പ്രിന്റിങ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം, തീയതി ജൂൺ അഞ്ച് വരെ നീട്ടി

ഒരു വർഷം ദൈർഘ്യമുള്ള മൂന്ന് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്
Kerala Printing Technology course admission by C-APT and Department of Technical Education extended till June 5
Printing Technology courses offered by C-APT and Kerala’s Department of Technical Education now open for applications.C-APT
Updated on
1 min read

സംസ്ഥാന സർക്കാരിന് കീഴിൽ നടത്തുന്ന പ്രിന്റിങ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും ചേർന്ന് നടത്തുന്ന വിവിധ പ്രിന്റിങ് ടെക്നോളജി കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.

Kerala Printing Technology course admission by C-APT and Department of Technical Education extended till June 5
പി ജി, പി ജി ഡിപ്ലോമ പ്രവേശനം: അവസാന തീയതി വീണ്ടും നീട്ടി നൽകി സംസ്‌കൃത സർവകലാശാല, ഏപ്രിൽ 30 വരെ അപേക്ഷിക്കാം; പ്രവേശന പരീക്ഷ മെയ് നാലിന് ആരംഭിക്കും

ഒരു വർഷം ദൈർഘ്യമുള്ള മൂന്ന് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. . അപേക്ഷകർ എസ് എസ് എൽ സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. 2026-27 അധ്യയന വർഷത്തെ കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂൺ അഞ്ച് വരെയാണ് നീട്ടി നൽകിയിട്ടുള്ളത്.

ഒരു വർഷ കെ ജി ടി ഇ പ്രീ - പ്രസ്സ് ഓപ്പറേഷൻ, കെ ജി ടി ഇ പ്രസ്സ് വർക്ക്, കെ ജി ടി ഇ പോസ്റ്റ് - പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് (പാർട്ട് ടൈം) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനിൽ ആണ് ഈ കോഴ്സുകൾ നടത്തുന്നത്.

Kerala Printing Technology course admission by C-APT and Department of Technical Education extended till June 5
പ്ലസ്ടുവിന് ശേഷം വിദേശത്ത് പഠിക്കാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

അപേക്ഷാ ഫോറം 100 രൂപയ്ക്ക് അതത് സെന്ററിൽ നിന്നു നേരിട്ടും 135 രൂപ മണി ഓർഡറായി മാനേജിങ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് & ട്രെയിനിങ്, ട്രെയിനിങ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 24 എന്ന വിലാസത്തിൽ തപാലിലും ലഭിക്കും.

വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കുന്നവർ മാനേജിങ് ഡയറക്ടർ, സി- ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ജൂൺ 5 നകം അപേക്ഷിക്കണം.

വിശദവിവരങ്ങൾക്ക് ഫോൺ: 0471 2474720, 0471 2467728. വെബ്സൈറ്റ്: www.captkerala.com.

Summary

Education News: Applications are open for Printing Technology courses conducted by the Department of Technical Education Kerala and C-APT. The deadline has been extended till June 5. Apply now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com