പഞ്ചാബ് നാഷണൽ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ, എൻജിനീർമാർക്ക് അവസരം; ഇന്ന് മുതൽ മെയ് അഞ്ച് വരെ അപേക്ഷിക്കാം

ആകെ 30 ഒഴിവുകൾ ആണ് ഉള്ളത്.
Punjab National Bank Specialist Officer recruitment 2026 notification for engineers application deadline May 5
Punjab National Bank (PNB) invites applications for Specialist Officer posts for engineersCHAT GPT
Updated on
1 min read

പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി) സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലെ നിയമനങ്ങൾ നികത്തുന്നതിന് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

നിർദ്ദിഷ്ട വിഷയങ്ങളിൽ എൻജിനിയറിങ് ബിരുദവും നിശ്ചിത പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്ന് (ഏപ്രിൽ 21) മുതൽ അപേക്ഷകൾ ഓൺലൈനായി സ്വീകരിച്ചു തുടങ്ങി. മെയ് അഞ്ച് വരെ അപേക്ഷിക്കാം.

Punjab National Bank Specialist Officer recruitment 2026 notification for engineers application deadline May 5
1,010 അധ്യാപക ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം, മികച്ച ശമ്പളം; ബറോഡ യൂണിവേഴ്സിറ്റിയിൽ ജോലി നേടാം

സിവിൽ, ഇലക്ട്രിക്കൽ , മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 60% മാർക്കോടെ ബിഇ, ബിടെക് യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ ഒരുവർഷത്തിൽ കുറയാത്ത യോഗ്യതാനന്തരപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ആകെ 30 ഒഴിവുകൾ ആണ് ഉള്ളത്.

കമ്പ്യൂട്ടറിധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്.

Punjab National Bank Specialist Officer recruitment 2026 notification for engineers application deadline May 5
NIT Calicut: ജൂനിയർ റിസർച്ച് ഫെല്ലോയാകാം; 37,000 രൂപ സ്റ്റൈപൻഡ്, അവസാന തീയതി ഏപ്രിൽ 30

തസ്തികയുടെ പേര്, ഒഴിവുകളുടെ എണ്ണം

ഓഫീസർ - സിവിൽ എൻജിനീയർ (ജെഎംജി സ്കെയിൽ I)

ഒഴിവുകളുടെ എണ്ണം 21

ഓഫീസർ - ഇലക്ട്രിക്കൽ എൻജിനീയർ (ജെഎംജി സ്കെയിൽ I)

ഒഴിവുകളുടെ എണ്ണം 7

ഓഫീസർ - മെക്കാനിക്കൽ എൻജിനീയർ (ജെഎംജി സ്കെയിൽ I)

ഒഴിവുകളുടെ എണ്ണം 2

ആകെ 30

പ്രായപരിധി 20-30 വയസ്സ് (01-01-2026 അടിസ്ഥാനമാക്കി)

ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി ഏപ്രിൽ 21

ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി മെയ് അഞ്ച്

ഓൺലൈൻ പരീക്ഷയുടെ താൽക്കാലിക തീയതി 2026 മെയ് 27

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെകാണാം

Summary

Job Alert: Punjab National Bank (PNB) has announced Specialist Officer vacancies for engineers. Eligible candidates can apply online from today until May 5, 2026. Check eligibility, vacancies, and application details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com