കൊങ്കൺ റെയിൽവേയിൽ പെയ്ഡ് അപ്രന്റീസ് ആകാം, മാർച്ച് 21 വരെ അപേക്ഷിക്കാം

ബിഇ/ബിടെക്/ബന്ധപ്പെട്ട എൻജിനീയറിങ് ബ്രാഞ്ചുകളിലെ ഡിപ്ലോമ, ശാസ്ത്ര,സാമൂഹിക വിഷയങ്ങളിൽ ബിരുദം എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം.
Konkan Railway Corporation Limited recruitment 2026 notification for 190 paid apprentice posts
Konkan Railway Announces 190 Paid Apprentice Vacancies; Applications Open Till March 21Konkan Railway
Updated on
2 min read

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (കെആർസിഎൽ -KRCL) ട്രെയിനി അപ്രന്റീസുകളെ നിയമിക്കുന്നതായി അപേക്ഷ ക്ഷണിച്ചു. ബിരുദം, എൻജിനിയറിങ് ബിരുദം, ഡിപ്ലോമ എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ പരിശീലനം ലഭിക്കും. സ്റ്റൈപൻഡോടെയാണ് അപ്രന്റീസ്ഷിപ്പ്.

ബിഇ/ബിടെക്/ബന്ധപ്പെട്ട എൻജിനീയറിങ് ബ്രാഞ്ചുകളിലെ ഡിപ്ലോമ, ശാസ്ത്ര,സാമൂഹിക വിഷയങ്ങളിൽ ബിരുദം എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം.

നാല് തസ്തികകളിൽ എൻജിനീയറിങ് ബിരുദമുള്ളവർക്കും നാല് തസ്തികകളിൽ ഡിപ്ലോമ ഉള്ളവർക്കും മറ്റുള്ള തസ്തികകളിൽ മറ്റ് ബിരുദങ്ങളുള്ളവർക്കും അപേക്ഷിക്കാം.(ഗ്രാജുവേറ്റ്/ടെക്നീഷ്യൻ എന്നീ തസ്തികകളിലായി ആകെ 190 അപ്രന്റീസ് ഒഴിവുകളാണ് ഉള്ളത്. താൽപ്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം.

Konkan Railway Corporation Limited recruitment 2026 notification for 190 paid apprentice posts
CUET 2026: വിട്ടുപോയവർക്ക് ഇപ്പോൾ അപേക്ഷിക്കാം, സിയുഇടി യുജി സമയം നീട്ടീ; അപേക്ഷാ വിൻഡോ തുറന്ന് എൻടിഎ

തസ്തിക, യോഗ്യത, പ്രായപരിധി എന്നിവ

തസ്തികയുടെ പേര് ട്രെയിനി അപ്രന്റീസ് (ഗ്രാജുവേറ്റ്/ടെക്നീഷ്യൻ)

ആകെഒഴിവുകളുടെ എണ്ണം 190

സിവിൽ എൻജിനിയറിങ് 30

ഇലക്ട്രിക്കൽ എൻജിനിയറിങ് 20

ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് 10

മെക്കാനിക്കൽ എൻജിനിയറിങ് 20

ഡിപ്ലോമ (സിവിൽ) 30

ഡിപ്ലോമ (ഇലക്ട്രിക്കൽ) 20

ഡിപ്ലോമ (ഇലക്‌ട്രിക്കൽ) 10

ഡിപ്ലോമ (മെക്കാനിക്കൽ) 20

ജനറൽ സ്ട്രീം ബിരുദം 30

Konkan Railway Corporation Limited recruitment 2026 notification for 190 paid apprentice posts
30,000 രൂപ വരെ സ്റ്റൈപൻഡ്, നിഷിൽ ടീച്ചിങ് അസോസിയേറ്റ്, അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാറ്റഗറിയും യോഗ്യതയും

കാറ്റഗറി I - ഗ്രാജുവേറ്റ് അപ്രന്റീസ് (എൻജിനിയറിങ്): എ ഐ സി ടി ഇ അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ/ഇലക്ട്രിക്കൽ (അല്ലെങ്കിൽ സബ്-സ്ട്രീമുകൾ)/ ഇലക്ട്രോണിക്സ് (അല്ലെങ്കിൽ സബ്-സ്ട്രീമുകൾ)/ മെക്കാനിക്കൽ (അല്ലെങ്കിൽ സബ്-സ്ട്രീമുകൾ) എന്നിവയിൽ ബിഇ/ബിടെക്.

കാറ്റഗറി II - ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്: സിവിൽ/ഇലക്ട്രിക്കൽ (അല്ലെങ്കിൽ സബ്-സ്ട്രീമുകൾ)/ ഇലക്ട്രോണിക്സ് (അല്ലെങ്കിൽ സബ്-സ്ട്രീമുകൾ)/ മെക്കാനിക്കൽ (അല്ലെങ്കിൽ സബ്-സ്ട്രീമുകൾ) എന്നിവയിൽ അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്നുള്ള ഡിപ്ലോമ.

കാറ്റഗറി III - ഗ്രാജുവേറ്റ് അപ്രന്റീസ് (ജനറൽ സ്ട്രീം): യു ജി സി അംഗീകൃത സർവകലാശാലയിൽ നിന്ന് ബി എ/ബി എസ്‌സി/ബി കോം/ബി ബി എ/ബി എംഎസ്/ബി ജെ എംസി/ബി ബി എസ്

ഉയർന്ന യോഗ്യതകൾക്ക് അധിക വെയിറ്റേജ് ഇല്ല.

ആവശ്യകത: സാധുവായ അംഗീകൃത നാറ്റ്സ് (NATS) ഐഡി ( ഇത് ലഭിക്കുന്നതിന് NATS പോർട്ടലിൽ രജിസ്റ്റർ ചെയ്യുക).

Konkan Railway Corporation Limited recruitment 2026 notification for 190 paid apprentice posts
എസ്‌ബി‌ഐ എസ്‌സി‌ഒ റിക്രൂട്ട്‌മെന്റ് 2026, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് തസ്തികകളിൽ 116 ഒഴിവുകൾ; മാർച്ച് 15 വരെ അപേക്ഷിക്കാം

പ്രായ പരിധി: 18-25 വയസ്സ് (01.01.2026 അടിസ്ഥാനമാക്കി)

എസ്‌സി/എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ച് വർഷം, ഒബിസി-എൻ‌സി‌എൽ-ക്ക് മൂന്ന് വർഷം പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ് :100 രൂപ

എസ് സി/എസ് ടി/സ്ത്രീ/ന്യൂനപക്ഷങ്ങൾ/സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാ ഫീസ് ഇല്ല

കെആർസിഎൽ (KRCL) ട്രെയിനി അപ്രന്റീസ് സ്റ്റൈപ്പൻഡ്

ഗ്രാജുവേറ്റ് അപ്രന്റീസ്: പ്രതിമാസം 9,000 രൂപ ( നേരിട്ടുള്ള ബാങ്ക് ട്രാൻസ്ഫർ (DBT) വഴിയുള്ള സർക്കാർ വിഹിതം 4,500 രൂപ + KRCL വിഹിതം 4,500 രൂപ).

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്: പ്രതിമാസം 8,000 രൂപ (DBT വഴിയുള്ള സർക്കാർ വിഹിതം 4,000 രൂപ + KRCL വിഹിതം 4,000 രൂപ).

ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : മാർച്ച് 21

അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

വിജ്ഞാപനം ഇവിടെ വായിക്കാം

Summary

Job Alert: Konkan Railway invites applications for 190 paid apprentice vacancies. Eligible candidates can apply online before March 21, 2026. Check eligibility, stipend, and application details here.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com