കെമാറ്റ് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം, തടഞ്ഞുവച്ചിട്ടുള്ള അഡ്മിറ്റ് കാർഡുകൾ ലഭിക്കാൻ 20 നകം ഇക്കാര്യങ്ങൾ ചെയ്യുക

അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ടെന്ന് പരീക്ഷാ കമ്മീഷണർ ഓഫീസ് അറിയിച്ചു.
KMAT MBA 2026 admit card download notification for candidates
KMAT MBA 2026 admit card download notification for candidatesFreepik.com
Updated on
1 min read

കേരളത്തിലെ വിവിധ സർവകലാശാലകൾ/ഡിപ്പാർട്ടുമെന്റുകൾ, ഓട്ടോണമസ് കോളേജുകൾ ഉൾപ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്‌മെന്റ് കോളേജുകൾ എന്നിവയിലെ എംബിഎ പ്രവേശനത്തിന് വേണ്ടി നടത്തുന്ന യോഗ്യതാ പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് കെ-മാറ്റ്.

ഫെബ്രുവരി 22 ന് നടത്തുന്ന എം ബി എ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ കേരളാ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെമാറ്റ് സെഷൻ I - 2026) ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ തയ്യാറായി. അപേക്ഷ സമർപ്പിച്ച പരീക്ഷാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഒദ്യോഗിക വെബ് സൈറ്റായ www.cee.kerala.gov.in ൽ നിന്നും അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.

KMAT MBA 2026 admit card download notification for candidates
ഇംഗ്ലീഷിനോടുള്ള പേടി മാറ്റാം; ഒപ്പമുണ്ട്, ഈ നാല് കോഴ്സുകൾ

ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ടെന്ന് പരീക്ഷാ കമ്മീഷണർ ഓഫീസ് അറിയിച്ചു.

അത്തരം അപേക്ഷകർക്ക് www.cee.kerala.gov.in ലൂടെ ഫെബ്രുവരി 20 ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് മുൻപ് ഓൺലൈൻ അപേക്ഷയിലെ അപാകതകൾ പരിഹരിക്കാം. അപാകതകൾ പരിഹരിക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാർഡുകൾ ലഭ്യമാകും.

വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക.

ഹെൽപ്പ് ലൈൻ ഫോൺ: 0471-2332120.

കേരളത്തിലെ വിവിധ സർവകലാശാലകൾ/ഡിപ്പാർട്ടുമെന്റുകൾ, ഓട്ടോണമസ് കോളേജുകൾ ഉൾപ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്‌മെന്റ് കോളേജുകൾ എന്നിവയിലെ എംബിഎ പ്രവേശനത്തിന് കെ-മാറ്റ് സ്കോർ പരിഗണിക്കും.

Summary

Education News: KMAT MBA 2026 admit cards are now available for download. Candidates whose hall tickets are withheld must complete required verification steps before February 20 to receive their admit cards.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com