ഐടിഐ അഡ്മിഷൻ തീയതി നീട്ടി! വിദ്യാർഥികൾക്ക് വീണ്ടും അവസരം; 78 ട്രേഡുകളിലേക്ക് അപേക്ഷിക്കാം

വിദ്യാർഥികൾക്ക് വീടുകളിൽ നിന്നോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് 100 രൂപയാണ്.
Kerala ITI Admission 2026
Kerala ITI Admission 2026 Application Deadline Extended to July 10
Edited By:
Updated on
1 min read

സംസ്ഥാനത്തെ സർക്കാർ ഐടിഐകളിലെ (SCVET, NCVT അഫിലിയേഷനുള്ള) വിവിധ ട്രേഡുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 10 വരെ നീട്ടി. അപേക്ഷ സമർപ്പിക്കുന്നവർ ജൂലൈ 13-നകം സമീപത്തെ സർക്കാർ ഐടിഐയിൽ അപേക്ഷയുടെ വെരിഫിക്കേഷൻ പൂർത്തിയാക്കണം.

Kerala ITI Admission 2026
അബ്ദുൾ കലാം സർവകലാശാലയിൽ പ്രവേശനം നേടാം; ബി.ബി.എ, ബി.സി.എ കോഴ്സുകൾ

കേരളത്തിലെ 108 സർക്കാർ ഐടിഐകളിലായി 78 ട്രേഡുകളിലേക്ക് പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എൻ.സി.വി.ടി/എസ്.സി.വി.ടി അംഗീകാരമുള്ള ഒരു വർഷം, രണ്ട് വർഷം, ആറ് മാസം ദൈർഘ്യമുള്ള കോഴ്സുകളാണ് ലഭ്യമാക്കിയിട്ടുള്ളത്.

വിദ്യാർഥികൾക്ക് വീടുകളിൽ നിന്നോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് 100 രൂപയാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഐടിഐകളിലും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനായി ഹെൽപ്പ് ഡെസ്ക് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Kerala ITI Admission 2026
കൊച്ചിൻ ഷിപ്പ്‌യാർഡിൽ സേഫ്റ്റി ഓഫിസറാകാം; 5 വർഷത്തെ നിയമനം, നിരവധി ഒഴിവുകൾ

ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം സമീപത്തെ ഏതെങ്കിലും സർക്കാർ ഐടിഐയിൽ നേരിട്ട് എത്തി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്. തുടർന്ന് ഓരോ ഐടിഐയുടെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റും അഡ്മിഷൻ തീയതിയും പരിശോധിച്ച് പ്രവേശന നടപടികൾ പൂർത്തിയാക്കാം. പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്.എം.എസ് വഴിയും അപേക്ഷകർക്ക് ലഭിക്കും.

Kerala ITI Admission 2026
ഐ.എച്ച്.ആർ.ഡി കോളജുകളിൽ ബിരുദ ഓണേഴ്സിന് അപേക്ഷിക്കാം

പ്രവേശനത്തിന് അർഹരാകുന്നവർ നിശ്ചിത സമയത്തിനകം ഓൺലൈനായി അഡ്മിഷൻ ഫീസ് അടച്ച് സീറ്റ് ഉറപ്പാക്കണം. സംസ്ഥാനത്ത് ഏകീകൃത രീതിയിലാണ് അഡ്മിഷൻ നടക്കുക. അതിനാൽ അപേക്ഷകർക്ക് മുൻഗണനാ ക്രമത്തിൽ ഐടിഐകളും ട്രേഡുകളും തിരഞ്ഞെടുക്കാനാകും.

Kerala ITI Admission 2026
PSC: ഡിപ്ലോമ യോഗ്യതയുണ്ടോ? വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ആകാം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ https://itiadmissions.kerala.gov.in സന്ദർശിക്കാം. കൂടാതെ https://det.kerala.gov.in വെബ്സൈറ്റിലെ അഡ്മിഷൻ ലിങ്ക് വഴിയും അപേക്ഷിക്കാം.

Kerala ITI Admission 2026
വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം
Kerala ITI Admission 2026
എയർപോർട്ട് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
Kerala ITI Admission 2026
വിദേശത്തും സ്വദേശത്തും തൊഴിൽ സാധ്യത; ജെറിയാട്രിക് കെയർ പഠിക്കാൻ അവസരം
Summary

Kerala ITI Admission 2026 Application Deadline Extended to July 10

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com