കീം ഉത്തരസൂചിക പ്രസിദ്ധീകരിച്ചു, ചോദ്യം, ഉത്തരം എന്നിവ സംബന്ധിച്ച പരാതികൾ ഏപ്രിൽ 26 വരെ നൽകാം

തപാൽ വഴിയോ ഇമെയിൽ മുഖേനയോ നേരിട്ടോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
KEAM news,KEAM 2026 answer key release and objection submission deadline April 26
KEAM 2026 answer key released; objection submission open until April 26.file
Updated on
1 min read

കേരളത്തിലെ എൻജിനീയറിങ്, ഫാർമസി കോഴ്സുകളുടെ 2026-27 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനായി നടത്തിയ കീം പരീക്ഷയുടെ ഉത്തര സൂചികകൾ പ്രസിദ്ധീകരിച്ചു.

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകളാണ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ www.cee.kerala.gov.in പ്രസിദ്ധീകരിച്ചു.

KEAM news,KEAM 2026 answer key release and objection submission deadline April 26
ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം, അഭിമുഖത്തിലൂടെ നിയമനം, ബെമലിൽ അസിസ്റ്റന്റ് എൻജിനീയർ; കേരളത്തിലും ഒഴിവ്

2026 ഏപ്രിൽ 17 മുതൽ 22 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും കൂടാതെ ഡൽഹി, ചെന്നൈ, ബംഗളൂരു, മുംബൈ, ബഹറൈൻ, ഷാർജ, കുവൈറ്റ് എന്നിവിടങ്ങളിലുമായാണ് പരീക്ഷ നടത്തിയത്.

പരാതി നൽകേണ്ട വിധം

ഉത്തരസൂചികയോ ചോദ്യങ്ങളോ സംബന്ധിച്ച് ആക്ഷേപമുള്ള വിദ്യാർത്ഥികൾക്ക് ഏപ്രിൽ 26 വൈകിട്ട് അഞ്ച് വരെ പരാതി സമർപ്പിക്കും.

ഓരോ ചോദ്യത്തിനും 200 രൂപ വീതം ഓൺലൈനായി അടച്ച് കാൻഡിഡേറ്റ് പോർട്ടൽ വഴി വേണം പരാതികൾ സമർപ്പിക്കാനുള്ളത്.

കാൻഡിഡേറ്റ് പോർട്ടലിലെ 'Answer Key Challenge (Engineering)', 'Answer Key Challenge (Pharmacy)' എന്നീ ലിങ്കുകളിൽ ആവശ്യമുള്ളത് ക്ലിക്ക് ചെയ്ത് വിദ്യാർത്ഥികൾക്ക് പരാതികൾ നൽകാം.

KEAM news,KEAM 2026 answer key release and objection submission deadline April 26
പ്ലസ്ടുവിന് ശേഷം വിദേശത്ത് പഠിക്കാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

സമർപ്പിച്ച പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ, ആ ചോദ്യത്തിന് അടച്ച ഫീസ് തിരികെ നൽകുന്നതാണ്. വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയിൽ നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ട് നമ്പറിലായിരിക്കും തുക റീഫണ്ട് ചെയ്യുന്നത്.

നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കാത്തതോ ഫീസ് അടയ്ക്കാത്തതോ ആയ പരാതികൾ സ്വീകരിക്കുന്നതല്ല. തപാൽ വഴിയോ ഇമെയിൽ മുഖേനയോ നേരിട്ടോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

ഫോൺ: 0471 2332120, 0471 2338487, 0471 2525300.

Summary

Education News: KEAM 2026 answer key has been released. Candidates can raise objections regarding questions and answers until April 26, 2026. Check details on how to submit complaints and download the answer key.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com