കാലാവസ്ഥാ വ്യതിയാന പഠനങ്ങൾക്ക് പ്രൊപ്പോസലുകൾ സമർപ്പിക്കാം

026-27 സാമ്പത്തിക വർഷത്തെ 'ക്ലൈമറ്റ് ചേഞ്ച്' പ്ലാൻ സ്‌കീമിന് കീഴിലാണ് പദ്ധതികൾ സമർപ്പിക്കേണ്ടത്.
Research Project Proposals
Kerala Invites Climate Change Research Project Proposals for 2026-27FaustFoto
Edited By:
Updated on
1 min read

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് (DoECC) പുതിയ ഗവേഷണ പ്രൊജക്ട് പ്രൊപ്പോസലുകൾക്ക് അപേക്ഷ ക്ഷണിച്ചു. 2026-27 സാമ്പത്തിക വർഷത്തെ 'ക്ലൈമറ്റ് ചേഞ്ച്' പ്ലാൻ സ്‌കീമിന് കീഴിലാണ് പദ്ധതികൾ സമർപ്പിക്കേണ്ടത്. 

Research Project Proposals
ISRO JRF: ബഹിരാകാശ ഗവേഷണ രംഗത്തേക്ക് ചുവടുവെക്കാം; ജൂനിയർ റിസർച്ച് ഫെല്ലോ ആകാം

ആർക്കൊക്കെ അപേക്ഷിക്കാം: സർക്കാർ വകുപ്പുകൾ, വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾ, എൻ.ജി.ഒകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ ശാസ്ത്രജ്ഞർ, അധ്യാപകർ, സാങ്കേതിക വിദഗ്ദ്ധർ എന്നിവർക്ക് പ്രൊജക്ടുകൾ സമർപ്പിക്കാം.

ഗവേഷണ മേഖലകൾ: സംസ്ഥാനത്തെ പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കൽ, സുസ്ഥിര വികസനം, ജീവനോപാധികൾ ഉറപ്പാക്കൽ, മലിനീകരണ നിയന്ത്രണം, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾക്കാണ് മുൻഗണന നൽകുന്നത്.

അവസാന തീയതി: പ്രൊജക്ട് നിർദ്ദേശങ്ങൾ നിശ്ചിത മാതൃകയിൽ 2026 ജൂലൈ 15-ന് മുൻപായി ലഭിക്കണം.

Research Project Proposals
UPSC: കേന്ദ്ര സർക്കാർ ജോലി നേടാം, 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Research Project Proposals
കൊച്ചിൻ ഷിപ്പ്‌യാർഡിന് കീഴിൽ സ്ഥിര നിയമനം; ഐടിഐ യോഗ്യതയും പ്രവൃത്തി പരിചയവും

കൂടുതൽ വിവരങ്ങൾക്ക്: അപേക്ഷാ ഫോമും വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.envt.kerala.gov.in) ലഭ്യമാണ്.

താൽപ്പര്യമുള്ളവർ പ്രൊജക്ട് നിർദ്ദേശങ്ങൾ അടങ്ങിയ കവറിന് മുകളിൽ 'Project Proposals under the Plan Scheme: Environmental Research and Development' എന്ന് കൃത്യമായി രേഖപ്പെടുത്തി ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് എൻവയോൺമെന്റ് & ക്ലൈമറ്റ് ചേഞ്ച്, തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

Summary

Kerala Invites Climate Change Research Project Proposals for 2026-27

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com