സായിയിൽ അസിസ്റ്റന്റ് കോച്ച്, 323 ഒഴിവുകൾ; ഫെബ്രുവരി ഒന്ന് മുതൽ അപേക്ഷിക്കാം

ആകെ ഉള്ള 323 ഒഴിവുകളിൽ 33% സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. 27 കായിക ഇനങ്ങളിലായാണ് ഈ ഒഴിവുകൾ ഉള്ളത്.
Sports Authority of India, SAI
Sports Authority of India (SAI) Assistant Coach Recruitment Apply Online for 323 Posts SAI, representative purpose only
Updated on
1 min read

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി-SAI)യിൽ അസിസ്റ്റന്റ് കോച്ച് തസ്തികകളിലേക്കുള്ള നിരവധി ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി ഒന്ന് മുതൽ അപേക്ഷിക്കാം. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാനുള്ളത്.

സായിയിൽ നിലവിൽ ഒഴിവുള്ള 323 അസിസ്റ്റന്റ് കോച്ച് തസ്തികകളിലേക്ക് ആണ് നിയമനം നടത്തുന്നത്. വിവിധ കായിക ഇനങ്ങളിലാണ് അസിസ്റ്റന്റ് കോച്ചുമാരെ നിയമിക്കുന്നത്.

ഫെബ്രുവരി ഒന്ന് (01-02-2026) മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും ഫെബ്രുവരി 15 (15-02-2026) വരെ അപേക്ഷ സമർപ്പിക്കാം. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വെബ്‌സൈറ്റായ sportsauthorityofindia.nic.in വഴി ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകണം.

Sports Authority of India, SAI
നബാർഡിൽ ഡെവലപ്‌മെന്റ് അസിസ്റ്റന്റ് തസ്തികയിൽ നിരവധി ഒഴിവുകൾ, ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI)

തസ്തികയുടെ പേര്: അസിസ്റ്റന്റ് കോച്ച്

ഒഴിവുകളുടെ എണ്ണം: 323

ശമ്പളം : 35400 മുതൽ 112400 രൂപ

യോഗ്യത : SAI NS-NIS, പട്യാലയിൽ നിന്നോ മറ്റേതെങ്കിലും അംഗീകൃത ഇന്ത്യൻ / വിദേശ സർവകലാശാലയിൽ നിന്നോ കോച്ചിങ്ങിൽ ഡിപ്ലോമ

അല്ലെങ്കിൽ തത്തുല്യമായ യോഗ്യത അല്ലെങ്കിൽ ഒളിമ്പിക്സ്/പാരാലിമ്പിക്സ്/ഏഷ്യൻ ഗെയിംസ്/ലോക ചാമ്പ്യൻഷിപ്പിൽ പങ്കാളിത്തവും കോച്ചിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്‌സും

അല്ലെങ്കിൽ ദ്രോണാചാര്യ അവാർഡ് ജേതാവ്.

Sports Authority of India, SAI
ഫുൾ എ പ്ലസ് ഉണ്ടോ?, എങ്കിൽ 2000 രൂപയുടെ മെറിറ്റ് അവാർഡ് നേടാം

പ്രായപരിധി: 30 വയസ്സ് (01/02/2026 ന്) ( അർഹതയുള്ളവർക്ക് മാനദണ്ഡപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും)

അപേക്ഷിക്കാനുള്ള ആരംഭ തീയതി :01/02/2026

അപേക്ഷിക്കാനുള്ള അവസാന തീയതി: 15/02/2026

അപേക്ഷാ ഫീസ്

കാറ്റഗറി ഫീസ് (ബാങ്ക് ചാർജുകളും സേവന നികുതിയും ഉൾപ്പെടെ)

പൊതുവിഭാഗം, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗത്തിൽപ്പെട്ടവർ. 2500 രൂപ

എസ്‌സി/എസ്ടി/വിമുക്തഭടന്മാർ എന്നിവർ 2000 രൂപ

വനിതാ ഉദ്യോഗാർത്ഥികൾ 2000 രൂപ

ആകെ ഉള്ള 323 ഒഴിവുകളിൽ 33% സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. 27 കായിക ഇനങ്ങളിലായാണ് 323 ഒഴിവുകൾ ഉള്ളത്.

Summary

Job Alert:SAI has invited applications for 323 assistant coach vacancies in 26 sports disciplines. in this 33% are reserved for women.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com