ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം, അഭിമുഖത്തിലൂടെ നിയമനം, ബെമലിൽ അസിസ്റ്റന്റ് എൻജിനീയർ; കേരളത്തിലും ഒഴിവ്

പാലക്കാട്, മൈസൂർ, ബെംഗളുരൂ, കെ ജിഎഫ് എന്നിവിടങ്ങളിലാണ് ഒഴിവുകൾ
BEML Assistant Engineer recruitment 2026 with salary above 1 lakh and Kerala vacancies
BEML announces Assistant Engineer recruitment with high salary and interview-based selectionBEML
Updated on
2 min read

ഭാരത് എർത്ത് മൂവേഴ്‌സ് (ബെമൽ -ബിഇഎംഎൽ) ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേരളത്തിലുൾപ്പടെയുള്ള ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

നിർദ്ദിഷ്ട വിഷയത്തിൽ ഡിപ്ലോമയും നിശ്ചിത പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ബെമൽ കരിയർ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം. അഭിമുഖത്തെ അടിസ്ഥാനമാക്കിയായിരിക്കും നിയമനം. ഇതിനായി മെയ് മാസം മൂന്നിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

BEML Assistant Engineer recruitment 2026 with salary above 1 lakh and Kerala vacancies
ബാങ്ക് ഓഫ് ബറോഡ കാപ്പിറ്റൽ മാർക്കറ്റ്സിൽ മാനേജർ, എഡിറ്റർ തുടങ്ങി വിവിധ തസ്തികകളിൽ ഒഴിവ്, മെയ് 15 വരെ അപേക്ഷിക്കാം

തസ്തിക, യോഗ്യത, പ്രവൃത്തി പരിചയം, ശമ്പളം എന്നിവ

തസ്തികയുടെ പേര് അസിസ്റ്റന്റ് എൻജിനീയർ, ടൂളിങ് ( ഗ്രേഡ് 1)

യോഗ്യത: ടൂൾ എൻജിനീയറിങ്, ടൂൾ, ഡൈ ആൻഡ് മോൾഡ് മേക്കിങ്, ടൂൾ ആൻഡ് ഡൈ എൻജിനീയറിങ്, ടൂൾ ആൻഡ് ഡൈ മേക്കിങ്,ടൂൾ ഡിസൈൻ,ഇൻഡസ്ട്രിയൽ ടൂൾ മാനുഫാക്ചറിങ്,ടൂൾ ആൻഡ് ഡൈ മാനുഫാക്ചറിങ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ഡിപ്ലോമ ആണ് യോഗ്യത.

പ്രവൃത്തി പരിചയം: ഓട്ടോ / റെയിൽ / എയ്‌റോസ്‌പേസ് / ഹെവി എൻജിനീയറിങ് / മാനുഫാക്ചറിങ് ഇൻഡസ്ട്രി മേഖലകളുമായി ബന്ധപ്പെട്ട് ടൂൾ എൻജിനീയറിങ്ങിൽ കുറഞ്ഞത് 10 വർഷത്തെ യോഗ്യതാനന്തര പരിചയം

ഉയർന്ന പ്രായ പരിധി: 39 വയസ്സ് (മാനദണ്ഡം അനുസരിച്ച് അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും

ശമ്പളം: 30,000 - 1,20,000 രൂപ സ്കെയിലിൽ

BEML Assistant Engineer recruitment 2026 with salary above 1 lakh and Kerala vacancies
നാബ്കോൺസിൽ കൺസൾട്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, കേരളത്തിൽ ഉൾപ്പടെ ഒഴിവ്; ഏപ്രിൽ 30 വരെ അപേക്ഷിക്കാം

നിയമനം നടത്തുന്ന സ്ഥലങ്ങൾ : ബെംഗളുരൂ, കെജിഎഫ്, പാലക്കാട്,മൈസൂർ

ആകെ ഒഴിവുകളുടെ എണ്ണം : 10

അപേക്ഷയും തെരഞ്ഞെടുപ്പും അഭിമുഖം നടക്കുന്ന സ്ഥലം സമയം

ഓൺലൈൻ രജിസ്ട്രേഷൻ വാക്ക്-ഇന്നിന് മുമ്പ് BEML കരിയർ പേജിലെ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ സമയത്ത് സ്കാൻ ചെയ്ത ഫോട്ടോ, ഒപ്പ്, അപ്ഡേറ്റ് ചെയ്ത റെസ്യൂമെ എന്നിവ അപ്‌ലോഡ് ചെയ്യുക.

ഓൺലൈൻ രജിസ്റ്റർ ചെയ്യാനുള്ള ലിങ്കും വിജ്ഞാപനം വിശദമായി വായിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക

BEML Assistant Engineer recruitment 2026 with salary above 1 lakh and Kerala vacancies
അപേക്ഷിക്കാൻ മറന്നുപോയവർക്ക് അവസരം, ഏപ്രിൽ 30 വരെ തീയതി നീട്ടി നൽകി ബിഎസ്എൻ എൽ; 120 സീനിയർ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

വാക്ക്-ഇൻ (അഭിമുഖം) 2026 മെയ് മൂന്നിന് (ഞായറാഴ്ച) രാവിലെ ഒമ്പത് മണിക്ക് മൂന്ന് സ്ഥലങ്ങളിലായി നടക്കും. ബെംഗളുരൂ, ചെന്നൈ, പൂനെ എന്നിവിടങ്ങളിലാണ് വാക്ക് ഇൻ നടക്കുന്നത്. ഇവിടെ ഏതെങ്കിലും ഒരിടത്ത് അവശ്യമായ എല്ലാ രേഖകളുമായി ഹാജരാകണം.

അഭിമുഖം നടക്കുന്ന സ്ഥലങ്ങളുടെ വിലാസം

Bangalore: BEML Soudha, No.23/1, 4th Main, S R Nagar, Bengaluru – 560027

Chennai: BEML Limited, Flat No.11, Supriya Estate, No.3 Sterling Road, Nungambakkam, Chennai – 600034

Pune: BEML Limited, BSNL Bhavan, 2nd Floor, Model Colony, Shivajinagar, Pune – 411016

Summary

Job Alert: BEML invites applications for Assistant Engineer posts with salaries above Rs1 lakh. Selection will be through interview. Vacancies are available in Kerala and other locations. Check eligibility and apply now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com