ബാങ്ക് ഓഫ് ബറോഡ കാപ്പിറ്റൽ മാർക്കറ്റ്സിൽ മാനേജർ, എഡിറ്റർ തുടങ്ങി വിവിധ തസ്തികകളിൽ ഒഴിവ്, മെയ് 15 വരെ അപേക്ഷിക്കാം

ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, എംബിഎ, സിഎ, എംബിഎ, പിജിഡിഎം എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികകളാണ്.
Bank of Baroda Capital Markets (BOB CAPS)  recruitment 2026 notification for Manager and Editor vacancies
Bank of Baroda Capital Markets (BOB CAPS) announces recruitment for Manager, Editor, and other positions. BOB CAPS
Updated on
2 min read

ബാങ്ക് ഓഫ് ബറോഡയുടെ ഉപസ്ഥാപനമായ ബിഒബി കാപ്പിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡി (ബോബ് കാപ്സ്- BOBCAPS)ൽ മാനേജർ, എഡിറ്റർ തുടങ്ങി വിവിധ തസ്തികളിലെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റി, റീട്ടെയിൽ ബ്രോക്കിങ്, ഡിജിറ്റൽ ബിസിനസ്, ബാക്ക് ഓഫീസ് ഓപ്പറേഷൻസ്, റിസർച്ച് എന്നീ മേഖലകളിലായാണ് ഒഴിവുകൾ ഉള്ളത്. 10 തസ്തികയിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, എംബിഎ, സിഎ, എംബിഎ, പിജിഡിഎം എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.

Bank of Baroda Capital Markets (BOB CAPS)  recruitment 2026 notification for Manager and Editor vacancies
പ്രിന്റിങ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം, തീയതി ജൂൺ അഞ്ച് വരെ നീട്ടി

ഓരോ തസ്തികയിലേക്കും വ്യത്യസ്ത യോഗ്യതകളാണ് ആവശ്യമായിട്ടുള്ളത്. യോഗ്യതയും നിശ്ചിത പ്രവൃത്തി പരിചയവും താൽപ്പര്യവമുള്ളവർ ബോബ്കാപ്സ് കരിയർ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ള ഔദ്യോഗിക മെയിൽ ഐഡിയിലേക്ക് അപേക്ഷ സർപ്പിക്കണം. മെയ് 15 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

ഒഴിവുള്ള തസ്തികകൾ

ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റി റിസർച്ച് അസോസിയേറ്റ്, എഡിറ്റർ - ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റി റിസർച്ച് ,അസിസ്റ്റന്റ് മാനേജർ റീട്ടെയിൽ ഇക്വിറ്റി ഡീലിങ് (കോൾ & ട്രേഡ് ഡീലർ),റീട്ടെയിൽ ബ്രോക്കിങ് - മാനേജർ (ക്ലസ്റ്റർ ഹെഡ്),ഹെഡ് - ലീഡ്‌സ് ആൻഡ് കോൾ സെന്റർ മാനേജ്‌മെന്റ് (മാനേജർ / സീനിയർ മാനേജർ),ഡിജിറ്റൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർമാർ (ഓഫ് റോൾ), ലീഡ് ഇക്വിറ്റി റിസർച്ച് അനലിസ്റ്റ് (എൻബിഎഫ്സി/ഇൻഷുറൻസ്/അസറ്റ് മാനേജ്‌മെന്റ്),അസിസ്റ്റന്റ് മാനേജർ - ബാക്ക് ഓഫീസ് ഓപ്പറേഷൻ,മാനേജർ - ബാക്ക് ഓഫീസ് ഓപ്പറേഷൻസ്, ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റി ക്യാഷ് സെയിൽസ് ട്രേഡർ. (സീനിയർ മാനേജർ/മാനേജർ) എന്നിങ്ങനെയാണ് ഒഴിവുള്ള തസ്തികകൾ

Bank of Baroda Capital Markets (BOB CAPS)  recruitment 2026 notification for Manager and Editor vacancies
നാബ്കോൺസിൽ കൺസൾട്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, കേരളത്തിൽ ഉൾപ്പടെ ഒഴിവ്; ഏപ്രിൽ 30 വരെ അപേക്ഷിക്കാം

തസ്തികയും യോഗ്യതയും

ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റി റിസർച്ച് അസോസിയേറ്റ്:

യോഗ്യത: ബിരുദം, ഇന്ത്യയിലോ വിദേശത്തോ അംഗീകൃത സർവകലാശാലകളിൽ നിന്ന് എം‌ബി‌എ / സി‌എഫ്‌എ / സി‌എ അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയ്ക്ക് മുൻഗണന.

എഡിറ്റർ - ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റി റിസർച്ച്

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡിസൈനിങ്ങിൽ സർട്ടിഫിക്കേഷൻ കോഴ്‌സും ഉള്ളവർക്ക് മുൻഗണന.

അസിസ്റ്റന്റ് മാനേജർ - റീട്ടെയിൽ ഇക്വിറ്റി ഡീലിങ് (കോൾ ആൻഡ് ട്രേഡ് ഡീലർ)

യോഗ്യത: ബിരുദം, പ്രസക്തമായ ബിരുദാനന്തര യോഗ്യതകൾക്ക് മുൻഗണന.

Bank of Baroda Capital Markets (BOB CAPS)  recruitment 2026 notification for Manager and Editor vacancies
പ്ലസ്ടുവിന് ശേഷം വിദേശത്ത് പഠിക്കാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

റീട്ടെയിൽ ബ്രോക്കിങ് - മാനേജർ (ക്ലസ്റ്റർ ഹെഡ്)

യോഗ്യത: അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദം/ബിരുദാനന്തര ബിരുദം

ഹെഡ് - ലീഡ്‌സ് ആൻഡ് കോൾ സെന്റർ മാനേജ്‌മെന്റ് (മാനേജർ / സീനിയർ മാനേജർ)

യോഗ്യത: അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദം/ബിരുദാനന്തര ബിരുദം, അഡ്വാൻസ്ഡ് ബിരുദം അഭികാമ്യം.

ഡിജിറ്റൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർമാർ (ഓഫ് റോൾ)

യോഗ്യത: ഇംഗ്ലീഷ് മീഡിയത്തിൽ നിന്ന് കുറഞ്ഞത് 12-ാം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ ഏതെങ്കിലും സ്ട്രീമിൽ ബിരുദം നേടിയിരിക്കണം. ടെലിസെയിൽസിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം (ഫിനാൻസ് പ്രോഡ്കട്സ് സെയിൽസിൽ പരിചയമുള്ളവർക്ക് മുൻഗണന.)

Bank of Baroda Capital Markets (BOB CAPS)  recruitment 2026 notification for Manager and Editor vacancies
അപേക്ഷിക്കാൻ മറന്നുപോയവർക്ക് അവസരം, ഏപ്രിൽ 30 വരെ തീയതി നീട്ടി നൽകി ബിഎസ്എൻ എൽ; 120 സീനിയർ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ലീഡ് ഇക്വിറ്റി റിസർച്ച് അനലിസ്റ്റ് (എൻബിഎഫ്സി/ഇൻഷുറൻസ്/അസസ്റ്റ് മാനേജ്മെന്റ്)

യോഗ്യത: ബിരുദാനന്തര ബിരുദം, ഇന്ത്യയിലോ വിദേശത്തോ അംഗീകൃത സർവകലാശാലകളിൽ നിന്ന് എംബിഎ, സിഎഫ്എ, സി എ അല്ലെങ്കിൽ തത്തുല്യ യോഗ്യതയ്ക്ക് മുൻഗണന.

മാനേജർ - ബാക്ക് ഓഫീസ് ഓപ്പറേഷൻസ്

യോഗ്യത: ഇന്ത്യയിലെ അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദം.

ഇക്വിറ്റി ക്യാഷ് സെയിൽസ് ട്രേഡർ. (സീനിയർ മാനേജർ / മാനേജർ)

യോഗ്യത: ബിരുദം, ഇന്ത്യയിലോ വിദേശത്തോ അംഗീകൃത സർവകലാശാലകളിൽ നിന്ന് എം‌ബി‌എ / സി‌എഫ്‌എ / സി‌എ അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയ്ക്ക് മുൻഗണന.

അസിസ്റ്റന്റ് മാനേജർ - ബാക്ക് ഓഫീസ് ഓപ്പറേഷൻ

യോഗ്യത: ഇന്ത്യയിലെ അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദം.

Bank of Baroda Capital Markets (BOB CAPS)  recruitment 2026 notification for Manager and Editor vacancies
പഞ്ചാബ് നാഷണൽ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ, എൻജിനീർമാർക്ക് അവസരം; ഇന്ന് മുതൽ മെയ് അഞ്ച് വരെ അപേക്ഷിക്കാം

അപേക്ഷിക്കാനുള്ള അവസാന തീയതി : മെയ് 15

അപേക്ഷകൾ careers@bobcaps.in എന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം. മെയിലിലെ സബ്ജക്ട് ലൈനിൽ ഏത് തസ്തികയിലേക്ക് ആണോ അപേക്ഷിക്കുന്നത് ആ തസ്തികയുടെ പേര് രേഖപ്പെടുത്തണം.

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

ബോബ്കാപ്സ് ഔദ്യോഗിക വെബ്സൈറ്റ്

Summary

Job Alert: Bank of Baroda Capital Markets (BOB CAPS)invites applications for Manager, Editor, and other posts. Eligible candidates can apply online before May 15, 2026. Check vacancy details, eligibility, and application process.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com