കിറ്റ്‌സിൽ പഠിക്കാം, ട്രാവൽ ആൻഡ് ടൂറിസത്തിൽ എംബിഎ നേടാം; ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

വരുന്ന അക്കാദമിക് വർഷത്തെ അടിസ്ഥാനമാക്കി 2026-2028 കാലയളവിലെ കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
KITTS MBA in Travel and Tourism admission open for graduates
KITTS opens admission for MBA in Travel and Tourism programme for graduates.KITTS.com
Updated on
1 min read

പുതിയ തൊഴിൽ സാധ്യതകൾ കൂടുതൽ തുറന്നു വരുമെന്ന് പ്രതീക്ഷിക്കുന്ന ട്രാവൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ഊന്നൽ നൽകുന്ന കോഴ്സുകളിലേക്ക് കിറ്റ്സ് അപേക്ഷ ക്ഷണിച്ചു.

കേരള ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം (കിറ്റ്സ്) നടത്തുന്ന എംബിഎ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ട്രാവൽ ആൻഡ് ടൂറിസത്തിൽ രണ്ട് വർഷ പൂർണ്ണ സമയ എംബിഎ കോഴ്സാണ് കിറ്റ്സ് നടത്തുന്നത്.

വരുന്ന അക്കാദമിക് വർഷത്തെ അടിസ്ഥാനമാക്കി 2026-2028 കാലയളവിലെ കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

KITTS MBA in Travel and Tourism admission open for graduates
റെയിൽവേയിൽ ആക്ട് അപ്രന്റീസ് ആകാം, റെയിൽ വീൽ ഫാക്ടറിയിൽ 192 ഒഴിവുകൾ;നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം

അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ബിരുദവും, KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് 400 രൂപയാണ്.

കേരള സർവകലാശാലയുടേയും, എ ഐ സി ടി ഇയുടേയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ, ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷൻ ഉണ്ട്.

ഇതിന് പുറമെ കോഴ്സിനൊപ്പം ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. ഇത് മറ്റ് രാജ്യങ്ങളിലെ തൊഴിലവസരങ്ങളെ സഹായിക്കുമെന്ന് കിറ്റ്സ് പ്രിൻസിപ്പൽ ഡോ. ബി രാജേന്ദ്രൻ പറഞ്ഞു.

KITTS MBA in Travel and Tourism admission open for graduates
അപേക്ഷകരുടെ പ്രായം വർദ്ധിപ്പിക്കാതെ പി എസ് സി വിജ്ഞാപനം, കാരണം ഇതാണ്

എസ് സി/ എസ് ടി വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും.

ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം.

കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, ഫോൺ: 9645176828, 9446529467.

Summary

Education News: KITTS invites applications for MBA in Travel and Tourism. Graduates can apply for the postgraduate programme. Check eligibility and admission details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com