റെയിൽവേ റിക്രൂട്ട്ന്റമെന്റ് ബോർഡ് (RRB) 22,000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായ ഐടിഐ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. റെയിൽവേയിലെ ഗ്രൂപ്പ് ഡി തസ്തികയിലാണ് ജോലി. ഗ്രൂപ്പ് ഡിയിലെ 11 തസ്തികകളിലായാണ് ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഇന്ന് മുതൽ (20-01-2026) അപേക്ഷിച്ച് തുടങ്ങാം. മാർച്ച് രണ്ട് (02-03-2026) ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം.rrbchennai.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷ നൽകേണ്ടത്.
തസ്തികയുടെ പേര് : ഗ്രൂപ്പ് D
തസ്തികകളുടെ എണ്ണം : 22000 (നിലവിലുള്ളത്)
ശമ്പളം : 18,000 രൂപ
യോഗ്യത : ഐടിഐ, പത്താം ക്ലാസ്
പ്രായപരിധി : 18 - 33 വയസ്സ് വരെ (01-01-2026 ലെ കണക്കനുസരിച്ച്)
മാനദണ്ഡങ്ങളനുസരിച്ച് അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
◆അസിസ്റ്റന്റ് (ട്രാക്ക് മെഷീൻ)- 600
◆അസിസ്റ്റന്റ് (ബ്രിഡ്ജ്) - 600
◆ട്രാക്ക് മെയിന്റനർ (ഗ്രൂപ്പ് IV)- 11000
◆അസിസ്റ്റന്റ് (പി-വേ)- 300
◆അസിസ്റ്റന്റ് (ടിആർഡി) - 800
◆അസിസ്റ്റന്റ് ലോക്കോ ഷെഡ് (ഇലക്ട്രിക്കൽ)- 200
◆അസിസ്റ്റന്റ് ഓപ്പറേഷൻസ് (ഇലക്ട്രിക്കൽ) - 500
◆ അസിസ്റ്റന്റ് (ടിഎൽ & എസി)- 50
◆അസിസ്റ്റന്റ് (സി & ഡബ്ല്യു) - 1000
◆പോയിന്റ്സ്മാൻ ബി - 5000
◆അസിസ്റ്റന്റ് (എസ് & ടി) - 1500
◆ ആകെ - 22000
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates