ബിരുദമുണ്ടോ?,മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിന് അപേക്ഷിക്കാം

ഹെൽത്ത് കെയർ മാനേജ്മെ​ന്റ്, ഫിനാൻസ് മാനേജ്മെ​ന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെ​ന്റ്,നിയമം, സുരക്ഷാ എന്നീ മേഖലകളിലാണ് മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് പ്രധാനമായും ശ്രദ്ധ ചെലുത്തുന്നത്.
hospital administration
Applications for the Master of Hospital Administration course can be submitted until September 10th.Freepik
Updated on
2 min read

ലോകത്തെമ്പാടും വളർച്ചയുടെ പാതയിലാണ് ആരോ​ഗ്യ മേഖല. പ്രാദേശികതലത്തിലെ മുതൽ മുടക്കിൽ ആരംഭിക്കുന്ന ചെറുകിട ആശുപത്രികൾ മുതൽ വൻകിട സ്ഥാപനങ്ങൾ നടത്തുന്ന ആശുപത്രികൾ വരെ ചികിത്സാരം​ഗത്തെ നൂതന പ്രവണതകൾക്കൊപ്പം ഏറ്റവും പ്രധാനമായി ശ്രദ്ധചെലുത്തുന്ന ഒന്നാണ് ഭരണനിർവ്വഹണം. അതിന് വ്യക്തികളെ പ്രാപ്തമാക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള ഉപരിപഠന കോഴ്സാണ് മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ.

മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ( എം എച്ച് എ) കോഴ്സ് പഠിക്കാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. എൽ ബി എസ് ഇതിനായുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ബിരുദമുള്ളവർക്ക് ഈ കോഴ്സിന് ചേരാനാകും. സെപ്റ്റംബർ പത്ത് വരെ ഓൺലൈനായി അപേക്ഷിക്കാം.

നേരത്തെ പ്രഖ്യാപിച്ചിരുന്ന തീയതിയിൽ നിന്നും ഇപ്പോൾ അപേക്ഷ തീയതി സെപ്റ്റംബർ 10 വരെ നീട്ടിയതാണ്.

hospital administration
മെഡിക്കൽ പി ജി; 1581 സീറ്റുകളിലെ പ്രവേശനത്തിന് സമയമായി

ഹെൽത്ത് കെയർ മാനേജ്മെ​ന്റ്, ഫിനാൻസ് മാനേജ്മെ​ന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെ​ന്റ്,നിയമം, സുരക്ഷാ എന്നീ മേഖലകളിലാണ് മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് പ്രധാനമായും ശ്രദ്ധ ചെലുത്തുന്നത്.

രണ്ട് വർഷമാണ് കോഴ്സ് കാലാവധി. എന്തെങ്കിലും കാരണത്താൽ രണ്ട് വർഷത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ കോഴ്സിന് ചേരുന്നവർ നാലുവർഷത്തിനകം ഇത് പൂർത്തിയാക്കണം.

അപേക്ഷകർക്ക് ഉയർന്ന പ്രായ പരിധിയില്ല.

hospital administration
ഇന്റലിജൻസ് ബ്യൂറോയിൽ പത്താം ക്ലാസുകാർക്ക് അവസരം; കേരളത്തിലും ഒഴിവ്

മെഡിക്കൽ ബിരുദം ( എം ബി ബി എസ്, ബി ഡി എസ്, ബി എ എം എസ്, ബി എച്ച് എം എസ്, ബി യു എം എസ് കോഴ്സുകൾ) ബി എസ് സി നഴ്സിങ്, ബി എസ് സി അലൈഡ് ഹെൽത്ത് സയൻസ് ബിരുദമുള്ളവർ. എൻജിനിയറിങ്, ലോ, മാനേജ്മെ​ന്റ്, സയൻസ്, ആർട്സ്, കൊമേഴ്സ് എന്നിവയിലേതെങ്കിലും വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിന് അപേക്ഷിക്കാം.

മെഡിക്കൽ സയൻസ് കോഴ്സുകൾക്ക് കേരള ആരോ​ഗ്യ സർവകലാശാലയുടെ അം​ഗീകാരം ഉണ്ടാകണം. എൻജിനിയറിങ് പോലുള്ള കോഴ്സുകൾ അതത് കൗൺസിലുകൾ അം​ഗീകരിച്ചതായിരിക്കണം. മറ്റ് ബിരുദ കോഴ്സുകൾ അം​ഗീകൃത സർവകലാശാലകളിൽ നിന്നുള്ളതാകണം.

അപേക്ഷകർ ബി​രുദത്തിന് 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. പട്ടികജാതി,പട്ടികവർ​ഗ, എസ് ഇ ബി സി വിഭാ​ഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 45 ശതമാനം മാ‍ർക്ക് ആവശ്യമാണ്. എന്നാൽ, ഏതെങ്കിലും കോഴ്സിന് ജയിക്കാനുള്ള യോ​ഗ്യത 50 ശതമാനം മാർക്കാണെങ്കിൽ ഈ ഇളവ് ലഭിക്കുന്നതല്ല.

hospital administration
ഐസിജിഇബി സ്മാർട്ട്,പോസ്റ്റ് ഡോക്ടറൽ, പി എച്ച് ഡി ഫെലോഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷാ ഫീസ് പൊതുവിഭാ​ഗത്തിന് 1,200 രൂപയാണ്. പട്ടിക വിഭാ​ഗത്തിൽപ്പെട്ടവർക്ക് 600 രൂപയാണ് ഫീസ്.

ഏകജാലക സംവിധാനം വഴി എൽ ബി എസ് ആണ് പ്രവേശനം നടത്തുന്നത്. യോ​ഗ്യത പരീക്ഷയുടെ മാർക്കും ഓപ്ഷനും പരി​ഗണിച്ചാണ് അപേക്ഷകർക്ക് പ്രവേശനം അനുവദിക്കുന്നത്. സ്വാശ്രയ കോളേജുകളിൽ ഉള്ള 50 ശതമാനം മെറിറ്റ് സീറ്റുകളും എൽ ബി എസ് വഴിയാകും പ്രവേശനം നടത്തുക. സ്വാശ്രയ കോളേജുകളിലെ മെറിറ്റ് സീറ്റുകളിൽ സംവരണ മാനദണ്ഡം പാലിച്ചായിരിക്കും പ്രവേശനം.

വിശദവിവരങ്ങൾക്ക്: https://lbscentre.in/masthospadmin2025/

Summary

Education News: The Master of Hospital Administration course focuses on the areas of healthcare management, finance management, human resource management, law, and security.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com