേക്ഷ നൽകൂ

യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ്, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ ട്രെയിനി, സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് ട്രെയിനി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ നാച്ചുറൽ സയൻസ്, ഗവൺമെന്റ് പോളിടെക്നിക്കുകളിൽ ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ് ഇൻ ടെക്സ്റ്റൈൽ ടെക്നോളജി, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ അസിസ്റ്റന്റ് പ്രോഗ്രാമർ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ (ക്വാളിറ്റി അഷുറൻസ് - തസ്തികമാറ്റം മുഖേന) തുടങ്ങിയ ഒഴിവുകളാണ് പി എസ്‌ സി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ 22 അധ്യാപക തസ്തികളിലേക്ക് നിയമനം നടത്തും. സംസ്ഥാനതലത്തിലെ ജനറൽ വിഭാഗത്തിലാണ് ഈ ഒഴിവുകൾ ഉള്ളത്.

Kerala psc,PSC
PSC 2025: അക്കൗണ്ടന്റ്, എൽ ജി എസ് ,ബോട്ട് ലാസ്ക്കര്‍ തസ്‌തികയിൽ ഒഴിവ്

തൃശ്ശൂർ ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ ഇസിജി ടെക്നീഷ്യൻ, വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ്, കോട്ടയം ജില്ലയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെക്കാനിക് എന്നിങ്ങനെയാണ് ജില്ലാതലത്തിലെ ഒഴിവുകൾ.

 സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സ്പെഷ്യൽ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ എൻ സി എ തലത്തിൽ നിയമനം നടത്തും. ആകെ 25 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31.

Summary

Job alert: PSC to announce 54 vacancies at state and district levels soon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com