ഹിന്ദി അധ്യാപക ട്രെയിനിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ഹിന്ദി വിഷയത്തിൽ അധ്യാപന മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്.
D.El.Ed Hindi Course
Kerala D.El.Ed Hindi Course Admission 2026 Applications Open.Gemini
Edited By:
Updated on
1 min read

കേരള സർക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (D.El.Ed) 2026-28 ബാച്ചിലേക്ക് മെറിറ്റ്, മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഹിന്ദി വിഷയത്തിൽ അധ്യാപന മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്.

D.El.Ed Hindi Course
പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ആഗ്രഹമുണ്ടോ? എലിമെന്ററി എഡ്യുക്കേഷൻ ഡിപ്ലോമ പഠിക്കാം

യോഗ്യത: രണ്ടാം ഭാഷയായി ഹിന്ദിയോട് കൂടി പ്ലസ് ടു പരീക്ഷയിൽ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. കൂടാതെ പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകൾ, ഹിന്ദി ഡിഗ്രി അല്ലെങ്കിൽ എം.എ. യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 17 നും 35 നും ഇടയിൽ ആയിരിക്കണം. പട്ടികജാതി, പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത പ്രായ ഇളവ് ലഭിക്കും.

D.El.Ed Hindi Course
മെഡിക്കൽ ലബോറട്ടറി രംഗത്ത് ഉന്നത പഠനത്തിന് അവസരം; എം.എസ്.സി എം.എൽ.ടി പ്രവേശനത്തിന് അപേക്ഷിക്കാം

മെറിറ്റ് സീറ്റിലേക്കുള്ള അപേക്ഷകൾ ജൂൺ 15 വൈകുന്നേരം 5 മണിക്ക് മുൻപ് https://kbpe.kerala.gov.in/deled2026 വഴി ഓൺലൈനായി സമർപ്പിക്കണം. മാനേജ്‌മെന്റ് സീറ്റിലേക്കുള്ള അപേക്ഷകൾ ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 8547126028, 04734-296496.

Summary

Kerala D.El.Ed Hindi Course Admission 2026 Applications Open.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com