ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു,ആറ് ലക്ഷം രൂപ വരെ വാർഷികവരുമാനമുള്ളവർക്ക് അപേക്ഷിക്കാം

ജനുവരി 23 മുതൽ അപേക്ഷ സമർപ്പിച്ചു തുടങ്ങാം. ഫെബ്രുവരി അഞ്ചാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
 scholarship
Kerala Overseas Scholarship 2026 for OBC Students, Apply Now ,last date and details representative image FreePIk
Updated on
1 min read

പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉന്നത പഠനത്തിനായി പോകുന്നതിന് നൽകുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിക്ക് സംസ്ഥാന സർക്കാർ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനം നിലവാരം പുലർത്തി വരുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉന്നത പഠനം നടത്തുന്നതിനാണ് സ്കോളർഷിപ്പ് നൽകുന്നത്.

 scholarship
എൻജിനിയറിങ് ബിരുദമുള്ളവർക്ക് തദ്ദേശ വകുപ്പിൽ ജോലി, 126 ഒഴിവുകൾ; ജനുവരി 30 വരെ അപേക്ഷിക്കാം

മെഡിക്കൽ/ എൻജിനിയറിങ്/ സയൻസ്/ അഗ്രികൾച്ചറൽ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്മെന്റ്/ കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഉപരിപഠനം (PG/Ph.D കോഴ്സുകൾക്ക് മാത്രം) നടത്തുന്നതിനായാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയാണ് ഓവർസീസ് സ്ലോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്.

കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ അധികമാകാത്തവർക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാനുള്ളത്.

സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനായി ജനുവരി 23ന് (23-01-2026) ഇഗ്രാന്റസ് പോർട്ടൽ ഓപ്പൺ ചെയ്യും. അവസാന തീയതി ഫെബ്രുവരി അഞ്ച് (05-02-2026) ആണ്.

 scholarship
സുപ്രീം കോടതിയിൽ ലോ ക്ലാർക്ക്-കം-റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഒഴിവുകൾ, നിയമ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

ന്യുനപക്ഷ ക്ഷേമവകുപ്പ് വിദേശ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നതിനാൽ, ന്യൂനപക്ഷവിഭാഗത്തിലെ വിദ്യാർത്ഥികൾ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടതില്ല.

അപേക്ഷകരിൽ ഏറ്റവും കുറവ് കുടുംബ വാർഷിക വരുമാനമുള്ള ആദ്യത്തെ 20 വിദ്യാർത്ഥികൾക്ക് അർഹതയുടെ അടിസ്ഥാനത്തിൽ പരമാവധി 10 ലക്ഷം രൂപയും തുടർന്നുള്ള 30 പേർക്ക് പഠന പ്രവേശനത്തിനു മുമ്പുള്ളതോ പ്രവേശനത്തിന് ശേഷമുള്ള പ്രാരംഭ ചെലവിനോ ആയി പരമാവധി അഞ്ച് ലക്ഷം രൂപയുമാണ് സ്കോർഷിപ്പായി അനുവദിക്കുക.

അപേക്ഷകരുടെ പ്രായം 40 വയസ്സിന് താഴെയായിരിക്കണം. പി എച്ച് ഡി ഒഴികെയുള്ള കോഴ്സുകൾക്ക് പരമാവധി മൂന്ന് വർഷമുള്ള കോഴ്സുകൾക്കായിരിക്കും സ്കോളർഷിപ്പ് തുക അനുവദിക്കുക.

ഈ ഗ്രാന്റ്സ് വെബ്സൈറ്റായ www.egrantz.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ നൽകണം. മാനദണ്ഡങ്ങളും നിർദേശങ്ങളും അടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഡയറക്ടറേറ്റിൽ ബന്ധപ്പെടണം. ഫോൺ: 0471 2727379.

Summary

Education News: Kerala OBC students can apply for the Overseas Scholarship Program. Eligible applicants must have an annual family income of up to Rs6 lakh to study abroad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com