KEAM 2026: മെഡിക്കൽ പ്രവേശന അപേക്ഷകർക്ക് പ്രൊഫൈൽ പരിശോധിക്കാം; തിരുത്തലിനും അവസരം

'KEAM 2026 Candidate Portal' എന്ന ലിങ്കിൽ അപേക്ഷ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താൽ പ്രൊഫൈൽ ലഭിക്കും.
KEAM 2026
KEAM 2026 Candidates Can Correct Application Errors Until August 10Pexels
Edited By:
Updated on
1 min read

2026-27 അധ്യയന വർഷത്തെ കേരള മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (KEAM 2026) പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപേക്ഷാ പ്രൊഫൈൽ പരിശോധിക്കാനും അതിലുള്ള അപാകതകൾ പരിഹരിക്കാനും അവസരം. 2026 ഓഗസ്റ്റ് 10 ഉച്ചയ്ക്ക് 12 മണിവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in വഴി പ്രൊഫൈൽ പരിശോധിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യാം.

KEAM 2026
KEAM 2026: ഫാർമസി കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

'KEAM 2026 Candidate Portal' എന്ന ലിങ്കിൽ അപേക്ഷ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താൽ പ്രൊഫൈൽ ലഭിക്കും. വ്യക്തിഗത വിവരങ്ങൾ, നേറ്റിവിറ്റി, സംവരണം, മറ്റ് ആനുകൂല്യങ്ങൾ, ഫോട്ടോ, ഒപ്പ് എന്നിവ പരിശോധിക്കാം. അപേക്ഷയിൽ അപാകതകളുണ്ടെങ്കിൽ 'Memo Details' എന്ന മെനുവിൽ അവയുടെ വിവരങ്ങൾ ലഭ്യമാകും.

KEAM 2026
ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

ആവശ്യമായ സർട്ടിഫിക്കറ്റുകൾ, രേഖകൾ, ഫോട്ടോ, ഒപ്പ് എന്നിവ ഓൺലൈനായി മാത്രം നിശ്ചിത സമയത്തിനകം അപ്‌ലോഡ് ചെയ്യണം. പിന്നീട് അപാകതകൾ പരിഹരിക്കാൻ അവസരം ലഭിക്കില്ല. രേഖകൾ നേരിട്ട് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയയ്ക്കേണ്ടതില്ല.

KEAM 2026
ശുചിത്വ മിഷനിൽ അവസരം; ബി.ടെക് മുതൽ മാസ്റ്റർ ബിരുദം വരെ യോഗ്യത, നിങ്ങളുടെ ജില്ലയിൽ ജോലി നേടാം!

പ്രോസ്പെക്ടസ് പ്രകാരം കേരളീയർക്ക് (Keralite) മാത്രമാണ് സാമുദായിക/പ്രത്യേക സംവരണത്തിനും ഫീസ് ആനുകൂല്യങ്ങൾക്കും അർഹത. ആവശ്യമായ നേറ്റിവിറ്റി രേഖകൾ ഇല്ലെങ്കിൽ ആനുകൂല്യങ്ങൾ റദ്ദാക്കും. അതിനാൽ കാൻഡിഡേറ്റ് പോർട്ടലിൽ നേറ്റിവിറ്റി സംബന്ധിച്ച മെമ്മോ ലഭിച്ചവർ നിർബന്ധമായും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് അപാകത പരിഹരിക്കണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.

KEAM 2026
kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!
KEAM 2026
ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ; ക്ലർക്ക്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകൾ
KEAM 2026
എയർപോർട്ട് അതോറിറ്റിയിൽ വൻ അവസരം! 391 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട; ജൂനിയർ മാനേജർ മുതൽ ഒഴിവുകൾ
Summary

KEAM 2026 Candidates Can Correct Application Errors Until August 10

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com