കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ ജോലി നേടാം, ഒന്നര ലക്ഷം രൂപ ശമ്പളം

ഇന്ത്യാ സർക്കാരിന്റെ ആറ്റോമിക് എനർജി വകുപ്പിന്റെയും കേരള സർക്കാരിന്റെ സയൻസ് & ടെക്നോളജി വകുപ്പിന്റെയും സംയുക്ത സംരംഭമാണിത്. റജിസ്ട്രാർ, പേഴ്‌സണൽ അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. വിശദമായി പരിശോധിക്കാം.
job interview
KSoM Announces Recruitment for Registrar and Personal Assistant Postsrepresentative AI image
Updated on
2 min read

ഗണിതശാസ്ത്രത്തിലെ ഉന്നത ഗവേഷണ സ്ഥാപനമായ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് (KSoM) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഇന്ത്യാ സർക്കാരിന്റെ ആറ്റോമിക് എനർജി വകുപ്പിന്റെയും കേരള സർക്കാരിന്റെ സയൻസ് & ടെക്നോളജി വകുപ്പിന്റെയും സംയുക്ത സംരംഭമാണിത്. റജിസ്ട്രാർ, പേഴ്‌സണൽ അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. വിശദമായി പരിശോധിക്കാം.

job interview
PGIMER: ഗ്രൂപ്പ് എ, ബി, സി തസ്തികയിൽ നിയമനം; 2 ലക്ഷം വരെ ശമ്പളം

പേഴ്‌സണൽ അസിസ്റ്റന്റ്

  • തസ്തിക : ഡയറക്ടറുടെ പേഴ്‌സണൽ അസിസ്റ്റന്റ്

  • ഒഴിവുകൾ : 01

  • ശമ്പള സ്കെയിൽ : ₹50,200 – 1,05,300

  • പരമാവധി പ്രായപരിധി : 40 വയസിന് താഴെ (2026 ജനുവരി 25 അനുസരിച്ച് )

  • നിയമന രീതി : നേരിട്ടുള്ള തിരഞ്ഞെടുപ്പ്

നിർബന്ധിത യോഗ്യതകൾ

  1. അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50% മാർക്കുകളോടെയുള്ള ബിരുദം.

  2. പി.എസ്.യു / സർക്കാർ സ്ഥാപനങ്ങൾ / പ്രശസ്ത സർവകലാശാലകൾ / ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ മുതിർന്ന ഉദ്യോഗസ്ഥർക്കു റിപ്പോർട്ട് ചെയ്തുകൊണ്ട് കുറഞ്ഞത് 8 വർഷത്തെ സെക്രട്ടേറിയൽ പ്രവൃത്തി പരിചയം.

  3. ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ (എഴുത്തിലും സംസാരത്തിലും) മികച്ച പ്രാവീണ്യവും MS Office / Google Workspace എന്നിവയിൽ പരിചയവും ഉണ്ടായിരിക്കണം.

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://ksom.res.in/opportunities/careers/PA_to_the_Director_Notification.pdf

job interview
കൊച്ചി എയർപോർട്ടിൽ ഏവിയേഷൻ വിദ്യാർത്ഥികൾക്ക് അവസരം; 10,000 രൂപ സ്റ്റൈപ്പൻഡും അംഗീകൃത സർട്ടിഫിക്കറ്റും നേടാം

രജിസ്ട്രാർ

  • തസ്തിക : രജിസ്ട്രാർ

  • ഒഴിവുകൾ : 01

  • തസ്തികയുടെ സ്വഭാവം : സ്ഥിരം (Permanent)

  • ശമ്പള സ്കെയിൽ : ₹95,600 – 1,53,200

  • പരമാവധി പ്രായപരിധി : 55 വയസ്

  • നിയമന രീതി : നേരിട്ടുള്ള തിരഞ്ഞെടുപ്പ് / ഡെപ്യൂട്ടേഷൻ

(a) നിർബന്ധിത യോഗ്യതകൾ

  1. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം (Post Graduate).

  2. സംസ്ഥാന / കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, സംഘടനകൾ, പബ്ലിക് സെക്ടർ അണ്ടർടേക്കിംഗുകൾ (PSU) എന്നിവയിൽ കുറഞ്ഞത് 15 വർഷത്തെ ഭരണപരമായ പ്രവൃത്തി പരിചയം.
    • ഇതിൽ കുറഞ്ഞത് 10 വർഷം ₹59,300 – 1,20,900 (കേരള സംസ്ഥാന 11-ാം ശമ്പള പരിഷ്‌ക്കരണം) അല്ലെങ്കിൽ അതിനുമുകളിലുള്ള ശമ്പള സ്കെയിലിൽ സീനിയർ ഓഫീസർ പദവിയിൽ സേവനം ചെയ്തിരിക്കണം.

(b) അഭിലഷണീയ യോഗ്യത

• എം.ബി.എ അല്ലെങ്കിൽ എൽ.എൽ.ബി യോഗ്യതയോ
• കേന്ദ്ര / സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ആർ & ഡി (R&D) സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമോ ഉള്ളവർക്ക് മുൻഗണന.

ജോലി വിവരണം

രജിസ്ട്രാർ സ്ഥാപനത്തിന്റെ പ്രധാന ഭരണ ഉദ്യോഗസ്ഥനാണ്. ദിനംപ്രതി പ്രവർത്തനങ്ങളുടെ നടത്തിപ്പ്, സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കൽ എന്നിവയാണ് പ്രധാന ചുമതലകൾ. അഡ്മിനിസ്ട്രേഷൻ, ഫിനാൻസ് വിഭാഗങ്ങളുടെ തലവനായ രജിസ്ട്രാർ, അഡ്മിനിസ്ട്രേഷൻ, ധനകാര്യം, അക്കാദമിക് ഭരണനിർവ്വഹണം (അഡ്മിഷൻ, കോഴ്‌സ് രജിസ്ട്രേഷൻ, പരിപാടികളുടെ ഷെഡ്യൂളിംഗ്, രേഖകൾ കൃത്യമായി സൂക്ഷിക്കൽ എന്നിവ ഉൾപ്പെടെ) സംബന്ധിച്ച എല്ലാ കാര്യങ്ങളിലും ഡയറക്ടറെ സഹായിക്കുകയും ഉപദേശം നൽകുകയും വേണം.

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://ksom.res.in/opportunities/careers/registrar-notification-2.pdf

Summary

Job alert: KSoM Announces Recruitment for Registrar and Personal Assistant Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com