സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 350 ഒഴിവുകൾ, ഫോറിൻ എക്സ്ചേഞ്ച് ഓഫീസർ, മാർക്കറ്റിങ് ഓഫീസർ

ഫോറിൻ എക്സ്ചേഞ്ച് ഓഫീസർ തസ്തികയിൽ സീനിയർ മാനേജർ (സ്കെയിൽ III) തലത്തിലാണ് ശമ്പളം. മാർക്കറ്റിങ് ഓഫീസർ തസ്തികയിൽ അസിസ്റ്റന്റ് മാനേജർ (സ്കെയിൽ I) തലത്തിലായിരിക്കും ശമ്പളം
Central Bank of India
Central Bank of India has announced 350 vacancies for Foreign Exchange Officer and Marketing Officer posts. Check eligibility and apply online nowCentral bank of India
Updated on
1 min read

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ രണ്ട് തസ്തികകളിലായി 350 ഒഴിവുകളിൽ നിയമനം നടത്തുന്നു. ഫോറിൻ എക്സ്ചേഞ്ച് ഓഫീസർ, മാർക്കറ്റിങ് ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ഇത് സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം ബാങ്ക് പ്രസിദ്ധീകരിച്ചു.

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

ഇന്ന് മുതൽ (ജനുവരി 20) ഫെബ്രുവരി മൂന്ന് വരെ അപേക്ഷിക്കാം.

Central Bank of India
PSC|ബിരുദമുണ്ടോ? കേരള നാഷണൽ സേവിങ്സ് സ‍ർവീസിൽ അസിസ്റ്റ​ന്റ് ഡയറക്ടർ ആകാം, ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി മൂന്ന് (03-02-2026) ആണ്. നിലവിൽ നിശ്ചയിച്ചിട്ടുള്ള താൽക്കാലിക ഷെഡ്യൂൾ അനുസരിച്ച് ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നിയമനത്തിനായുള്ള പരീക്ഷയും അഭിമുഖവും നടത്തും.

വിജ്ഞാപന പ്രകാരം മാർക്കറ്റിങ് ഓഫീസർമാരുടെ 300 ഒഴിവുകളും ഫോറിൻ എക്സ്ചേഞ്ച് ഓഫീസർമാരുടെ 50 ഒഴിവുകളും ഉൾപ്പടെ 350 ഒഴിവുകളാണുള്ളത്.

ഫോറിൻ എക്സ്ചേഞ്ച് ഓഫീസർ തസ്തികയിൽ സീനിയർ മാനേജർ (സ്കെയിൽ III) തലത്തിലാണ് ശമ്പളം. മാർക്കറ്റിങ് ഓഫീസർ തസ്തികയിൽ അസിസ്റ്റന്റ് മാനേജർ (സ്കെയിൽ I) തലത്തിലായിരിക്കും ശമ്പളം

Central Bank of India
നബാർഡിൽ ഡെവലപ്‌മെന്റ് അസിസ്റ്റന്റ് തസ്തികയിൽ നിരവധി ഒഴിവുകൾ, ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

ഫോറിൻ എക്സ്ചേഞ്ച് ഓഫീസർ

യോഗ്യത:

◘ എ ഐ സി ടി ഇ, യുജിസി അംഗീകൃത യൂണിവേഴ്സിറ്റി, അല്ലെങ്കിൽ കോളജ് എന്നിവിടങ്ങളിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം

◘ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസി (IIBF)ൽ നിന്നുള്ള ഫോറിൻ എക്സ്ചേഞ്ച് ഓപ്പറേഷൻസ് സർട്ടിഫിക്കറ്റ്

പ്രായപരിധി: 25 - 35 (അർഹതയുള്ളവർക്ക് നിർദ്ദിഷ്ട പ്രായ പരിധിയിൽ ഇളവുകൾ ബാധമായിരിക്കും)

ശമ്പളം: 85,920 -1,05,280 രൂപ.

ഒഴിവുകളുടെ എണ്ണം-50

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി മൂന്ന് (03-02-2026)

Central Bank of India
സായിയിൽ അസിസ്റ്റന്റ് കോച്ച്, 323 ഒഴിവുകൾ; ഫെബ്രുവരി ഒന്ന് മുതൽ അപേക്ഷിക്കാം

മാർക്കറ്റിങ് ഓഫീസർ

യോഗ്യത:

◘ എ ഐ സി ടി ഇ, യുജിസി അംഗീകൃത യൂണിവേഴ്സിറ്റി, അല്ലെങ്കിൽ കോളജ് എന്നിവിടങ്ങളിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം

◘ മാർക്കറ്റിങ് സ്പെഷ്യലൈസേഷനോടെ ഫുൾടൈം എം ബി എ, പിജിഡിബിഎ പിജിഡിബിഎം, പിജി പിഎം പിജിഡിഎം

പ്രായപരിധി: 22 - 30 (അർഹതയുള്ളവർക്ക് നിർദ്ദിഷ്ട പ്രായ പരിധിയിൽ ഇളവുകൾ ബാധമായിരിക്കും)

ശമ്പളം : 48,480 - 85,920 രൂപ.

ഒഴിവുകളുടെ എണ്ണം: 300

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി മൂന്ന് (03-02-2026)

Summary

Job Alert:Central Bank of India has announced 350 vacancies for the posts of Foreign Exchange Officer and Marketing Officer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com