കെ.എഫ്.ആർ.ഐയിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്

അഭിമുഖം 2026 ജൂൺ 5-ന് രാവിലെ 10 മണിക്ക് പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തിൽ നടക്കും.
Project Fellow
Kerala Forest Research Institute Hiring Project Fellow Apply Now.
Edited By:
Updated on
1 min read

കേരള വന ഗവേഷണ സ്ഥാപനമായ കെ.എഫ്.ആർ.ഐയിൽ  പ്രോജക്ട് ഫെല്ലോ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവേഷണ പദ്ധതിയിലേക്കാണ് നിയമനം. ഒരു ഒഴിവാണ് നിലവിലുള്ളത്.

ബോട്ടണി, ഇക്കോളജി, ഫോറസ്ട്രി, എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിലെ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.

Project Fellow
കാനഡയല്ല, ജർമനി; ഇന്ത്യൻ വിദ്യാർഥികളുടെ പുതിയ ലക്ഷ്യം

ടാക്‌സോണമിക്, ഇക്കോളജിക്കൽ പഠനങ്ങളിലെ പ്രവൃത്തിപരിചയം അഭികാമ്യ യോഗ്യതയായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രതിമാസം 32,560 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. പദ്ധതിയുടെ കാലാവധി 2027 ഡിസംബർ 19 വരെയാണ്. 2026 ജനുവരി 1-നു 36 വയസ്സ് കവിയരുത്. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് അഞ്ച് വർഷവും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് മൂന്ന് വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

Project Fellow
കുറഞ്ഞ ചെലവിൽ വിദേശത്ത് പഠിക്കണോ? ഈ രാജ്യങ്ങളിലെ ഫീസുകൾ പരിശോധിക്കൂ

അഭിമുഖം 2026 ജൂൺ 5-ന് രാവിലെ 10 മണിക്ക് പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തിൽ നടക്കും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർഥികൾ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ കെ.എഫ്.ആർ.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

Summary

Kerala Forest Research Institute Hiring Project Fellow Apply Now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com