സുപ്രീം കോടതിയിൽ ലോ ക്ലാർക്ക്-കം-റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഒഴിവുകൾ, നിയമ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

ഫെബ്രുവരി ഏഴ് വരെ ഓൺലൈനായി അപേക്ഷിക്കാം.
Supreme court
Supreme Court Recruitment: Vacancies for Law Clerk-cum-Research Associates, Law Graduates Can Apply ഫയൽ
Updated on
1 min read

നിയമബിരുദമുള്ളവർക്ക് മികച്ച തൊഴിലവസരങ്ങളിലൊന്നാണ് സുപ്രീം കോടതിയിലെ ലോ ക്ലാർക്ക് കം റിസർച്ച് അസോസിയേറ്റ്. ഈ തസ്തികയിലുള്ള 90 ഓളം ഒഴിവുകളിലേക്കാണ് സുപ്രീം കോടതി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

Supreme court
ലോക ബാങ്ക് ഗ്രൂപ്പ് ഇന്റേൺഷിപ്പ് പ്രോഗ്രാം ആരംഭിച്ചു, ഫെബ്രുവരി 17 വരെ അപേക്ഷിക്കാം

ഫെബ്രുവരി ഏഴ് (07-02-2026) വരെ ഓൺലൈനായി സുപ്രീം കോടതിയുടെ വെബ് സൈറ്റായ www.sci.gov.in വഴി അപേക്ഷ സമർപ്പിക്കാം.

ഇന്റഗ്രേറ്റഡ് ലോ കോഴ്‌സുകൾ ഉൾപ്പെടെ നിയമത്തിൽ ബിരുദം നേടിയ യോഗ്യരായ നിയമ ബിരുദധാരികൾക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്.

Supreme court
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പിഎസ്‍സി അപേക്ഷയിൽ ഇനി മുതൽ തെറ്റ് തിരുത്താൻ അവസരം

തസ്തിക: ലോ ക്ലാർക്ക്-കം-റിസർച്ച് അസോസിയേറ്റ്

ഒഴിവുകളുടെ എണ്ണം: 90 (ഏകദേശം)

പ്രായപരിധി: 20 - 32 വയസ്സ് (07.02.2026 അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്)

ശമ്പളം: പ്രതിമാസം 1,00,000/- രൂപ സമാഹൃതം

നിയമനത്തിന്റെ സ്വഭാവം: കരാർ നിയമനം

നിയമന കാലാവധി: 2026-2027

Supreme court
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 350 ഒഴിവുകൾ, ഫോറിൻ എക്സ്ചേഞ്ച് ഓഫീസർ, മാർക്കറ്റിങ് ഓഫീസർ

അവശ്യ യോഗ്യതകൾ

➽നിയമ ബിരുദധാരിയായിരിക്കണം (ലോ ക്ലാർക്ക് ആയി നിയമനം ഏറ്റെടുക്കുന്നതിന് മുമ്പ്), ഇന്ത്യയിൽ അഭിഭാഷകനായി ചേരുന്നതിന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ഏതെങ്കിലും സ്കൂൾ/കോളേജ്/സർവ്വകലാശാല/സ്ഥാപനത്തിൽ നിന്ന് നിയമത്തിൽ ബിരുദം (നിയമത്തിൽ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്‌സ് ഉൾപ്പെടെ) നേടിയിരിക്കണം.

➽പഞ്ചവത്സര ഇന്റഗ്രേറ്റഡ് ലോ കോഴ്‌സിന്റെ അഞ്ചാം വർഷത്തിലോ ഏതെങ്കിലും സ്ട്രീമിൽ ബിരുദം നേടിയ ശേഷം മൂന്ന് വർഷത്തെ നിയമ കോഴ്‌സിന്റെ മൂന്നാം വർഷത്തിലോ പഠിക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കും.

➽നിയമ യോഗ്യത നേടിയതിന്റെ തെളിവ് ഹാജരാക്കിയാൽ മാത്രമേ നിയമ ക്ലാർക്ക്-കം-റിസർച്ച് അസോസിയേറ്റ് ആയി ജോലിയിൽ പ്രവേശിക്കാൻ കഴിയുകയുള്ളൂ.

➽ ഉദ്യോഗാർത്ഥിക്ക് ഗവേഷണ, വിശകലന കഴിവുകൾ, എഴുതാനുള്ള കഴിവ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം,

Supreme court
PSC|ബിരുദമുണ്ടോ? കേരള നാഷണൽ സേവിങ്സ് സ‍ർവീസിൽ അസിസ്റ്റ​ന്റ് ഡയറക്ടർ ആകാം, ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം

അപേക്ഷാ ഫീസ്: എല്ലാ ഉദ്യോഗാർത്ഥികൾക്കും 750/- രൂപ

അപേക്ഷിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി ഏഴ് (07/02/20260)

പരീക്ഷാ തീയതി: മാർച്ച് ഏഴ് (07/03/2026)

Summary

Job Alert: Supreme Court invites applications for Law Clerk-cum-Research Associate posts. Law graduates can apply for these vacancies with salary up to Rs1 lakh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com