കെ-ടെറ്റ്: അപേക്ഷ തീയതി നീട്ടി, പിഴവുകൾ തിരുത്താനും അവസരം

നോട്ടിഫിക്കേഷൻ പ്രകാരം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കാനാകാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം
KTET exam
KTET December 2025 Application Deadline Extended to January 7file
Updated on
1 min read

കെ-ടെറ്റ് ഡിസംബർ 2025 പരീക്ഷയ്ക്കായി അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്കായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ജനുവരി 7 വരെ നീട്ടി നൽകിയതായി അധികൃതർ അറിയിച്ചു. നോട്ടിഫിക്കേഷൻ പ്രകാരം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കാനാകാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

KTET exam
ഒരു വർഷം 2,40,000 രൂപ നേടാം; ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

2025 ഡിസംബർ 22 മുതൽ 30 വരെ അപേക്ഷ സമർപ്പിച്ചവരിൽ തെറ്റുകൾ സംഭവിച്ചിട്ടുള്ളവർക്ക് അവ തിരുത്തുന്നതിനുള്ള അവസരവും 2026 ജനുവരി 7 വരെ ലഭിക്കും. https://ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ വഴിയാണ് അപേക്ഷ തിരുത്താൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.

KTET exam
അഗ്രി ബിസിനസ് സംരംഭം തുടങ്ങാം; സൗജന്യ പരിശീലനവുമായി കാർഷിക സർവകലാശാല

പൂർണ്ണമായി അപേക്ഷ സമർപ്പിച്ചവർ ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐഡിയും ഉപയോഗിച്ച് കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് ‘APPLICATION EDIT’ ലിങ്കിലൂടെ വിവരങ്ങൾ നിർബന്ധമായും പരിശോധിക്കണം.

ഈ ഘട്ടത്തിൽ നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ, ഭാഷ, ഓപ്ഷണൽ വിഷയങ്ങൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങൾ തിരുത്താൻ അവസരം ലഭിക്കും.

Summary

Career news: KTET December 2025 Application Deadline Extended to January 7, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com