പി.ജി മെഡിക്കൽ കോഴ്സ്: അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററും (RCC), സ്വകാര്യമേഖലയിൽ ഉൾപ്പെടുന്ന സ്വാശ്രയ മെഡിക്കൽ കോളേജുകളും ഉൾപ്പെടുന്നതാണ് അലോട്ട്മെന്റ് ലിസ്റ്റ്
Kerala PG Medical 2025
Kerala PG Medical 2025 Provisional Allotment List Releasedfile
Updated on
1 min read

2025-ലെ പി.ജി. മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് കേരള പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററും (RCC), സ്വകാര്യമേഖലയിൽ ഉൾപ്പെടുന്ന സ്വാശ്രയ മെഡിക്കൽ കോളേജുകളും ഉൾപ്പെടുന്നതാണ് അലോട്ട്മെന്റ് ലിസ്റ്റ്. www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ പരിശോധിക്കാം.

Kerala PG Medical 2025
സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ഫലം തടഞ്ഞുവെച്ചവരും കേരള സ്റ്റേറ്റ് റാങ്ക് ലിസ്റ്റ് പ്രകാരം യോഗ്യത ലഭിക്കാത്തവരും നൽകിയ ഓൺലൈൻ ഓപ്ഷനുകൾ ഈ ഘട്ടത്തിലെ അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കമ്മീഷണർ അറിയിച്ചു. യോഗ്യതയുള്ള അപേക്ഷകരുടെ ഓപ്ഷനുകൾ അടിസ്ഥാനമിട്ടാണ് താത്ക്കാലിക അലോട്ട്മെന്റ് തയ്യാറാക്കിയിരിക്കുന്നത്.

Kerala PG Medical 2025
NIEPMD 2025: പ്രൊഫസർ മുതൽ ക്ലാർക്ക് വരെ ഒഴിവുകൾ; പ്ലസ് ടു പാസായവർക്കും അപേക്ഷിക്കാം

താത്ക്കാലിക അലോട്ട്മെന്റുമായി ബന്ധപ്പെട്ട പരാതികൾ നവംബർ 29 വൈകിട്ട് 5 മണിക്ക് മുമ്പായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കാമെന്ന് അധികൃതർ അറിയിച്ചു. സഹായത്തിനായി 0471 2332120, 2338487 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം.

Summary

Career news: Kerala PG Medical 2025 Provisional Allotment List Released.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com